മുസ്ലിം പള്ളികളിൽ ഉച്ചഭാഷിണികൾ സ്ഥാപിക്കണമെന്ന ഹർജി തള്ളി അലഹബാദ് ഹൈക്കോടതി

മുസ്ലീം പള്ളികൾക്ക് മുകളിൽ ഉച്ചഭാഷിണികൾ സ്ഥാപിക്കണമെന്ന ഹർജി തള്ളി അലഹബാദ് ഹൈക്കോടതി. ആരാധനാലയങ്ങൾ പ്രാർത്ഥനക്കുള്ളതാണെന്നും അവിടെ ഉച്ചഭാഷിണികൾ സ്ഥാപിക്കുന്നത് ശരിയായ കാര്യമല്ലെന്നും നിരീക്ഷിച്ച് കൊണ്ടാണ് കോടതി ഹർജി തള്ളിയത്. പിലിഭിത്ത് സ്വദേശി നൽകിയ ഹർജിയിൽ ജസ്റ്റിസ് അശ്വനി കുമാർ മിശ്ര, ജസ്റ്റിസ് ടൊണാഡി രമേശ് എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചിന്റെ നിരീക്ഷണത്തിലാണ് ഹർജി തള്ളിയത്. ആരാധനാലയങ്ങൾ പ്രാർത്ഥനകൾക്കുള്ളതാണ് അവിടെ ഉച്ചഭാഷിണികൾ സ്ഥാപിക്കുന്നത് ശരിയല്ല. മാത്രമല്ല ഉച്ചഭാഷിണികൾ സ്ഥാപിക്കുന്നതിലൂടെ പ്രദേശവാസികൾക്ക് അതൊരു ബുദ്ധിമുട്ടായി മാറുമെന്നും ഹർജി തള്ളിക്കൊണ്ട് ബെഞ്ച് ചൂണ്ടിക്കാട്ടി….

Read More

മധ്യപ്രദേശിൽ ഇറച്ചി വിൽപ്പനയ്ക്കും ഉച്ചഭാഷിണിക്കും നിരോധനം; പുതിയ മുഖ്യമന്ത്രിയുടെ ആദ്യ ഉത്തരവ്

സംസ്ഥാനത്ത് തുറസ്സായ സ്ഥലങ്ങളില്‍ മാംസവും മുട്ടയും വിൽപ്പന ചെയ്യുന്നതിനും മതപരമായ സ്ഥലങ്ങളിൽ അനുവദനീയമായ പരിധിക്കും സമയത്തിനും അപ്പുറം ഉച്ചഭാഷിണി ഉപയോഗിക്കുന്നതും നിരോധിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്. കാബിനറ്റ് യോഗത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ചുമതലയേറ്റത്തിന് ശേഷം യാദവ് പുറപ്പെടുവിച്ച ആദ്യ ഉത്തരവാണിത്. ‘നിലവിലെ ഭക്ഷ്യസുരക്ഷാ നിയമങ്ങളുമായി ബന്ധപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായി തുറസ്സായ സ്ഥലത്ത് ഇറച്ചിയും മുട്ടയും വിൽക്കുന്നതിനെതിരെ നടപടിയെടുക്കാനും തീരുമാനിച്ചിട്ടുണ്ട്. ശരിയായ പൊതുജന ബോധവത്കരണത്തിന് ശേഷമായിരിക്കും നടപടി,’ മോഹൻ യാദവ് പറഞ്ഞു. തുറസ്സായ…

Read More