‘അപാരമായ വിവേകത്തോടെ രാജ്യത്തെ നയിച്ച നേതാവാണ് മൻമോഹൻ സിങ്’; തനിക്ക് ഉപദേഷ്ടാവിനെയും വഴികാട്ടിയെയും നഷ്ടപ്പെട്ടെന്ന് രാഹുൽ ഗാന്ധി

തനിക്ക് ഉപദേഷ്ടാവിനെയും വഴികാട്ടിയെയും നഷ്ടപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. അപാരമായ വിവേകത്തോടെ രാജ്യത്തെ നയിച്ച നേതാവാണ് മൻമോഹൻ സിങ്. അദ്ദേഹത്തിന്‍റെ വിനയവും സാമ്പത്തിക ശാസ്ത്രത്തെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണയും രാജ്യത്തെ പ്രചോദിപ്പിച്ചു. ദശലക്ഷക്കണക്കിന് ജനങ്ങൾ അത്യധികം അഭിമാനത്തോടെ എന്നും അദ്ദേഹത്തെ ഓർക്കും. ശ്രീമതി കൗറിനെയും കുടുംബത്തെയും അനുശോചനം അറിയിക്കുന്നുവെന്നും രാഹുൽ സമൂഹ മാധ്യമത്തിൽ കുറിച്ചു. എതിരാളികളുടെ വ്യക്തിപരമായ ആക്രമണങ്ങൾ നേരിടേണ്ടിവന്നിട്ടും രാഷ്ട്രത്തെ സേവിക്കാനുള്ള പ്രതിബദ്ധതയിൽ ഉറച്ചുനിന്ന നേതാവാണ് മൻമോഹൻ സിങെന്ന് പ്രിയങ്ക ഗാന്ധി എംപി പ്രതികരിച്ചു. രാഷ്ട്രീയത്തിന്‍റെ…

Read More

‘മാസപ്പടി കേസിലെ സത്യം പുറത്തുവരുമെന്ന വിശ്വാസം നഷ്ടപ്പെട്ടു’; വിമർശിച്ച് കെ സുധാകരൻ

മാസപ്പടി കേസിൽ എസ്എഫ്ഐഒ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്‍റെ മൊഴിയെടുത്ത സംഭവത്തിൽ പ്രതികരിച്ച് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. സത്യം പുറത്തുവരുമെന്ന വിശ്വാസം നഷ്ടപ്പെട്ടെന്നാണ് കെ സുധാകരൻ പ്രതികരിച്ചത്. ഈ അന്വേഷണങ്ങളെല്ലാം വെറും പ്രഹസനമായിട്ടേ ഞങ്ങൾ കാണുന്നുളളൂവെന്നും സുധാകരൻ പറഞ്ഞു. സത്യസന്ധമായിരുന്നു ഈ സർക്കാരിനെങ്കിൽ എന്നോ അന്വേഷണം നടത്താനുള്ള ജാ​ഗ്രത ഈ സർക്കാർ കാണിക്കേണ്ടതായിരുന്നു. സംഭവം നടന്നിട്ട് എത്ര കാലമായി? തണുത്തുറച്ച ഒരു കേസായി ഇത് മാറി. ഇപ്പോൾ എസ്എഫ്ഐഒ ചെയ്യാൻ പോകുന്നു എന്ന് പറയുന്നതിനകത്ത് ഞങ്ങൾക്കൊന്നുമൊരു പ്രതീക്ഷയില്ല. സത്യസന്ധമായ കാര്യങ്ങൾ…

