‘മുഖ്യമന്ത്രിയുടെ ധാർഷ്ട്യം’; മുഖ്യമന്ത്രിയുടെ ‘വിവരദോഷി’ വിളി തരം താഴ്ന്നത്: വി ഡി സതീശൻ

യാക്കോബായ സഭ മുന്‍ നിരണം ഭദ്രസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസിനെതിരായ മുഖ്യമന്ത്രിയുടെ ‘വിവരദോഷി’ വിളി തരംതാഴ്ന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുഖ്യമന്ത്രിക്ക് വിമര്‍ശനത്തോട് അസഹിഷ്ണുതയാണ്. ചുറ്റുമുള്ളത് ഉപചാപക സംഘങ്ങള്‍. ഇരട്ടചങ്കന്‍, കാരണഭൂതന്‍ എന്നൊക്കെ കേട്ട് ആവേശഭരിതനായി കോള്‍മയിര്‍കൊണ്ടിരിക്കുകയാണ് മുഖ്യമന്ത്രിയെന്നും വി ഡി സതീശന്‍ പറഞ്ഞു. ‘ഒരു തിരുത്തലുമില്ലാതെ മുഖ്യമന്ത്രി ഇങ്ങനെ പോകണം എന്നാണ് ഞങ്ങളുടെ ആഗ്രഹം. കാലം കാത്തുവെച്ച നേതാവാണ് പിണറായി വിജയന്‍ എന്നു പറഞ്ഞയാളാണ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. അന്ന് മുഖ്യമന്ത്രി അതിനെ…

Read More

യാത്രക്കാരുടെ എണ്ണം കുറവുള്ള റിസർവ്ഡ് സ്ലീപ്പർ കോച്ചുകൾ കണ്ടെത്തി ജനറൽ ആക്കി മാറ്റൻ ആവശ്യപ്പെട്ട് റെയിൽവേ മന്ത്രാലയം

യാത്രക്കാരുടെ എണ്ണം കുറവുള്ള റിസർവ്ഡ് സ്ലീപ്പർ കോച്ചുകൾ കണ്ടെത്തി സാധാരണ സ്ലീപ്പർ കോച്ചുകളായി മാറ്റാൻ മേഖലാ അധികാരികളോട് ആവശ്യപ്പെട്ട് റെയിൽവേ മന്ത്രാലയം. അതിലൂടെ ജനറൽ കോച്ചുകളിലെ തിരക്ക് കുറയ്ക്കാനാവുമെന്നാണു പ്രതീക്ഷ.  പകൽ സമയങ്ങളിൽ വളരെ കുറഞ്ഞ യാത്രക്കാർ മാത്രമുള്ളതോ വളരെ കുറഞ്ഞ ആവശ്യക്കാരുള്ളതോ ആയ ട്രെയിനുകളിലെ ജനറൽ സ്ലീപ്പർ ക്ലാസ് (ജിഎസ്‌സിഎൻ) കോച്ചുകൾ അൺറിസർവ്ഡ് (ജിഎസ്) കോച്ചുകളായി മാറ്റാൻ നിർദേശിച്ച് ഓഗസ്റ്റ് 21 നാണ് റെയിൽവേ ബോർഡ് നിർദേശം പുറപ്പെടുവിച്ചത്.  പ്രാദേശിക യാത്രക്കാർ, പ്രതിദിന യാത്രക്കാർ എന്നിവർക്ക്…

Read More