ഡ്യൂട്ടിക്കിടെ ഉറക്കം, ഭക്ഷണ പാത്രത്തില്‍ മൂത്രമൊഴിച്ചു; പൊലീസ് നായയുടെ വാര്‍ഷിക ബോണസ് നഷ്ടമായി

പൊലീസായാല്‍ അച്ചടക്കം നിർബന്ധമാണ്. അത് പൊലീസ് ഉദ്യോഗസ്ഥനായാലും പൊലീസ് നായയായാലും. അത്തരത്തിൽ ജോലിക്കിടയിൽ അച്ചടക്കലംഘനം നടത്തിയതിന് ചൈനയിലെ പൊലീസ് നായയ്ക്ക് വർഷാവസാന ബോണസാണ് നഷ്ടമായത്. രാജ്യത്തെ ആദ്യ കോർ​ഗി ഇനത്തിൽപ്പെട്ട പൊലീസ് നായയായ ഫുസായിക്കാണ് അച്ചടക്ക നടപടി നേരിടേണ്ടി വന്നത്. ഡ്യൂട്ടിക്കിടയിൽ ഉറങ്ങി, ഭക്ഷണം നൽകിയ പാത്രത്തിൽ മൂത്രം ഒഴിച്ചു തുടങ്ങിയ അസാധാരണ പെരുമാറ്റം കണക്കിലെടുത്താണത്രേ നടപടി. ‌ വെയ്ഫാങ് പബ്ലിക് സെക്യൂരിറ്റി ബ്യൂറോ നടത്തുന്ന സോഷ്യൽ മീഡിയ അക്കൗണ്ടിലാണ് ഫുസായ്ക്ക് ബോണസ് നഷ്ടമായ കഥ പങ്കുവെച്ചത്….

Read More

ജപ്പാൻ തിരഞ്ഞെടുപ്പ്; ഭൂരിപക്ഷം നഷ്ടപ്പെട്ട് ഭരണകക്ഷി, 214 സീറ്റുകൾ നേടാനേ പാർട്ടിക്കു സാധിച്ചുള്ളൂ

ജപ്പാൻ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം കണ്ടെത്താനാകാതെ പ്രധാനമന്ത്രി ഷിഗേറു ഇഷിബയുടെ ലിബറൽ ഡെമോക്രാറ്റിക് പാർട്ടി (എൽഡിപി). 465 പാർലമെന്റിൽ കേവല ഭൂരിപക്ഷത്തിന് 233 സീറ്റ് വേണം. പ്രധാന സഖ്യകക്ഷിയുമായി ചേർന്ന് 214 സീറ്റുകൾ നേടാനേ ലിബറൽ ഡെമോക്രാറ്റിക് പാർട്ടിക്കു സാധിച്ചുള്ളൂ. ഭൂരിപക്ഷം നഷ്ടമായാലും സർക്കാർ മാറില്ല. ഒരു സഖ്യകക്ഷിയെക്കൂടി സഖ്യത്തിൽ ചേർത്തു ഭരണം തുടരാനാണു സാധ്യത. രണ്ടാം ലോകയുദ്ധത്തിനുശേഷം 2009ൽ ഒഴികെ എല്ലാ തിരഞ്ഞെടുപ്പിലും എൽഡിപിയാണു വിജയിച്ചിട്ടുള്ളത്. അഴിമതി ആരോപണത്തിന്റെ പേരിൽ ഫുമിയോ കിഷിദ രാജിവച്ചതിനെ തുടർന്നാണു…

Read More

ഡോക്ടറെ ബുക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ നടൻറെ 77,000 രൂപ തട്ടിയെടുത്തു

