
ലവ് എമിറേറ്റ്സ് ; ദുബായ് എയർപോർട്ട് മൂന്നിൽ പ്രത്യേക ബൂത്ത് ഒരുക്കി
യുഎഇയുടെ പോസിറ്റീവ് ഇമേജ് പ്രോത്സാഹിപ്പിക്കുന്നതിനും ആഗോളതലത്തിൽ പ്രചോദനാത്മകമായ മൂല്യങ്ങളും നേട്ടങ്ങളും ഉയർത്തിക്കാട്ടാനും ലക്ഷ്യമിട്ട് ദുബായ് താമസ കുടിയേറ്റ വകുപ്പ് ആരംഭിച്ച “ലവ് എമിറേറ്റ്സ്” സംരംഭത്തിന്റെ പ്രത്യേക ബൂത്ത് ദുബായ് എയർപോർട്ട് ടെർമിൽ മൂന്നിലൊരുക്കി.രാജ്യത്തെ സ്വദേശികൾക്കും വിദേശികൾക്കും യുഎഇയോടുള്ള സ്നേഹം പ്രകടിപ്പിക്കാൻ ഇക്കഴിഞ്ഞ ദേശീയ ദിനത്തിലാണ് ദുബായ് താമസ- കുടിയേറ്റ വകുപ്പ് ലവ് എമിറേറ്റ്സ് എന്ന പദ്ധതി ആരംഭിച്ചത്. ഇമാറാത്തിനോടുള്ള സ്നേഹം ഏറ്റവും മനോഹരമായ വാക്കുകൾ കൊണ്ട് പ്രകടമാക്കാൻ അവസരം ഒരുക്കിയ ഈ ബൂത്തിൽ, കാഴ്ചക്കാർക്ക് എമിറേറ്റ്സിന്റെ പ്രധാന…