ന്യൂനമർദ്ദം ശക്തി പ്രാപിക്കുന്നു ; ഒമാനിൽ ജനുവരി രണ്ട് മുതൽ മഴയ്ക്ക് സാധ്യത

ജ​നു​വ​രി ര​ണ്ട് മു​ത​ൽ അ​ഞ്ചു​വ​രെ ഒമാൻ സു​ൽ​ത്താ​നേ​റ്റി​നെ ന്യൂ​ന​മ​ർ​ദം ബാ​ധി​ക്കു​മെ​ന്ന് ഒ​മാ​ൻ സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി അ​റി​യി​ച്ചു. ഇ​തി​​ന്റെ ഭാ​ഗ​മാ​യി മു​സ​ന്ദം ഗ​വ​ർ​ണ​റേ​റ്റി​ലും ഒ​മാ​ൻ ക​ട​ലി​നോ​ട് ചേ​ർ​ന്നു​ള്ള തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും ഒ​റ്റ​പ്പെ​ട്ട മ​ഴ പെ​യ്തേ​ക്കും. താ​പ​നി​ല​യി​ൽ പ്ര​ക​ട​മാ​യ ഇ​ടി​വ്, പ​ർ​വ​ത​പ്ര​ദേ​ശ​ങ്ങ​ളി​ൽ മൂ​ട​ൽ​മ​ഞ്ഞ് രൂ​പ​പ്പെ​ട​ൽ, പൊ​ടി​ക്കാ​റ്റ് എ​ന്നി​വ​ക്കും സാ​ധ്യ​ത​യു​ണ്ട്. യാ​ത്ര ചെ​യ്യു​മ്പോ​ഴോ ഔ​ട്ട്ഡോ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​മ്പോ​ഴും എ​ല്ലാ​വ​രും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ ഏ​റ്റ​വും കു​റ​ഞ്ഞ താ​പ​നി​ല രേ​ഖ​പ്പെ​ടു​ത്തി​യ​ത് സൈ​സ​ഖി​ലാ​യി​രു​ന്നു. 6.5ഡി​ഗ്രി സെ​ൽ​ഷ്യ​സാ​യി​രു​ന്നു ഇ​വി​ടത്തെ താ​പ​നി​ല….

Read More

ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദം ; 24 മണിക്കൂറിൽ അതിതീവ്രമാകും , മത്സ്യ ബന്ധനത്തിന് വിലക്കേർപ്പെടുത്തി

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനു മുകളിലെ ന്യൂനമർദ്ദം തെക്കൻ ബംഗാൾ ഉൾക്കടലിന് മുകളിൽ തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു. അടുത്ത 24 മണിക്കൂറിനുള്ളിൽ അതിതീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ച് തുടർന്നുള്ള രണ്ട് ദിവസത്തിൽ തമിഴ്നാട് – ശ്രീലങ്ക തീരത്തേക്ക് നീങ്ങാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടി മിന്നലോടു കൂടിയ നേരിയ, ഇടത്തരം മഴക്കു സാധ്യതയെന്ന്…

Read More

ന്യൂനമർദ്ദം ; ഒമാനിൽ ഇന്നും മഴ തുടരും

ന്യൂ​ന​മ​ർ​ദ​ത്തി​ന്റെ ഭാ​ഗ​മാ​യി ഒ​മാ​നി​ൽ വ്യാ​ഴാ​ഴ്ച​യും മ​ഴ തു​ട​രു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. തെ​ക്ക്-​വ​ട​ക്ക് ബാ​ത്തി​ന, മ​സ്‌​ക​ത്ത്, തെ​ക്ക്-​വ​ട​ക്ക് ശ​ർ​ഖി​യ, അ​ൽ വു​സ്ത, ദാ​ഖി​ലി​യ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലും ദാ​ഹി​റ,ബു​റൈ​മി ഗ​വ​ർ​ണ​റേ​റ്റു​ക​ളു​ടെ പ​ർ​വ്വ​ത പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി​രി​ക്കും മ​ഴ ല​ഭി​ക്കു​ക. 20 മു​ത​ൽ 50 മി​ല്ലി​മീ​റ്റ​ർ വ​രെ മ​ഴ ല​ഭി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി​യു​ടെ മു​ന്ന​റി​യി​പ്പി​ൽ പ​റ​യു​ന്നു.ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റ് ഒ​റ്റ​പ്പെ​ട്ട മ​ഴ പെ​യ്തേ​ക്കും. ഇ​വി​​ടെ 10 മു​ത​ൽ 30 മി​ല്ലി​മീ​റ്റ​ർ വ​രെ മ​ഴ ല​ഭി​ക്കു​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​ട്ടു​ള്ള​ത്.

