പമ്പ – നിലയ്ക്കൽ സർവീസ് നടത്തുന്ന ലോ-ഫ്ലോർ ബസ് കത്തിയ സംഭവം ; നാല് ജീവനക്കാർക്കെതിരെ നടപടിയെടുത്തെന്ന് കെഎസ്ആർടിസി

പമ്പ – നിലയ്ക്കൽ സർവീസ് നടത്തുന്ന ലോ ഫ്ലോർ ബസ് കത്തിയ സംഭവത്തിൽ നാല് ജീവനക്കാർക്കെതിരെ നടപടിയെടുത്തതായി കെ എസ് ആർ ടി സി ഹൈക്കോടതിയെ അറിയിച്ചു. ഇലക്ട്രിക്കൽ വിഭാഗത്തിലെ രണ്ട് ജീവനക്കാരെ സസ്പെൻഡ് ചെയ്തെന്നും സൂപ്പർ വൈസർ, ഡിപ്പോ എൻജിനീയർ എന്നിവർക്കെതിരെ വകുപ്പുതല അച്ചടക്ക നടപടി സ്വീകരിച്ചെന്നുമാണ് സത്യവാങ്മൂലത്തിലുളളത്. അപകടത്തിന് കാരണം ഷോർട് സർക്യൂട്ടാണെന്നും കെ എസ് ആ‌ർ ടി സി വ്യക്തമാക്കി. ബാറ്ററിയിൽ നിന്നുളള കേബിളുകൾ കൃത്യമായി ഘടിപ്പിച്ചിരുന്നില്ല. പ്രധാന കേബിളുകൾ ഫ്യൂസ് ഇല്ലാതെ…

Read More

കൊച്ചിയിൽ കെ.എസ്.ആർ.ടി.സി ലോഫ്ലോർ ബസ് കത്തിനശിച്ചു

കൊച്ചിയിൽ കെ.എസ്.ആർ.ടി.സി എ.സി ലോഫ്ലോർ ബസ് കത്തിനശിച്ചു. എം.ജി റോഡിന് സമീപം ചിറ്റൂർ റോഡിൽ ഈയാട്ടുമുക്കിലാണ് അപകടം. യാത്രക്കാരെ മുഴുവൻ പുറത്തിറക്കിയതിനാൽ ആർക്കും പരിക്കില്ല. ഫയർഫോഴ്സ് എത്തി തീയണച്ചു. തൊടുപുഴയിലേക്ക് പോകുകയായിരുന്നു ലോഫ്ലോർ ബസ്. തീപിടിക്കുന്നതിന് മുന്നേ ബസിൽ മുന്നറിയിപ്പ് ലഭിച്ചിരുന്നു. ഇതോടെ ബസ് നിർത്തി മുഴുവൻ യാത്രക്കാരെയും പുറത്തിറക്കി. 23ഓളം യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ഇതിന് പിന്നാലെ ബസ് പൂർണമായും കത്തുകയായിരുന്നു. ബസിന്‍റെ പിൻഭാഗത്ത് നിന്നാണ് തീപടർന്നത്. വാഹനത്തിലെയും മറ്റ് കടകളിലെയും അഗ്നിരക്ഷാ സംവിധാനങ്ങൾ ഉപയോഗിച്ച് തീയണക്കാൻ…

Read More