
ചിലതിന് പകരമാകാൻ ഒന്നിനും കഴിയില്ല;റിയൽ ലവ് എന്നതിൽ പരാജയപ്പെട്ടയാളാണ് ഞാൻ: ദിലീപ്
ജനപ്രിയ നായകനാണ് ദിലീപ്. അതിന് ലവലേശം മങ്ങലേറ്റിട്ടില്ലെന്നും പവി കെയർ ടേക്കർ സിനിമയിലൂടെ ദിലീപ് തെളിയിക്കുന്നു. പവിത്രൻ എന്ന വ്യക്തിയുടെ ജീവിതവും അയാൾക്കുണ്ടാകുന്ന പ്രണയവുമെല്ലാമാണ് സിനിമയുടെ ഇതിവൃത്തം. വിവാഹം പ്രായം കഴിഞ്ഞിട്ടുണ്ടാകുന്ന പ്രണയമെന്ന രീതിയിൽ ഏറെ വ്യത്യസ്തതകൾ പവി കെയർ ടേക്കറിലെ പ്രണയത്തിനുണ്ട്. സിനിമയിലെ തന്റെ കഥാപാത്രത്തിന്റെ പ്രണയത്തെ കുറിച്ച് സംസാരിക്കവെ വ്യക്തി ജീവിതത്തിൽ തനിക്കുണ്ടായിട്ടുള്ള പ്രണയങ്ങളെ കുറിച്ചും ദിലീപ് മനസ് തുറന്നു. സ്കൂൾ കാലഘട്ടം മുതലുണ്ടായിട്ടുള്ള പ്രണയങ്ങളെ കുറിച്ച് ദിലീപ് ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയത്. ഒപ്പം റിയൽ ലവ് എന്നതിൽ പരാജയപ്പെട്ടയാളാണ്…