Read More

അറബിക്കടലിൽ ന്യൂനമർദം; ‍‌യുഎഇയിൽ മഴയ്ക്കു സാധ്യത, വിവിധ എമിറേറ്റുകളിൽ യെല്ലോ അലർട്ട്

അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദം കാരണം യുഎഇയിൽ ഇന്നും നാളെയും മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. യുഎഇയുടെ തെക്ക്, കിഴക്ക് ഭാഗങ്ങളിലായിരിക്കും മഴ പെയ്യുക. ഇതോടനുബന്ധിച്ച് റാസൽഖൈമ, ഫുജൈറ, ഖോർഫക്കാൻ എന്നിവിടങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കടൽ പ്രക്ഷുബ്ധമാകാനും തീരപ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെങ്കിലും കാര്യമായ ആഘാതം ഉണ്ടാക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി (എൻസിഎംഎ) യോഗം ചേർന്ന് സാഹചര്യം ചർച്ച ചെയ്തു. ന്യൂനമർദം മൂലം പെട്ടെന്നുണ്ടാകുന്ന മാറ്റം നിരീക്ഷിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു. കാലാവസ്ഥാ…

Read More

ദോ​ഫാ​റി​ലും അ​ൽ ഹ​ജ​ർ പ​ർ​വ​ത​നി​ര​ക​ളി​ലും മ​ഴ​ക്ക് സാ​ധ്യ​ത

ന്യൂ​ന​മ​ർ​ദം രു​പ​​പ്പെ​ടു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി രാ​ജ്യ​ത്തെ വി​വി​ധ പ്ര​​ദേ​ശ​ങ്ങ​ളി​ൽ മ​ഴ​ക്ക് സാ​ധ്യ​യു​ണ്ടെ​ന്ന് ഒ​മാ​ൻ കാ​ലാ​വ​സ്ഥാ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി. സെ​പ്റ്റം​ബ​ർ 29 മു​ത​ൽ ഒ​ക്‌​ടോ​ബ​ർ ഒ​ന്നു​വ​രെ​യാ​യി​രി​ക്കും രാ​ജ്യ​ത്ത് ന്യൂ​ന​മ​ർ​ദം ബാ​ധി​ക്കു​ക. ഇ​തി​ന്റെ ഭാ​ഗ​മാ​യി അ​ൽ ഹ​ജ​ർ പ​ർ​വ​ത​നി​ര​ക​ളി​ലും ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ലെ തീ​ര-​പ​ർ​വ​ത പ്ര​ദേ​ശ​ങ്ങ​ളി​ലും വ്യ​ത്യ​സ്‌​ത തീ​വ്ര​ത​യു​ള്ള മ​ഴ ല​ഭി​ച്ചേ​ക്കും. സ്ഥി​തി​ഗ​തി​ക​ൾ നി​രീ​ക്ഷി​ച്ച് കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് ഒ​ന്നി​ല​ധി​കം അ​പ​ക​ട​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള മു​ൻ​കൂ​ർ മു​ന്ന​റി​യി​പ്പ് ദേ​ശീ​യ കേ​ന്ദ്രം പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു. ക​ാലാ​വ​സ്ഥ മു​ന്ന​റി​യി​പ്പ് ബു​ള്ള​റ്റി​നു​ക​ളും റി​പ്പോ​ർ​ട്ടു​ക​ളും പി​ന്തു​ട​രാ​ൻ കേ​ന്ദ്രം പൗ​ര​ന്മാ​രോ​ടും താ​മ​സ​ക്കാ​രോ​ടും ആ​വ​ശ്യ​പ്പെ​ട്ടു.

