ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിൽ നടപടി:  60 വ്യാജ ആപ്പുകള്‍ കണ്ടെത്തി

സംസ്ഥാന ഭാഗ്യക്കുറിയുടെ പേരില്‍ ഓണ്‍ലൈനില്‍ വ്യാജ ലോട്ടറിവില്‍പ്പന നടത്തുന്ന ആപ്പുകള്‍ പ്ലേസ്റ്റോറില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗൂഗിളിന് നോട്ടീസ് നല്‍കി പോലീസ്. ഇത്തരം ഓണ്‍ലൈന്‍ ലോട്ടറികളുടെ പരസ്യങ്ങള്‍ ഫേസ്ബുക്കില്‍ നിന്ന് നീക്കാന്‍ മെറ്റയ്ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്. ഓണ്‍ലൈന്‍ ലോട്ടറിയുടെ 60 വ്യാജ ആപ്പുകളാണ് പോലീസിന്റെ സൈബര്‍ പട്രോളിങ്ങില്‍ കണ്ടെത്തിയത്. കൂടാതെ തട്ടിപ്പുമായി ബന്ധപ്പെട്ട 25 വ്യാജ ഫേസ്ബുക്ക് പ്രൊഫൈലും 20 വെബ്‌സൈറ്റുകളും കണ്ടെത്തിയിട്ടുണ്ട്. ഇത്തരം തട്ടിപ്പിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ കണ്ടെത്തി കര്‍ശന നിയമനടപടി സ്വീകരിക്കുമെന്ന് പോലീസ്…

Read More

സമ്മർ ബംപർ ലോട്ടറി: കണ്ണൂർ ആലക്കോട്ട് വിറ്റ ടിക്കറ്റിന് 10 കോടി

സമ്മർ ബംപർ ലോട്ടറിയുടെ ഒന്നാം സമ്മാനമായ പത്തു കോടി കണ്ണൂർ ആലക്കോട് പരപ്പ സ്വദേശി നാസറിന്. SC 308797 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് സമ്മാനം. ആലക്കോട് ശ്രീ രാജരാജേശ്വര ഏജൻസിയാണ് ടിക്കറ്റ് വിറ്റത്. 50 ലക്ഷം രൂപയുടെ രണ്ടാം സമ്മാനം SA 177547 എന്ന ടിക്കറ്റിനാണ്. ഉച്ചയ്ക്ക് 2ന് തിരുവനന്തപുരത്തെ ഗോർഖി ഭവനിലാണു നറുക്കെടുപ്പ് നടന്നത്.അച്ചടിച്ച 36 ലക്ഷം ടിക്കറ്റുകളിൽ 33.5 ലക്ഷം ടിക്കറ്റുകൾ വിറ്റുപോയിരുന്നു. കഴിഞ്ഞ വർഷത്തെക്കാൾ മൂന്നര ലക്ഷം ടിക്കറ്റുകൾ അധികമാണ് ഇക്കുറി വിറ്റുപോയത്….

Read More

ലോട്ടറി ഒന്നാം സമ്മാന തുക ഒരു കോടിയാക്കും; ലോട്ടറി വകുപ്പ് ശുപാർശ

സംസ്ഥാനത്ത് വില്പന നടത്തുന്ന ലോട്ടറികളുടെ ഒന്നാം സമ്മാനത്തുക ഒരു കോടിയായി വർദ്ധിപ്പിക്കാൻ ലോട്ടറി വകുപ്പ്. കുറഞ്ഞ സമ്മാനത്തുക 100ൽ നിന്ന് 50 രൂപയാക്കും. ടിക്കറ്റുകളുടെ വില 40ൽ നിന്ന് 50 രൂപയായി വർദ്ധിപ്പിച്ചേക്കും. വകുപ്പ് സർക്കാരിന് സമർപ്പിച്ച ശുപാർശയിൽ റംസാന് ശേഷം തീരുമാനമുണ്ടായേക്കും. വില്പന കൂടുതൽ ആകർഷകമാക്കാനും വരുമാന വർദ്ധനയും ലക്ഷ്യമിട്ടാണ് നീക്കം. നിലവിൽ ഫിഫ്റ്റി – ഫിഫ്റ്റി ലോട്ടറിക്ക് (വില 50 രൂപ) മാത്രമാണ് ഒരു കോടി രൂപ സമ്മാനമുള്ളത്. മറ്റു ടിക്കറ്റുകളുടെ സമ്മാനവും വിലയും ഇതിന്…

Read More

80 ലക്ഷം ലോട്ടറി അടിച്ചു; മദ്യസൽക്കാരത്തിനിടെ ഭാഗ്യവാന്റെ ദുരൂഹമരണം

80 ലക്ഷം രൂപയുടെ ഭാഗ്യക്കുറി സമ്മാനാർഹൻ ദുരൂഹസാഹചര്യത്തിൽ മരിച്ചു. പാങ്ങോട് സ്വദേശി സജി വിലാസത്തിൽ സജീവ് (35) ആണ് മരിച്ചത്. ശനിയാഴ്ച സുഹൃത്തിന്റെ വീട്ടിലാണ് മദ്യസൽക്കാരം നടന്നത്. ഇതിനിടെ ഉണ്ടായ തർക്കത്തിനിടെ സജീവിന് വീണു പരുക്കേറ്റിരുന്നു. മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ തിങ്കൾ വൈകുന്നേരത്തോടു കൂടിയായിരുന്നു മരണം. മദ്യസൽക്കാരത്തിനിടയിൽ വീടിന്റെ മൺതിട്ടയിൽനിന്നു ദുരൂഹ സാഹചര്യത്തിൽ താഴേക്കു വീണു മരിക്കുകയായിരുന്നു. വീട്ടുമുറ്റത്തുനിന്ന് ഒരു മീറ്റർ താഴ്ചയിലുള്ള റബർ തോട്ടത്തിലേക്കു വീണ സജീവിന്റെ ശരീരത്തിന് തളർച്ചയും ദേഹാസ്വാസ്ഥ്യം ഉണ്ടാകുകയും ആയിരുന്നു. ഇതേത്തുടർന്നാണ്…

Read More

25 കോടി രൂപയുടെ ഓണം ബംപർ ശ്രീവരാഹം സ്വദേശി അനൂപിന്

25 കോടി രൂപയുടെ ഓണം ബംപർ ശ്രീവരാഹം സ്വദേശിക്ക്. ശ്രീവരാഹം സ്വദേശി അനൂപ് എടുത്ത TJ 750605 എന്ന ടിക്കറ്റിനാണു ബംപർ ഭാഗ്യം. ഓട്ടോ ഡ്രൈവറാണ് അനൂപ്. ശനിയാഴ്ച രാത്രി ഏഴരയ്ക്കു ശേഷമാണ് ടിക്കറ്റ് എടുത്തത്. തിരുവനന്തപുരം ജില്ലയിലെ പഴവങ്ങാടിയിൽ വിറ്റ ടിക്കറ്റാണിത്. ആറ്റിങ്ങൽ ഭഗവതി ഏജൻസിയിൽ നിന്നാണു പഴവങ്ങാടിയിൽ ടിക്കറ്റ് കൊടുത്തത്. ഒന്നാം സമ്മാന ജേതാവിന് 10% ഏജൻസി കമ്മിഷനും 30% നികുതിയും കിഴിച്ച് ബാക്കി 15.75 കോടി ലഭിക്കും. TG 270912 എന്ന ടിക്കറ്റിനാണ്…

Read More