
കുറഞ്ഞ വേഗത്തിൽ വാഹനം ഓടിച്ചു ; യുഎഇയിൽ ഗതാഗത വകുപ്പ് പിഴ ചുമത്തിയത് മൂന്ന് ലക്ഷത്തിലേറെ ഡ്രൈവർമാർക്ക്
കുറഞ്ഞ വേഗത്തില്‍ വാഹനമോടിച്ചതിന് കഴിഞ്ഞ വര്‍ഷം യു.എ.ഇ ഗതാഗത വകുപ്പ് പിഴചുമത്തിയത് മൂന്നു ലക്ഷത്തിലേറെ ഡ്രൈവര്‍മാര്‍ക്കെതിരെ. 400 ദിര്‍ഹം വീതമാണ് പിഴയീടാക്കിയത്. ഓവര്ടേക്കിങ്ങിന് അനുവാദമുള്ള പാതയില്‍ പിന്നില്‍നിന്ന് വരുന്ന വാഹനങ്ങള്‍ക്ക് മുന്‍ഗണന കൊടുക്കാതെ കുറഞ്ഞ വേഗത്തില്‍ വാഹനമോടിക്കുന്നവര്‍ക്കും സമാന പിഴയാണ് ലഭിക്കുന്നത്. കുറഞ്ഞ വേഗത്തില്‍ വാഹനമോടിക്കുന്നവര്‍ വലതുവശത്തെ ലൈനും കൂടിയ വേഗത്തില്‍ പോകുന്നവര്‍ ഇടത്തേ ലൈനുമാണ് ഉപയോഗിക്കേണ്ടത്. ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് റോഡിലെ ഇരുവശങ്ങളിലേക്കുമുള്ള ആദ്യത്തെ രണ്ടു ലൈനുകളില്‍ മണിക്കൂറില്‍ 120 കിലോമീറ്ററാണ് മിനിമം വേഗം….