
കൊച്ചിയിൽ നിന്ന് പാചക വാതകം നിറച്ച് പോയ ടാങ്കർ ലോറി മറിഞ്ഞു; വാതക ചോർച്ച, സ്‌കൂളുകൾക്ക് അവധി
എൽ പി ജി ടാങ്കർ ലോറി മറിഞ്ഞ് വാതക ചോർച്ച. കോയമ്പത്തൂരിലെ അവിനാശി റോഡ് മേൽപ്പാലത്തിൽ ഇന്ന് പുലർച്ചെ മൂന്ന് മണിക്കാണ് അപകടമുണ്ടായത്. കൊച്ചിയിൽ നിന്ന് 18 ടൺ പാചക വാതകം നിറച്ച് കോയമ്പത്തൂർ ഗോഡൗണിലേക്ക് പോകുകയായിരുന്ന ടാങ്കർ ലോറിയാണ് മറിഞ്ഞത്. ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ (ബി പി സി എൽ) വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഫ്ളൈ ഓവറിലെത്തിയപ്പോൾ ടാങ്കർ പൊട്ടി റോഡിലേക്ക് വീഴുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. അപകടത്തിൽ ഡ്രൈവർക്ക് പരിക്കേറ്റു. വാതക ചോർച്ച ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ ടാങ്കർ…