ഡോക്ടറെ ബുക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ നടൻറെ 77,000 രൂപ തട്ടിയെടുത്തതായി പരാതി. 59കാരനായ ടെലിവിഷൻ-സിനിമാതാരമായ മുഹമ്മദ് ഇക്ബാ (ഇക്ബാൽ ആസാദ്) ലാണു തട്ടിപ്പിനിരയായത്. മുംബൈയിലെ ദാദറിൽ ഡോക്ടറുമായി ഫോണിൽ അപ്പോയ്ൻറ്‌മെൻറ് എടുക്കന്നതിനിടെയാണു പണം നഷ്ടമായത്. നാലുദിവസം കഴിഞ്ഞാണു തട്ടിപ്പിനിരയായതെന്നു നടനു മനസിലായത്. തുടർന്ന് തട്ടിപ്പിനിരയായ ലിങ്കുകൾ താരം ബാങ്ക് മാനേജരെ അറിയിക്കുകയും പോലീസിൽ പരാതി നൽകുകയും ചെയ്തു. ഗൂഗിളിൽനിന്നു ലഭിച്ച ഫോൺ നമ്പറിലേക്ക് ജൂൺ ആറിനാണ് ഇയാൾ വിളിച്ചത്. ഡോക്ടറോട് സംസാരിക്കുന്നതിന് മുമ്പ് 10 രൂപ അടച്ച്…

Read More

തൃശൂർ ബിജെപിക്ക് ലഭിക്കാൻ കാരണം കോൺഗ്രസ്, ആറ്റിങ്ങലിൽ ‘ജയിച്ച തോൽവി’: യുഡിഎഫിന് വോട്ടു കുറഞ്ഞു; എം.വി. ഗോവിന്ദൻ

സംസ്ഥാനത്ത് ലോക്സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് അഞ്ച് ശതമാനം വോട്ടുകളുടെ കുറവ് ഉണ്ടായെന്നും എൽഡിഎഫിന് ഒരു ശതമാനത്തിന്റെ കുറവ് മാത്രമാണ് ഉണ്ടായതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. യുഡിഎഫിന് ഒരു സിറ്റിങ് സീറ്റും നഷ്ടമായി. പരാജയം സംബന്ധിച്ച് ആവശ്യമായ പരിശോധനയും തിരുത്തലും നടത്തും. സംസ്ഥാനത്ത് എൽഡിഎഫിന് മൊത്തത്തിൽ പരാജയമാണ് ഉണ്ടായത്. കഴിഞ്ഞ തവണയും എൽഡിഎഫിന് ഒരു സീറ്റാണ് ലഭിച്ചത്. തോൽവി സംബന്ധിച്ച് എല്ലാ പരിശോധനയും നടത്തും. മുന്നണിക്ക് അടിസ്ഥാന വോട്ടുകൾ നഷ്ടപ്പെട്ടിട്ടില്ലെന്നും ഗോവിന്ദൻ പറഞ്ഞു യുഡിഎഫിന് 2019ൽ…

Read More

മിസോറാമിൽ ഭരണകക്ഷിക്ക് തിരിച്ചടി; മുഖ്യമന്ത്രി സോറംതങ്ക തോറ്റു

മിസോറമിൽ ഭരണകക്ഷിയായ എംഎൻഎഫിന് അധികാരം നഷ്ടപ്പെട്ടതിന് പുറമെ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയുമടക്കം പരാജയപ്പെട്ടു. 40 അംഗ നിയമസഭയിൽ പാർട്ടിയുടെ ലീഡ് നില 11 സീറ്റുകളിൽ മാത്രമാണ്. സോറം പീപ്പിൾസ് മൂവ്‌മെൻറിന്റെ (സെഡ് പി എം) ലീഡ് നില കേവലഭൂരിപക്ഷം മറികടന്നു. മുഖ്യമന്ത്രിയും എംഎൻഎഫ് അധ്യക്ഷനുമായ സോറംതങ്ക ഐസ്വാൾ ഈസ്റ്റ് ഒന്നിൽ സോറം പീപ്പിൾസ് മൂവ്മെന്റ് (സെഡ്പിഎം) സ്ഥാനാർഥി ലാൽതൻസങ്കയോടാണ് പരാജയപ്പെട്ടത്. 2101 വോട്ടുകൾക്കാണ് മിസോറം മുഖ്യമന്ത്രി പരാജയമറിഞ്ഞത്. ഉപമുഖ്യമന്ത്രി തവൻലൂയ സെഡ്പിഎം സ്ഥാനാർഥിയായ ഛുവാനോമയോട് 909 വോട്ടുകൾക്കും പരാജയപ്പെട്ടു….