Read More

യുവതികളുടെ തട്ടിപ്പിൽ യുവാക്കൾക്ക് നഷ്‌ടമായത് 61000 രൂപ വരെ

ഡേറ്റിംഗ് ആപ്പുകൾ വഴി പരിചയപ്പെടുകയും യുവതീയുവാക്കൾ ഒന്നിച്ച് സമയം ചിലവഴിക്കുന്നതുമെല്ലാം പുതിയ കാലത്ത് പതിവുള്ളതാണ്. എന്നാൽ ഇത്തരത്തിൽ യുവാക്കളെ വിളിച്ചുവരുത്തി കീശ കാലിയാക്കുന്ന വമ്പൻ തട്ടിപ്പ് സംഘങ്ങൾ സജീവമാകുന്നതായാണ് പുതിയ വിവരം. മുംബയിലാണ് ഇത്തരത്തിൽ സംഭവമുണ്ടായത്. മുംബയിലെ ഒരു റെസ്‌റ്റോറന്റ് ഇത്തരം തട്ടിപ്പിനുള്ള സ്ഥലമായത് ഇങ്ങനെയാണ്. ടിന്റ‌ർ,​ ബംബിൾ,​ ഒകെ ക്യുപിഡ് പോലുള്ള ഡേറ്റിംഗ് ആപ്പിൽ നിന്നും യുവതികൾ യുവാക്കളെ കണ്ടെത്തും. തമ്മിൽ നേരിൽ കാണാം എന്ന് യുവതി പറയുന്നതോടെ യുവാക്കൾ വീഴും. ദി ഗോഡ്‌ഫാദർ ക്ളബോ…

Read More

മേയറുടെ നിലപാടുകൾ കാരണം തൃശ്ശൂരിൽ തോറ്റു; അദ്ദേഹം സ്ഥാനമൊഴിയണമെന്നും സിപിഐ

തൃശൂർ മേയർ എം കെ വർഗീസിനെതിരെ സിപിഐ രംഗത്ത്. മേയറുടെ നിലപാടുകൾ തൃശൂരിലെ പരാജയത്തിന് ഒരു കാരണമാണെന്നും അദ്ദേഹം സ്ഥാനമൊഴിയണമെന്നും സിപിഐ ജില്ലാ സെക്രട്ടറി വത്സരാജ് പറഞ്ഞു. രൂക്ഷവിമർശനമാണ് വത്സരാജ് മേയർക്കെതിരെ ഉന്നയിച്ചത്. മേയറുടെ ബിജെപി അനുകൂല നിലപാട് പ്രതിഷേധാർഹമെന്നും ആ നടപടി ശരിയല്ലെന്നും പറഞ്ഞ വത്സരാജ് മുൻധാരണ പ്രകാരം സ്ഥാനം രാജിവെച്ച് മുന്നണിയിൽ തുടരാൻ തയാറാകണമെന്ന് ആവശ്യപ്പെട്ടു. തൃശൂരിലെ പരാജയത്തിന് ഒരു കാരണം മേയറുടെ നിലപാടുകളാണെന്ന് പറഞ്ഞ വത്സരാജ് തുടർ നടപടികൾ മേയറുടെ നിലപാടറിഞ്ഞ ശേഷമുണ്ടാകുമെന്നും…

Read More

‘നീറ്റ് വിശ്വാസ്യത നഷ്ടമായി’; വിദ്യാഭ്യാസം സംസ്ഥാനങ്ങളുടെ പട്ടികയിലാക്കണം: നടൻ വിജയ്

നീറ്റിന്റെ വിശ്വാസ്യത നഷ്ടമായെന്ന് നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ്. തമിഴ്നാട് നിയമസഭ പാസാക്കിയ പ്രമേയത്തിന് പിന്തുണ അറിയിച്ച വിജയ്, വിദ്യാഭ്യാസം സംസ്ഥാന വിഷയങ്ങളുടെ പട്ടികയിലാക്കണമെന്നും ആവശ്യപ്പെട്ടു. നീറ്റ് സംസ്ഥാനങ്ങളുടെ അവകാശത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് പറഞ്ഞ വിജയ്, വിവാദമായ നീറ്റ് പരീക്ഷ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടു. തമിഴ്നാട്ടിലെ ജനങ്ങളുടെ വികാരം മാനിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 10,12 വിജയികളെ ആദരിക്കുന്ന ചടങ്ങിലായിരുന്നു വിജയുടെ പ്രതികരണം.

