നമ്മളെക്കാളേറെ നമ്മെ സ്നേഹിക്കുന്ന ജീവികളാണ് നായകൾ; നടിആലീസ് ക്രിസ്റ്റി

 ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരമാണ് ആലീസ് ക്രിസ്റ്റി. യൂട്യൂബ് ചാനലുമായും ആലീസ് സജീവമാണ്. അഭിനയ മികവു കൊണ്ട് പ്രേക്ഷകരെ അമ്പരപ്പിച്ച താരം കൂടിയാണ് ആലിസ്. ആലിസിന്റെ കുട്ടിത്തവും സംസാരവുമെല്ലാം ആരാധകരുടെ ഇഷ്‍ടം പിടിച്ചു പറ്റുന്നവയാണ്. നടി തൻറെ വളർത്ത് നായയ്ക്ക് ഒപ്പമുള്ള ചിത്രങ്ങളാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. നമ്മളെക്കാളേറെ നമ്മെ സ്നേഹിക്കുന്ന ജീവികളാണ് നായകൾ എന്ന ജോഷ് ബില്ലിങ്സിന്‍റെ വാക്യത്തോടൊപ്പമാണ് നടി ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. സെറയെന്നനാണ് നായക്കുട്ടിയുടെ പേര്. സെറ ബേബിയെന്നാണ് ആലിസ് എപ്പോഴും അഭിസംബോധന ചെയ്യാറ്….

Read More

പ്രണയത്തിന് പ്രായമില്ല, ആ സമയത്ത് നമ്മള്‍ പൈങ്കിളിയായിപ്പോകും; താന്‍ തളര്‍ന്നിരിക്കുമ്പോഴാണ് സിനിമയിലേക്ക് എത്തുന്നത്: ദിലീപ്

തന്റെ ആദ്യ പ്രണയത്തെക്കുറിച്ചും പ്രണയ തകര്‍ച്ചയെക്കുറിച്ചും മനസ് തുറന്ന് നടന്‍ ദിലീപ്. തന്റെ പ്രണയം തകര്‍ന്ന് താന്‍ തളര്‍ന്നിരിക്കുമ്പോഴാണ് സിനിമയിലേക്ക് എത്തുന്നതെന്നാണ് ദിലീപ് പറയുന്നത്. തന്റെ ആദ്യ പ്രണയത്തെക്കുറിച്ചും പ്രണയ തകര്‍ച്ചയെക്കുറിച്ചും മനസ് തുറന്ന് നടന്‍ ദിലീപ്. തന്റെ പ്രണയം തകര്‍ന്ന് താന്‍ തളര്‍ന്നിരിക്കുമ്പോഴാണ് സിനിമയിലേക്ക് എത്തുന്നതെന്നാണ് ദിലീപ് പറയുന്നത്. കരഞ്ഞിരുന്ന സമയത്ത് ദൈവം തനിക്ക് തന്ന സമ്മാനമാണ് സിനിമയെന്നാണ് ദിലീപ് പറയുന്നത്.  പ്രണയത്തിന് പ്രായമില്ല, ആ സമയത്ത് നമ്മള്‍ പൈങ്കിളിയായിപ്പോകും. ആദ്യ പ്രണയം നമ്മുടെ മനസില്‍ എന്നും നില്‍ക്കുന്നതാണ്….