Read More

‘റിമാൽ’ ചുഴലിക്കാറ്റ് വരുന്നു ; ന്യൂനമർദം രൂപപ്പെട്ടു , ഇന്ന് കേരളത്തിൽ രണ്ട് ജില്ലകളിൽ റെഡ് അലേർട്ട്

തെക്ക് കിഴക്കൻ അറബികടലിൽ കേരളത്തിന് അകലെ ന്യുനമർദ്ദം രൂപപ്പെട്ടു. ബംഗാൾ ഉൾകടലിൽ ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റായ ‘റിമാൽ’ ചുഴലിക്കാറ്റ് മുന്നറിയിപ്പ് പുറപ്പെടുവിച്ചു. പശ്ചിമ ബംഗാൾ ബംഗ്ലാദേശ് തീരത്ത് റിമാൽ തീവ്ര ചുഴലിക്കാറ്റായി ഞായറാഴ്ചയോടെ കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് 14 ജില്ലകളിലും മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. എറണാകുളം തൃശ്ശൂർ ജില്ലകളിൽ റെഡ് അലേർട്ടാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം,…

Read More

ന്യൂന മർദം ; ഒമാനിൽ ഇന്ന് ഉച്ചമുതൽ മഴയ്ക്ക് സാധ്യത , സ്കൂളുകൾക്ക് വിദൂര പഠനം

ന്യൂനമർദം രൂപപെടുന്നതിന്‍റെ ഭാഗമായുള്ള കനത്ത മഴ മുന്നറയിപ്പ് പശ്​ചാതലത്തിൽ അൽവുസത ഒഴികെയുള്ള എല്ലാ ഗവർണറേറ്റിലേയും സ്വകാര്യ, വിദേശ സ്കൂളുകളിൽ വ്യാഴാഴ്ച ഓൺലൈൻ സംവിധാനത്തിലൂടെയായിരിക്കും പഠനമെന്ന്​ അധികൃതർ അറിയിച്ചു. ന്യൂന മർദ്ദത്തിന്‍റെ ആഘാതം വ്യാഴാഴ്ച ഉച്ചയോടെ ആരംഭിക്കുമെന്ന്​ സിവിൽ ഏവിയേഷൻ അതോറിറ്റിയിലെ (സി.എ.എ) ഫോർകാസ്റ്റ് ആൻഡ് എർലി വാണിങ്​ സിസ്റ്റം ഡിപ്പാർട്ട്‌മെൻറ്​ ഡയറക്ടർ നാസർ ബിൻ സഈദ് അൽ ഇസ്മായിലി പറഞ്ഞു. ബുറൈമി, ദാഹിറ, തെക്കൻ ബാത്തിന, ദാഖിലിയ, മസ്‌കത്ത്​, വടക്കൻ ശർഖിയ എന്നീ ഗവർണറേറ്റുകളിലായിരിക്കും കാലാവസ്ഥയുടെ ആഘാതം…

Read More

ന്യൂ​ന​മ​ർ​ദം; ഒമാനിൽ നാ​ളെ മു​ത​ൽ വീ​ണ്ടും മ​ഴ

ന്യൂനമർദത്തിൻറെ ഭാഗമായി രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ചവരെ കാറ്റിനും മഴക്ക് സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ആലിപ്പഴവും വർഷിക്കും. വാദികൾ നിറഞ്ഞൊഴുകും. ബുറൈമി, വടക്ക്-തെക്ക് ബാത്തിന, ദാഹിറ, മസ്‌കത്ത്, ദാഖിലിയ, തെക്ക്-വടക്ക് ശർഖിയ, മുസന്ദം എന്നീ ഗവർണറേറ്റുകളിലാണ് മഴ പ്രതീക്ഷിക്കുന്നത്. ചൊവ്വാഴ്ച ബുറൈമി, തെക്ക്-വടക്ക് ബാത്തിന, ദാഹിറ, മസ്‌കത്ത്, ദാഖിലിയ, വടക്ക്-തെക്ക് ശർഖിയ, മുസന്ദം ഗവർണറേറ്റുകളിലെ വിവിധ ഇടങ്ങളിൽ 10മുതൽ 30 മില്ലിമീറ്റർവരെ മഴ ലഭിച്ചേക്കുമെന്ന് മുന്നറിയിപ്പിൽ പറയുന്നു. മണിക്കൂറിൽ 27മുതൽ…