Read More

ശരിയായി പാകം ചെയ്യാതെ തിലാപ്പിയ കഴിച്ചു; യുവതിയുടെ കൈകാലുകൾ മുറിച്ചു മാറ്റി

ശരിയായ പാകം ചെയ്യാതെ തിലാപ്പിയ മത്സ്യം ഭക്ഷിച്ച യുവതിയുടെ കൈകാലുകൾ മുറിച്ചുമാറ്റി. ഭക്ഷണത്തിലൂടെ ശരീരത്തിൽ കയറിയ ബാക്ടീരിയയിലൂടെയുണ്ടായ അണുബാധയാണ് ലോറ ബറാഗസ് എന്ന നാൽപതുകാരിയുടെ ശരീരഭാഗങ്ങൾ മുറിച്ചുമാറ്റുന്നതിലേക്ക് എത്തിച്ചതെന്നാണു റിപ്പോർട്ട്. ഒരു മാസം നീണ്ട ആശുപത്രിവാസത്തിന് ഒടുവിൽ വ്യാഴാഴ്ചയാണ് ശസ്ത്രക്രിയയിലൂടെ ലോറയുടെ കൈകളും കാലുകളും മുറിച്ചുമാറ്റിയത്. വീടിനു സമീപമുള്ള സാനോസെയിലെ പ്രാദേശിക മാർക്കറ്റിൽനിന്നു വാങ്ങിയ മീൻ കഴിച്ചതു മുതൽ ലോറയ്ക്ക് അസ്വസ്ഥത അനുഭവപ്പെട്ടു തുടങ്ങിയിരുന്നതായി സുഹൃത്തുക്കൾ അറിയിച്ചു. തുടർന്ന് ലോറയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥിതി പിന്നീട് ഗുരുതരമാകാൻ…

Read More

അദാനിയെ പിന്തള്ളി; സമ്പന്ന പട്ടികയില്‍ ഒന്നാമനായി വീണ്ടും അംബാനി 

ഒരു വര്‍ഷം മുമ്പ് പിടിച്ചെടുത്ത സ്ഥാനം അദാനിക്ക് നഷ്ടമായി. രാജ്യത്തെ സമ്പന്നരില്‍ സമ്പന്നായി റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാന്‍ മുകേഷ് അംബാനി ഫോബ്‌സ് പട്ടികയില്‍ വീണ്ടും ഒന്നാം സ്ഥാനത്തെത്തി. യുഎസ് നിക്ഷേപ ഗവേഷണ സ്ഥാപനമായ ഹിന്‍ഡെന്‍ബര്‍ഗ് ഉന്നയിച്ച ആരോപണങ്ങളെതുടര്‍ന്ന് അദാനി ഓഹരികളുടെ വില കുത്തനെ ഇടിഞ്ഞതാണ് തിരിച്ചടിയായത്. 50 ദിവസത്തിനുള്ളില്‍ 50 ബില്യണ്‍ ഡോളറിലേറെയാണ് അദാനിയുടെ ആസ്തിയില്‍ ഇടിവുണ്ടായത്. ഇതോടെ അംബാനിയുടെ ആസ്തിയേക്കാള്‍ അദാനിയുടെ സമ്പത്തില്‍ 40 കോടി ഡോളര്‍ കുറവുണ്ടായി. നിലവില്‍ അദാനിയുടെ ആസ്തി 84 ബില്യണ്‍ യുഎസ്…

Read More