Read More

തെരഞ്ഞെടുപ്പിൽ ജനങ്ങളുടെ മനോഭാവം മനസിലാക്കുന്നതിൽ വീഴ്ച പറ്റി; ഗോവിന്ദൻ

ലോക്സഭാ തെരഞ്ഞെടുപ്പിൽ ജനങ്ങളുടെ മനോഭാവം മനസിലാക്കുന്നതിൽ വീഴ്ച പറ്റിയെന്ന് എംവി ഗോവിന്ദൻ. ദേശീയ തലത്തിൽ ഇടതുപക്ഷം സര്‍ക്കാരുണ്ടാക്കില്ലെന്ന തോന്നലും മുസ്ലിം രാഷ്ട്രീയം വേണമെന്ന് പറയുന്ന ജമാഅത്തെ ഇസ്ലാമി അടക്കം യുഡിഎഫിനൊപ്പം മുന്നണി പോലെ ഇടതുപക്ഷത്തിനെതിരെ പ്രവര്‍ത്തിച്ചതും എസ്എൻഡിപി അടക്കമുള്ള ജാതി സംഘടനകൾ സംഘപരിവാറിന് കീഴ്പ്പെട്ടതും തോൽവിക്ക് കാരണമായെന്ന് അദ്ദേഹം സിപിഎം യോഗത്തിന് ശേഷം പറഞ്ഞു. ദേശീയ തലത്തിൽ സിപിഎം സർക്കാർ ഉണ്ടാക്കില്ലെന്നും കോൺഗ്രസാകും സര്‍ക്കാര്‍ ഉണ്ടാക്കുകയെന്നുമുള്ള തോന്നൽ മതന്യൂനപക്ഷങ്ങളിൽ ഉണ്ടായത് നല്ലത് പോലെ ബാധിച്ചു. ജമാഅത്തെ ഇസ്ലാമി,…

Read More

ഗെയിം കളിക്കുന്നതിനിടെ അറിയാതെ സന്ദേശത്തിൽ ക്ലിക്ക് ചെയ്തു; അക്കൗണ്ടിലെ 2 ലക്ഷം പോയി: 18കാരൻ ജീവനൊടുക്കി

അമ്മയുടെ ഫോണിൽ ഗെയിം കഴിക്കുന്നതിനിടെ സൈബർ തട്ടിപ്പിനിരയായി രണ്ട് ലക്ഷം രൂപ അക്കൌണ്ടിൽ നിന്ന് പോയതോടെ ജീവനൊടുക്കി 18കാരൻ. ഗെയിമിനിടെ അറിയാതെ ഒരു ലിങ്കിൽ ക്ലിക്ക് ചെയ്തപ്പോഴാകാം കുട്ടിയുടെ അച്ഛന്‍റെ അക്കൌണ്ടിലെ പണം പോയതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. പരിഭ്രാന്തനായ വിദ്യാർത്ഥി സംഭവിച്ചത് ആരോടും പറഞ്ഞില്ല. മഹാരാഷ്ട്രയിലെ നലസോപാരയിലാണ് സംഭവം. പതിനൊന്നാം ക്ലാസ് വിദ്യാർത്ഥി ഫോണിൽ വന്ന വ്യാജ എസ്എംഎസ് സന്ദേശത്തിലാണ് ക്ലിക്ക് ചെയ്തതെന്ന് കണ്ടെത്തി. ഇതോടെ അച്ഛന്‍റെ അക്കൌണ്ടിലെ പണം നഷ്ടമായ കാര്യം കുട്ടി ആരോടും പറഞ്ഞില്ല….

