ഗ്രൗണ്ടിൽ വീണ്ടും കോഹ്ലി ഗംഭീർ പോര്; ആഘോഷങ്ങൾക്കിടെ നാടകീയ സംഭവങ്ങൾ, നാണക്കേടെന്ന് ആരാധകർ

ഐ.പി.എൽ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്‌കോർ നേടിയതിന്റെ ശൗര്യവുമായെത്തിയ കെ.എൽ രാഹുലും സംഘവും കോഹ്ലിപ്പടക്ക് മുന്നിൽ കവാത്ത് മറക്കുന്ന കാഴ്ചയാണ് ഇന്നലെ മൈതാനത്ത് കണ്ടത്. കളിക്ക് ശേഷം ബാംഗ്ലൂർ സൂപ്പർതാരം വിരാട് കോഹ്ലി ഏറെ ആവേശത്തിലായിരുന്നു. ഗ്യാലറിയിലെ ലഖ്‌നൗ ആരാധകരോട് ചുണ്ടിൽ വിരൽവച്ച് നിശബ്ദരാകാൻ പറയുന്ന കോഹ്ലിയെ കാണാമായിരുന്നു. നേരത്തേ ലഖ്‌നൗ മെന്റർ ഗൗതം ഗംഭീർ ബാംഗ്ലൂരിനെതിരായ ആവേശ ജയത്തിന് ശേഷം ചിന്നസ്വാമി സ്റ്റേഡിയത്തിൽ വച്ച് ഇതിന് സമാനമായൊരു ആഘോഷം നടത്തിയിരുന്നു. അതിനാൽ തന്നെ…

Read More

ആവേശത്തിൽ ഹെൽമറ്റ് വലിച്ചെറിഞ്ഞ് ആഘോഷം; ആവേശ് ഖാന് പിഴയിട്ട് ഐപിഎൽ

ലക്‌നൗ സൂപ്പർ ജയന്റ്‌സ് പേസർ ആവേശ് ഖാന് പിഴയിട്ട് ഐപിഎൽ അധികൃതർ. ഇന്നലെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തിൽ വിജയിച്ചതിനു ശേഷം നടത്തിയ ആഘോഷപ്രകടനവുമായി ബന്ധപ്പെട്ടാണ് പിഴ വിധിച്ചത്. വിജയിച്ചതിനു പിന്നാലെ ഹെൽമറ്റ് വലിച്ചെറിഞ്ഞായിരുന്നു ആവേശ് ഖാന്റെ ആഘോഷം. ഇന്നലെ ഓവർ നിരക്ക് കുറഞ്ഞതിന്റെ പേരിൽ ആർസിബി നായകൻ ഫാഫ് ഡുപ്ലെസിക്കും പിഴവിധിച്ചു. 12 ലക്ഷം രൂപയാണ് ഡുപ്ലെസിയുടെ പിഴ. മത്സരം ലഖ്‌നൗ അവസാന പന്തിൽ ഒരു വിക്കറ്റ് ബാക്കിനിൽക്കേ വിജയിച്ച ശേഷം മൈതാനത്ത് ഹെൽമറ്റ് വലിച്ചെറിഞ്ഞ്…

Read More