
നമ്മുടെ ഉള്ളിലൊരു പ്രണയം ഉണ്ടാകണം; യുവാക്കളുടേതുപോലെയല്ല പ്രായമായവരുടെ പ്രണയം”: നിഷ സാംരംഗ്
‘ഉപ്പും മുളകി’ലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് നിഷ സാംരംഗ്. നടിയുടെ ആദ്യ വിവാഹം പരാജയമായിരുന്നു. ഒരു കൂട്ട് വേണമെന്ന് തോന്നുന്നുണ്ടെന്ന് അടുത്തിടെ നിഷ സാരംഗ് വെളിപ്പെടുത്തിയിരുന്നു. പ്രണയത്തെക്കുറിച്ച് പറയുന്ന നടിയുടെ ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. മരിക്കുന്നതുവരെ പ്രണയം വേണം. അത്തരത്തിൽ പ്രണയം ഉണ്ടായാൽ മാത്രമേ നമുക്ക് ജീവൻ ഉണ്ടാകുകയുള്ളൂവെന്നും ചലിക്കാത്ത വസ്തുവിന് ഒരിക്കലും പ്രണയമുണ്ടാകില്ലെന്നും അവർ വ്യക്തമാക്കി. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് നിഷ സാരംഗ് പ്രണയത്തെക്കുറിച്ച് വാചാലയായത്. ‘ജീവനുണ്ടെന്ന് നമുക്ക് തോന്നണമെങ്കിൽ…