Read More

25 വയസിന് ശേഷമാണ് പൊസസ്സീവ്‌നെസ് മനസിലായത്; കനി കുസൃതി

നടിയും മോഡലുമായ കനി ബിരിയാണി എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും നേടിയിട്ടുണ്ട്. തന്റെ റിലേഷന്‍ഷിപ്പുകളെക്കുറിച്ചും കനി എപ്പോഴും തുറന്നു സംസാരിക്കാറുണ്ട്. ഇപ്പോഴിതാ റിലേഷന്‍ഷിപ്പുകളിലെ പൊസസ്സീവ്‌നെസിനെക്കുറിച്ച് നടി പറഞ്ഞ വാക്കുകളാണ് ചര്‍ച്ചയാകുന്നത്. തനിക്ക് പൊസസ്സീവ്‌നെസ് എന്ന അര്‍ത്ഥം തന്നെ മനസിലാവുന്നത് 25 വയസ്സൊക്കെ കഴിഞ്ഞപ്പോഴാണെന്നും നടി ഒരു അഭിമുഖത്തില്‍ പറഞ്ഞു. ‘ഒരാളോട് ഭയങ്കര പ്രേമം, ഒരു ദിവസം തന്നെ മൂന്നും നാലും കത്ത് കൊടുക്കുക, അങ്ങനെ ഒക്കെ ഉണ്ടായിരുന്നത് 13-ാമത്തെ വയസിലായിരുന്നു. അന്ന് അവന്‍ പ്രീ…

Read More

ചിലതിന് പകരമാകാൻ ഒന്നിനും കഴിയില്ല;റിയൽ ലവ് എന്നതിൽ പരാജയപ്പെട്ടയാളാണ് ‍ഞാൻ: ദിലീപ്

ജനപ്രിയ നായകനാണ്  ദിലീപ്. അതിന് ലവലേശം മങ്ങലേറ്റിട്ടില്ലെന്നും പവി കെയർ ടേക്കർ സിനിമയിലൂടെ ദിലീപ് തെളിയിക്കുന്നു. പവിത്രൻ എന്ന വ്യക്തിയുടെ ജീവിതവും അയാൾക്കുണ്ടാകുന്ന പ്രണയവുമെല്ലാമാണ് സിനിമയുടെ ഇതിവൃത്തം. വിവാഹം പ്രായം കഴിഞ്ഞിട്ടുണ്ടാകുന്ന പ്രണയമെന്ന രീതിയിൽ ഏറെ വ്യത്യസ്തതകൾ പവി കെയർ ടേക്കറിലെ പ്രണയത്തിനുണ്ട്. സിനിമയിലെ തന്റെ കഥാപാത്രത്തിന്റെ പ്രണയത്തെ കുറിച്ച് സംസാരിക്കവെ വ്യക്തി ജീവിതത്തിൽ തനിക്കുണ്ടായിട്ടുള്ള പ്രണയങ്ങളെ കുറിച്ചും ദിലീപ് മനസ് തുറന്നു. സ്കൂൾ കാലഘട്ടം മുതലുണ്ടായിട്ടുള്ള പ്രണയങ്ങളെ കുറിച്ച് ദിലീപ് ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയത്. ഒപ്പം റിയൽ ലവ് എന്നതിൽ പരാജയപ്പെട്ടയാളാണ്…

Read More

‘എന്റെ മുഖത്ത് പ്രണയവും നാണവും വരില്ല; ഒരു പെണ്ണിനെ പോലെ നടക്കൂ എന്ന് പറഞ്ഞിട്ടുണ്ട്’; പ്രിയാമണി പറയുന്നു

പൃഥ്വിരാജ് നായകനായെത്തിയ സത്യം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ചുവടുവെച്ച നടിയാണ് പ്രിയാമണി. ഏറ്റവും പുതിയ ഹിന്ദി ചിത്രമായ മൈദാന്റെ പ്രമോഷനിലാണ് പ്രിയാമണി. അജയ് ദേവ്ഗണിനൊപ്പമാണ് പ്രിയാമണി അഭിനയിക്കുന്നത്. മലയാളത്തില്‍ പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദ സെയിന്റ്, തിരക്കഥ, പുതിയ മുഖം, ഗ്രാന്‍ഡ് മാസ്റ്റര്‍, നേര് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. പ്രിയാമണിയുടെ കഥാപാത്രങ്ങളെല്ലാം തന്നെ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. ഇപ്പോള്‍ പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രണയവും നാണവും സ്‌ക്രീനില്‍ അവതരിപ്പിക്കുന്നതിനെക്കുറിച്ച് താരം പറയുന്ന വാക്കുകള്‍ വൈറല്‍…

