‘ലൗ ജിഹാദ് വർദ്ധിക്കുന്നു, മീനച്ചിൽ താലൂക്കിൽ മാത്രം നഷ്ടമായത് 400 പെൺകുട്ടികളെ’; വിവാദ പ്രസംഗവുമായി വീണ്ടും പി സി ജോര്‍ജ്

വിവാദ പ്രസംഗവുമായി വീണ്ടും പി സി ജോര്‍ജ്. കേരളത്തിൽ ലൗ ജിഹാദ് വർദ്ധിക്കുന്നുവെന്നാണ് പി സി ജോർജിന്‍റെ പ്രസ്താവന. മീനച്ചിൽ താലൂക്കിൽ മാത്രം 400 പെൺകുട്ടികളെ ലൗ ജിഹാദിലൂടെ നഷ്ടപ്പെട്ടു. 41 പേരെ മാത്രമാണ് തിരികെ കിട്ടിയത്. ക്രിസ്ത്യാനികൾ 24 വയസിന് മുമ്പ് പെൺകുട്ടികളെ കല്യാണം കഴിപ്പിക്കാൻ തയ്യാറാകണം. യാഥാർത്ഥ്യം മനസിലാക്കി രക്ഷിതാക്കൾ പെരുമാറണമെന്നുമാണ് പി സി ജോർജിന്‍റെ പ്രസ്താവന. കഴിഞ്ഞ ദിവസം ഈരാറ്റുപേട്ടയിൽ പിടികൂടിയ സ്ഫോടക വസ്തുക്കൾ കേരളം മുഴുവൻ കത്തിക്കാനുള്ളതുണ്ട്. അത് എവിടെ കത്തിക്കാൻ…

Read More

‘ലൗ ജിഹാദിന്‍റെ പേരിൽ വർഗീയ വിഷം ചീറ്റാൻ ഒരു സംഘടനയെയും അനുവദിക്കരുത്’; തലശ്ശേരി അതിരൂപത ആർച്ച ബിഷപ് മാർ ജോസഫ് പാംപ്ലാനി

ലൗ ജിഹാദിന്‍റെ പേരിൽ വർഗീയ വിഷം ചീറ്റാൻ ഒരു സംഘടനയെയും അനുവദിക്കരുതെന്ന് തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. പെൺകുട്ടികളുടെ പേരും പറഞ്ഞ് വർഗീയ വിഷം വിതയ്ക്കാൻ പരിശ്രമിക്കേണ്ടതില്ല. സമുദായത്തിലെ പെൺകുട്ടികളുടെ അഭിമാനത്തിന് വില പറയാൻ ആരെയും അനുവദിക്കരുതെന്നും ആർച്ച് ബിഷപ്പ് കണ്ണൂർ ചെമ്പേരിയിൽ കെസിവൈഎം പരിപാടിയിൽ പറഞ്ഞു. ‘ദ കേരള സ്റ്റോറി’ സിനിമ പ്രദർശനത്തിന്‍റെ പശ്ചാത്തലത്തിൽ കൂടിയായിരുന്നു മാർ ജോസഫ് പാംപ്ലാനിയുടെ വിമർശനം.

Read More

ലവ് ജിഹാദ് ആരോപിച്ച് മുസ്ലിം യുവാവിന് ക്രൂര മർദനം; സംഭവം മഹാരാഷ്ട്രയിൽ

മഹാരാഷ്ട്രയിൽ ലവ് ജിഹാദ് ആരോപിച്ച് മുസ്ലിം യുവാവിന് മർദനം. പൂനെ നഗരത്തിലെ സാവിത്രി ഭായ് ഫുലെ സർവകലാശാല വിദ്യാർഥിയായ പത്തൊമ്പതുകാരനെ അഞ്ചം​ഗ സംഘം മർദിക്കുകയായിരുന്നു. യുവാവ് രണ്ട് പെൺകുട്ടികൾക്കൊപ്പം കാന്റീനിൽ നിന്നും ഭക്ഷണം കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. ബൈക്കിലെത്തിയ സംഘം യുവാവിനടുത്തെത്തുകയും ആധാർ കാർഡ് ആവശ്യപ്പെടുകയുമായിരുന്നു. മുസ്ലിമാണെന്ന് മനസിലാക്കിയതോടെ യുവാവിനോട് ക്യാമ്പസിലെത്തിയത് പഠിക്കാനാണോ ലവ് ജിഹാദിനാണോ എന്ന് ചോദിച്ചുവെന്നും മർദിച്ചുവെന്നുമാണ് റിപ്പോർട്ട്. സംഭവത്തിൽ പ്രതികൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. അക്രമത്തെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സമിതിയെ നിയോ​ഗിച്ചതായി സർവകലാശാല…

Read More