ലോ ലൈറ്റ് മോഡ് ഫീച്ചറുമായി വാട്‌സ്ആപ്പ്; ഇനി മങ്ങിയ വെളിച്ചത്തിലും വിഡിയോ കോള്‍

വെളിച്ചക്കുറവുള്ള സ്ഥലങ്ങളിൽ വിഡിയോ കോളുകൾ ചെയ്യാൻ ഉപയോക്താക്കളെ സഹായിക്കുന്ന ലോ ലൈറ്റ് മോഡ് ഫീച്ചറുമായി വാട്സ്ആപ്പ്. വാട്സ്ആപ്പിൽ ഇപ്പോൾ വീഡിയോ കോളുകൾ ജനപ്രിയമാണ്. എന്നാൽ മിക്ക ഫോണുകളിലും ഫ്രണ്ട് കാമറ ശരാശരി നിലവാരമാണ് പുലർത്തുന്നത്. രണ്ട് ആളുകൾ പരസ്പരം വിഡിയോ കോളിലൂടെ സംസാരിക്കുമ്പോൾ ഇതിന്റെ പോരായ്മ അറിയാൻ സാധിക്കാറുണ്ട്. ലോ ലൈറ്റ് മോഡ് അവതരിപ്പിക്കുന്നതോടെ, വ്യക്തിയുടെ വ്യക്തമായ മുഖം ലഭിക്കുന്നതിനും ആശയവിനിമയം ഫലപ്രദമായി നടത്താനും സാധിക്കുമെന്ന് വാട്സ്ആപ്പ് അവകാശപ്പെടുന്നു. പുതിയ വാട്സ്ആപ്പ് അപ്ഡേറ്റ് ലഭിച്ചവർക്ക് മാത്രമാണ് പുതിയ…

Read More