തൊട്ടാല്‍ മുടി കൊഴിയും; അസാധാരണമായ മുടി കൊഴിച്ചില്‍ ഭയന്ന് മഹാരാഷ്ട്രയിലെ മൂന്ന് ഗ്രാമങ്ങള്‍
മഹാരാഷ്ട്രയിലെ മൂന്ന് ഗ്രാമങ്ങള്‍ ഭീതിയുടെ നിഴലിലാണ്. പ്രത്യേകിച്ച് ഒരു കാരണവും കൂടാതെ കൊച്ചു കുട്ടികളുടെ പോലും മുടി കൊഴിയുന്ന അവസ്ഥയാണ് ഇവിടെ. മഹാരാഷ്ട്രയിലെ ബുല്‍ദാന ജില്ലയിലുള്ള ബൊര്‍ഗാവ്, കല്‍വാദ്, ഹിന്‍ഗ്‌ന എന്നീ ഗ്രാമങ്ങളില്‍ താമസിക്കുന്നവര്‍ക്കാണ് ഈ അപൂര്‍വ്വ അവസ്ഥ. നിരവധി സ്ത്രീകളും പുരുഷന്മാരും കഴിഞ്ഞ കുറേ ദിവസങ്ങളായി ഈ അവസ്ഥയിലൂടെ പോകുകയാണ്. 30 മുതല്‍ 40 പേര്‍ വരെ മൊട്ടകളും കഷണ്ടിയുള്ളവരുമായി. ആളുകളുടെ ആശങ്ക വര്‍ധിച്ചതോടെ പരിശോധന തുടങ്ങിയിരിക്കുകയാണ് ബുല്‍ധാന ജില്ലയിലുള്ള ആരോഗ്യ വകുപ്പ് അധികൃതര്‍. മൂന്ന് ഗ്രാമങ്ങളില്‍…