കുപ്പിയിൽ ഇനി പെട്രോൾ കിട്ടില്ല; പാചകവാതകം വാഹനങ്ങളിൽ കൊണ്ടുപോകുന്നതിനും നിയന്ത്രണം

സംസ്ഥാനത്ത് ഇനി കുപ്പിയിൽ പെട്രോൾ കിട്ടില്ല. വാഹനങ്ങളിൽ പാചകവാതകം കൊണ്ടുപോകുന്നതിനും വിലക്കേർപ്പെടുത്തി. ഇത് സംബന്ധിച്ച 2002 ലെ പേെട്രാളിയം ആൻഡ് എക്‌സ്‌പ്ലോസീവ്‌സ് സേഫ്റ്റി ഓർഗനൈസേഷൻ (പെസോ) നിയമം കർശനമാക്കി. എലത്തൂർ ട്രെയിൻ തീവെയ്പ്പിന് പിന്നാലെയാണ് നടപടി. വീടുകളിലേക്ക് എൽപിജി സിലിണ്ടറുകൾ ഓട്ടോയിലോ മറ്റ് ടാക്‌സി വാഹനങ്ങളിലോ കൊണ്ടുപോയാൽ നടപടിയുണ്ടാകും. യാത്രക്കാരുമായി പോകുന്ന ബസുകൾ പമ്പിൽ നിന്ന് ഇന്ധനം നിറയ്ക്കുന്ന രീതിയും അവസാനിക്കും. യാത്രാ ബസുകൾ യാത്രക്കാരെ പമ്പിന്റെ സുരക്ഷിത അകലത്തിൽ നിർത്തി മാത്രമേ ഇന്ധനം നിറയ്ക്കാൻ അനുവദിക്കൂ….

Read More