Read More

എല്ലാ റിലേഷനിലും അടിവയറ്റിൽ ബട്ടർഫ്ലെെകളാെന്നും പറക്കില്ല; മീനാക്ഷി

സിനിമാ രം​ഗത്ത് സജീവ സാന്നിധ്യമായിക്കൊണ്ടിരിക്കുകയാണ് നടി മീനാക്ഷി രവീന്ദ്രൻ. നടിയു‌ടെ ഒന്നിലേറെ സിനിമകളാണ് അടുത്തി‌ടെ പുറത്തിറങ്ങിയത്. നായികാ വേഷങ്ങൾ അല്ലെങ്കിലും മീനാക്ഷി ചെയ്യുന്ന കഥാപാത്രങ്ങൾ ശ്രദ്ധിക്കപ്പെടുന്നുണ്ട്. കോമഡി അനായാസം ചെയ്യാൻ മീനാക്ഷിക്ക് കഴിയുന്നുണ്ടെന്ന് പ്രേക്ഷകർ പറയുന്നു. നായികാ നായകൻ, ഉടൻ പ‌ണം എന്നീ ഷോകളിലൂടെ ജനപ്രീതി നേ‌ടിയ ശേഷമാണ് മീനാക്ഷി സിനിമാ രം​ഗത്തേക്ക് കടന്ന് വരുന്നത്. മീനാക്ഷി നൽകിയ ഒരു അഭിമുഖമാണിപ്പോൾ ശ്രദ്ധ നേടുന്നത്. തന്റെ പ്രണയങ്ങളെക്കുറിച്ചാണ് മീനാക്ഷി തുറന്ന് സംസാരിച്ചത്. പ്രണയം തകർന്നാലും വീണ്ടും അത്തരം…

Read More

‘പ്രണയം, സെക്‌സ് പവിത്രമാണ്… പ്രകൃതി അനുവദിച്ചിട്ടുള്ള കാര്യങ്ങളെല്ലാം അതുപോലെ ചെയ്യുക’; യുവത്വത്തിൻറെ രഹസ്യത്തിനു ബോച്ചെയുടെ മറുപടി

യുവത്വം, പ്രണയം, സെക്‌സ് എന്നിവയെക്കുറിച്ച് ബോബി ചെമ്മണ്ണൂർ എന്ന ബോച്ചെ പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുകയാണ്. ‘ആരോഗ്യമുണ്ടെങ്കിൽ സൗന്ദര്യമുണ്ട്. കൃത്യമായ വ്യായാമങ്ങൾ ഉണ്ട്. ഓട്ടമാണ് പ്രധാന ഐറ്റം. യോഗ ഇടയ്‌ക്കൊക്കെ ചെയ്യും. എൻറെ സ്‌പെഷ്യൽ റെസിപ്പി ജ്യൂസ് കുടിക്കും. ഒരു മഗിൽ വെള്ളമെടുക്കുക. അതിൽ മഞ്ഞൾ, കാന്താരിമുളക്, നെല്ലിക്ക, പപ്പായയുടെ ഇല, പപ്പായയുടെ കുരു, തണ്ണിമത്തൻറെ കുരു ഇതെല്ലാം ചേർത്തതാണ് എൻറെ നാചുറൽ ഡ്രിങ്ക്. ഇത് ആരോഗ്യത്തിന് അത്യുത്തമമാണ്. എട്ടു മണിക്കൂർ ഉറങ്ങണം. നന്നായി വെള്ളം കുടിക്കണം….

Read More

‘അന്ന് ബിജു മേനോനും സംയുക്തയും ബസിൽ നിന്ന് ഇറങ്ങിയില്ല, സീരിയസായി എന്തോ സംസാരിക്കുന്നുണ്ട്’; കമൽ