Read More

മോദിയെത്തും വരെ ഇന്ത്യൻടീം നന്നായി കളിച്ചു: മോദിക്കെതിരെ വിമർശനവും പരിഹാസവുമായി രാഹുൽ ഗാന്ധി

ലോകകപ്പ് ക്രിക്കറ്റ് മത്സരം കാണാൻ സ്റ്റേഡിയത്തിൽ മോദി എത്തും വരെ ഇന്ത്യൻ ടീം നന്നായി കളിച്ചെന്നും ദുശ്ശകുനം എത്തിയതോടെ കളി തോറ്റെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ പരിഹാസവുമായി കോൺ​ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഓസ്ട്രേലിയയോട് ഇന്ത്യ തോറ്റ സാഹചര്യത്തിലാണ് മോദിക്കെതിരെ വിമർശനവും പരിഹാസവുമായി രാഹുൽ രം​ഗത്തെത്തിയിരിക്കുന്നത്.  മോദി എത്തും വരെ ഇന്ത്യൻ ടീം നന്നായി കളിച്ചു, എന്നാൽ ദുശ്ശകുനം എത്തിയതോടെ കളി തോറ്റു-രാഹുൽഗാന്ധി വിമർശിച്ചു. മത്സരം കണാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഭ്യന്ത്ര മന്ത്രി അമിത് ഷായ്ക്കൊപ്പം…

Read More

കടലിൽ വീണ 55 ലക്ഷത്തിന്റെ വാച്ച് മുങ്ങിയെടുത്തു ദുബായ് പോലീസ്

കയ്യിൽ നിന്നു പോയത് 55 ലക്ഷത്തിന്റെ മുതൽ, സമയം മോശമാണെന്നു കരുതിയിരിക്കുമ്പോഴാണ് ദുബായ് പോലീസിന്റെ വരവ്. ഒന്ന് മുങ്ങിപൊങ്ങിയപ്പോഴേക്കും പോയെന്ന് കരുതിയ മുതൽ കയ്യിൽ. പാം ജുമേയറയിൽ ഉല്ലാസബോട്ടിൽ യാത്ര ചെയ്യുമ്പോഴാണ് യു എ ഇ പൗരന്റെ ആഢംബര വാച്ച് കടലിൽ പോയത്. വിപണിയിൽ 2.5 ലക്ഷം ദിർഹം വിലവരുന്ന റോളക്സ് വാച്ച് ആണ്, കടലിന്റെ നല്ല ആഴമുള്ള ഭാഗത്തു നഷ്ടപെട്ടത്. യാത്ര സംഘത്തിലുണ്ടായിരുന്ന ഹമീദ് ഫഹദ് അലമേറി പ്രതീക്ഷ കൈ വിടാതെ നേരെ ദുബായ് പോലീസിൽ…

Read More

ട്രെയിൻ അപകടത്തിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളുടെ സ്കൂൾ വിദ്യാഭ്യാസം ഏറ്റെടുക്കുമെന്ന് അദാനി

ഒഡിഷയിലെ ബാലേസോർ ട്രെയിൻ അപകടത്തിൽ മാതാപിതാക്കൾ കൊല്ലപ്പെട്ട് അനാഥരായ കുട്ടികളുടെ സ്കൂൾ വിദ്യാഭ്യാസം ഏറ്റെടുക്കുമെന്ന് വ്യവസായിയും രാജ്യത്തെ പ്രധാന കോടീശ്വരനുമായ ​ഗൗതം അദാനി. ട്രെയിൻ അപകടം ഞങ്ങളിൽ അ​ഗാധമായ ദുഃഖമുണ്ടാക്കി. അപകടത്തിൽ രക്ഷിതാക്കൾ കൊല്ലപ്പെട്ട് അനാഥരായ കുട്ടികളുടെ സ്കൂൾ വിദ്യാഭ്യാസത്തിന്റെ മുഴുവൻ ചെലവും വഹിക്കാൻ അദാനി ​ഗ്രൂപ് തീരുമാനിച്ചു. ദുരന്തത്തില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബത്തെ സഹായിക്കേണ്ടത് കൂട്ടായ ഉത്തരവാദിത്വമാണെന്നും അദാനി ട്വിറ്ററില്‍ കുറിച്ചു. 

Read More