
ന്യൂനമർദം ചുഴലിക്കാറ്റായി മാറി; മഴ മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്
തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം ചുഴലിക്കാറ്റായി ശക്തിപ്രാപിച്ചതായി കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. തമിഴ്‌നാട്ടിലെ വടക്കൻ തീരദേശ ജില്ലകളിലും ഉപ്രദേശങ്ങളിലും ശക്തമായതോ അതിശക്തമായതോട ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. പുതുച്ചേരിയിൽ നിന്ന് ഏകദേശം 440 കിലോമീറ്റർ തെക്ക്-കിഴക്കും ചെന്നൈയിൽ നിന്ന് 420 കിലോമീറ്റർ തെക്ക്-കിഴക്കുമായാണ് ഇന്ന് ചുഴലിക്കാറ്റ് രൂപപ്പെടുക. തമിഴ്‌നാട്ടിലെ ചെന്നൈക്ക് സമീപത്തായി നെല്ലൂരിനും മച്ചിലിപട്ടണത്തിനും ഇടയിലാകും നാളെയോടെ മിഷോങ് ചുഴലിക്കാറ്റ് കരതൊടാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻറെ പ്രവചനം. ഈ സാഹചര്യത്തിൽ മിഷോങ് ചുഴലിക്കാറ്റിനെ നേരിടാനുള്ള മുന്നൊരുക്കം…