സിനിമാ താരങ്ങൾ തമ്മിലുള്ള പ്രണയവും വിവാഹവും എപ്പോഴും ജനശ്രദ്ധ നേടാറുണ്ട്. സംവിധായകൻ കമലിന്റെ ഒരു കാലത്തെ സിനിമകളിലെ നായികമാരും നായകൻമാരും ജീവിതത്തിലും ഒരുമിച്ചത് ആരാധകർ ചൂണ്ടിക്കാട്ടാറുണ്ട്. ജയറാം-പാർവതി, ബിജു മേനോൻ-സംയുക്ത വർമ, ദിലീപ്-മഞ്ജു വാര്യർ എന്നിവരാണ് കമലിന്റെ സിനിമകളിൽ അഭിനയിക്കുന്നതിനിടെ പ്രണയത്തിലാവുകയും വിവാഹിതരാവുകയും ചെയ്തവർ. താരങ്ങളുടെ പ്രണയ കാലത്തെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ കമൽ. സൈന സൗത്ത് പ്ലസുമായുള്ള അഭിമുഖത്തിലാണ് ഇദ്ദേഹം മനസ് തുറന്നത്. പ്രണയങ്ങൾ താനും ക്യാമറമാനും കൂടിയാണ് കണ്ട് പിടിക്കുന്നതെന്ന് കമൽ പറയുന്നു. ‘അവരുടെ പെരുമാറ്റം…

Read More

നിത്യയോടുള്ളത് ആത്മാര്‍ത്ഥ പ്രണയം: സന്തോഷ് വർക്കി

നിത്യയോട് തനിക്ക് ഉണ്ടായിരുന്നത് ആത്മാർത്ഥ പ്രണയം ആയിരുന്നു എന്ന് സന്തോഷ് വർക്കി.  “എന്‍റെ പ്രണയങ്ങള്‍ എല്ലാം വണ്‍സൈഡ് ആയിരുന്നു. സീരിയസ് ആയിട്ടുള്ള പ്രണയമായിരുന്നു നിത്യ മേനനോട്. എന്നെ കുറിച്ച് പറഞ്ഞപ്പോഴേക്കും ഞാന്‍ അവരെ വിട്ടു. പുള്ളിക്കാരിക്ക് താല്യപര്യമില്ല. അഞ്ചോ ആറോ വര്‍ഷം ഞാന്‍ അവരുടെ പുറകെ നടന്നതാണ്. അവസാനം ആണ് അവര്‍ തുറന്ന് പറഞ്ഞത്. നിലവില്‍ അത് ക്ലോസ് ചാപ്റ്റര്‍ ആണ്. നിത്യയുടെ വ്യക്തിത്വം കണ്ടിട്ടാണ് ഞാന്‍ ഇഷ്ടപ്പെട്ടത്. പ്രസ് കോണ്‍ഫറന്‍സില്‍ എന്നെ കുറിച്ച് പറഞ്ഞപ്പോഴാണ്, ഞാന്‍…

Read More

വാഗാ അതിർത്തികടന്ന് അവൾ വന്നു ഇന്ത്യൻ യുവാവിന്‍റെ ജീവിതസഖിയാകാൻ

കൊൽക്കത്താക്കാരനായ കാമുകനെ കാണുന്നതിനും വിവാഹം കഴിക്കുന്നതിനുമായി അവൾ‌ അട്ടാരി-വാഗാ അതിർത്തി കടന്ന് ഇന്ത്യയിലെത്തി. പാക്കിസ്ഥാനിലെ പഞ്ചാബിൽ നിന്നുള്ള ജാവരിയ ഖാനം എന്ന യുവതിയാണ് 45 ദിവസത്തെ വിസയുമായി ഭാവി ഭർത്താവിന്‍റെ രാജ്യത്തേക്ക് എത്തിയത്. അവളുടെ പ്രിയപ്പെട്ടവൻ സമീർ ഖാൻ അതിർത്തിയിൽ സ്വീകരിക്കാനെത്തിയിരുന്നു. സമീറിന്‍റെ പിതാവും മരുമകളെ സ്വീകരിക്കാൻ വാഗയിലെത്തി. ആഘോഷത്തോടെയാണ് പാക്കിസ്ഥാനി മരുമകളെ സമീറിന്‍റെ കുടുംബം ഇന്ത്യൻമണ്ണിലേക്ക് ആനയിച്ചത്. കുടുംബാംഗങ്ങൾ പാട്ടുപാടി ഡാൻസ് ചെയ്യുന്നത് വീഡിയോയിൽ കാണാം. അഞ്ചു വർഷമായി ഇരുവരും പ്രണയത്തിലാണ്. വിസ ലഭിക്കുന്നതിൽ പ്രാഥമിക…

Read More