
‘എന്‍റെ ഭാര്യയ്ക്ക് ഞായറാഴ്ചകളിൽ എന്നെ നോക്കിയിരിക്കാൻ ഇഷ്ടമാണ്’: എസ് എൻ സുബ്രഹ്മണ്യത്തിന്‍റെ നിർദേശത്തെ കളിയാക്കി പൂനെവാല
ആഴ്ചയിൽ 90 മണിക്കൂർ ജോലി ചെയ്യണമെന്ന എൽ ആന്‍റ് ടി ചെയർമാൻ എസ് എൻ സുബ്രഹ്മണ്യത്തിന്‍റെ നിർദേശത്തിന് രൂക്ഷമായാണ് പ്രമുഖ വ്യവസായികൾ ഉൾപ്പെടെയുള്ളവർ പ്രതികരിക്കുന്നത്. ഏറ്റവും ഒടുവിൽ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അദർ പൂനെവാല പ്രതികരണവുമായി രംഗത്തെത്തി. തന്‍റെ ഭാര്യ വിസ്മയമാണെന്നും അവളെ എത്രനേരം വേണമെങ്കിലും നോക്കിനിൽക്കുന്നത് ഇഷ്ടമാണെന്നുമുള്ള മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്രയുടെ പ്രതികരണത്തിന് മറുപടി നൽകിയിരിക്കുകയാണ് പൂനെവാല. “അതെ ആനന്ദ് മഹീന്ദ്ര ഞാൻ വണ്ടർഫുൾ ആണെന്നാണ് എന്‍റെ ഭാര്യ കരുതുന്നത്….