Read More

ന്യൂന മർദം ; ഒമാനിൽ ബുധനാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

ന്യൂ​ന​മ​ർ​ദം രൂ​പ​പ്പെ​ടു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി രാ​ജ്യ​ത്ത്​ ബു​ധ​നാഴ്ച വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ മ​ഴ​ക്ക്​ സാ​ധ്യ​ത​യു​ണ്ടെ​ന്ന്​ ഒ​മാ​ൻ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. മു​സ​ന്ദം, ഒ​മാ​ൻ ക​ട​ലി​ന്‍റെ തീ​ര​പ്ര​ദേ​ശ​ങ്ങ​ൾ, അ​ൽ ഹ​ജ​ർ പ​ർ​വ​ത​നി​ര​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ഒ​റ്റ​പ്പെ​ട്ട മ​ഴ ല​ഭി​ച്ചേ​ക്കും. കാ​റ്റി​ന്‍റെ​യും ഇ​ടി​യു​ടെ​യും അ​ക​മ്പ​ടി​യോ​ടെ​യാ​യി​രി​ക്കും മ​ഴ പെ​യ്യു​ക. ക​ട​ൽ പ്ര​ക്ഷു​ബ്​​ധ​മാ​കും. പ​ടി​ഞ്ഞാ​റ​ൻ മു​സ​ന്ദം, ഒ​മാ​ൻ ക​ട​ൽ തീ​ര​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ തി​ര​മാ​ല​ക​ൾ ര​ണ്ട്​ മു​ത​ൽ മൂ​ന്നു മീ​റ്റ​ർ വ​രെ ഉ​യ​ർ​ന്നേ​ക്കും. തെ​ക്കു​കി​ഴ​ക്ക​ൻ കാ​റ്റി​ന്‍റെ ഭാ​ഗ​മാ​യി മ​രു​ഭൂ​മി പ്ര​ദേ​ശ​ങ്ങ​ളി​ലും തു​റ​സ്സാ​യ സ്ഥ​ല​ങ്ങ​ളി​ലും പൊ​ടി​പ​ട​ലം ഉ​യ​രാ​നും സാ​ധ്യ​ത​യു​ണ്ട്….

Read More

ഒമാനിൽ ന്യൂനമർദ്ദം; ഇന്ന് മുതൽ മഴയ്ക്ക് സാധ്യത, അറിയിപ്പുമായി സിവിൽ ഏവിയേഷൻ അതോറിറ്റി

വ്യാഴാഴ്ച മുതൽ ഞായറാഴ്ച വരെ രാജ്യത്തെ ന്യൂനമർദ്ദം ബാധിക്കുമെന്ന് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഗവർണറേറ്റുകളിൽ ഒറ്റപ്പെട്ട മഴ ലഭിച്ചേക്കും. മുസന്ദം, നോർത്ത് അൽ ബത്തിന് ഗവർണറേറ്റുകളിൽ വ്യാഴാഴ്ച വൈകുന്നേരം മഴ പ്രതീക്ഷിക്കുന്നുണ്ട്. വടക്കുപടിഞ്ഞാറൻ കാറ്റിന്റെ ഭാഗമായി മരുഭൂമികളിൽ പൊടി ഉയരാനും സാധ്യതയുണ്ട്. മുസന്ദം, വടക്കൻ ബത്തിന തീരങ്ങളിൽ വ്യാഴാഴ്ച കടൽ പ്രക്ഷുബ്ധമാകും. വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെ ഭൂരിഭാഗം പ്രദേശങ്ങളിലും കടലിൽ തിരമാലകൾ ഉയരാനുള്ള സാധ്യതയുമുണ്ട്.

Read More