
തമിഴ്നാട്ടിലെ ലോവർ ക്യാമ്പിന് സമീപം കരടിയുടെ ആക്രമണം ; കർഷകന് ഗുരുതര പരിക്ക്
തമിഴ്‌നാട്ടിലെ ലോവര്‍ ക്യാമ്പിനു സമീപം കര്‍ഷകനെ കരടി ആക്രമിച്ചു. മുഖത്ത് ഗുരുതരമായി പരുക്കേറ്റ ഗൂഡല്ലൂര്‍ സ്വദേശി ഗോപാലിനെ (60) ആദ്യം തേനി മെഡിക്കല്‍ കോളജിലും പിന്നീട് മധുര മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ ഏഴിന് ലോവര്‍ ക്യാമ്പിനും ഗൂഡല്ലുരിനുമിടയില്‍ പെരുമാള്‍ കോവില്‍ ഫോറസ്റ്റ് സ്‌റ്റേഷനടുത്ത് വച്ചാണ് സംഭവം. ഗോപാലിനൊപ്പം സുഹൃത്ത് ഗൂഡല്ലൂര്‍ സ്വദേശി രാമറും ഉണ്ടായിരുന്നു. രാമര്‍ ഓടി മാറിയതിനാല്‍ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടു. ഗോപാലിന്റെ കൃഷി സ്ഥലത്തേക്ക് പോവുകയായിരുന്നു ഇരുവരും. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക്…