കണ്ണൂർ പഴയങ്ങാടിയിൽ പാചക വാതക ടാങ്കർ മറിഞ്ഞ് അപകടം; നിയന്ത്രണം വിട്ട ലോറി മൂന്ന് വാഹനങ്ങളിൽ ഇടിച്ചു

കണ്ണൂർ പഴയങ്ങാടി പാലത്തിൽ പാചകവാതക ടാങ്കർ ലോറി മറിഞ്ഞു. നിയന്ത്രണം വിട്ട ടാങ്കർ ലോറി മൂന്ന് വാഹനങ്ങളിലിടിച്ചാണ് മറിഞ്ഞത്. പുലർച്ചെ ഒന്നരയോടെയായിരുന്നു അപകടം. മംഗലാപുരം ഭാഗത്ത് നിന്ന് വന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. നിലവിൽ വാതകചോർച്ചയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അപകടത്തിന് പിന്നാലെ പ്രദേശത്ത് ഗതാഗതം തടസ്സപ്പെട്ടു. ലോറി റോഡിൽ നിന്ന് നീക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഫയർ ഫോഴ്സ് അടക്കമുള്ള സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

Read More

തെങ്കാശിയിൽ കാറും ലോറിയും കൂട്ടിയിടിച്ചു; ആറ് യുവാക്കൾക്ക് ദാരുണാന്ത്യം

തമിഴ്‌നാട് തെങ്കാശിയിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആറു പേർ മരിച്ചു. ഇന്ന് പുലർച്ചെ മൂന്നേമുക്കാലോടെയാണ് സംഭവം. കുറ്റാലം വെള്ളച്ചാട്ടം കണ്ടുമടങ്ങിയവരാണ് അപകടത്തിൽപ്പെട്ടത്. ആറ് യുവാക്കളാണ് കാറിലുണ്ടായിരുന്നത്. സുഹൃത്തുക്കളായ ആറുപേരും ചേർന്ന് കാർ വാടകയ്ക്ക് എടുത്ത് കുറ്റാലം വെള്ളച്ചാട്ടത്തിലെത്തിയതായിരുന്നു. അവിടെനിന്ന് തിരിച്ച് വരുന്നവഴിയാണ് അപകടമുണ്ടായത്.  സിമന്റ് കയറ്റിവന്ന ലോറി കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ കാർ പൂർണമായും തകർന്നു. ജെസിബി കൊണ്ടുവന്ന് വളരെയേറെ ശ്രമത്തിനൊടുവിലാണ് ലോറിക്കടിയിൽ നിന്ന് കാറും മൃതദേഹങ്ങളും പുറത്തെടുത്തത്. തെങ്കാശി ചിന്താമണി സ്വദേശികളായ കാർത്തിക്, വേൽ,…

Read More

നെയ്യാറ്റിൻകരയിൽ കുടുംബം സഞ്ചരിച്ച ബൈക്കിൽ ലോറി ഇടിച്ചുകയറി: ആറുവയസുകാരന് ദാരുണാന്ത്യം

നെയ്യാറ്റിൻകരയിലുണ്ടായ അപകടത്തിൽ 6 വയസുകാരൻ ലോറിയിടിച്ച് മരിച്ചു. നെയ്യാറ്റിൻകര മണലുവിള സ്വദേശി ജിജിന്റെയും രേഷ്മയുടേയും രണ്ടാമത്തെ മകനായ ആരീഷ് ആണ് മരിച്ചത്. നെയ്യാറ്റിൻകര ഗ്രാമത്തിന് സമീപമാണ് അപകടം നടന്നത്. അമ്മയും രണ്ട് മക്കളും അച്ഛനും സഞ്ചരിച്ച ഇരു ചക്ര വാഹനത്തിൻ ടോറസ് ലോറി ഇടിച്ചു കയറിയാണ് അപകടമുണ്ടായത്. ലോറി കയറിയിറങ്ങിയാണ് ആരീഷ് മരിച്ചത്. മൂത്ത മകൻ ആരോൺ അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു.

Read More

അസമിൽ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; 12 മരണം, 25 പേർക്ക് പരിക്കേറ്റു

അസമിൽ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 12 മരണം. അസമിലെ ഗോലഘട്ട് ജില്ലയിലെ ബാലിജാനിൽ രാവിലെ അഞ്ചുമണിയോടെയാണ് വാഹനങ്ങൾ കൂട്ടിയിടിച്ചത്. 25 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ തൊട്ടടുത്തുളള മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. അപകടത്തെ കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി.

Read More

തൃശൂരിൽ കാറും ലോറിയും കൂട്ടിയിടിച്ചു; 7പേർക്ക് പരിക്ക്, നാലു പേരുടെ നില ​ഗുരുതരം

തൃശൂർ തളിക്കുളത്ത് കാറും ലോറിയും കൂട്ടിയിടിച്ച് ഏഴ് പേർക്ക് പരിക്കേറ്റു. തളിക്കുളം ഹൈസ്‌കൂളിന് സമീപം ഇന്ന് പുലർച്ചെ മൂന്നരയോടെയായിരുന്നു അപകടം. കാറിലുണ്ടായിരുന്ന തിരുവനന്തപുരം സ്വദേശികൾക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്തു നിന്ന് ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോവുകയായിരുന്ന ഒരു കുടുംബത്തിലെ അംഗങ്ങളാണ് അപകടത്തിൽപെട്ടത്. തിരുവനന്തപുരം സ്വദേശികളായ 7 പേർക്കാണ് പരിക്കേറ്റത്. മോനിഷ്(19), മോളി (50), അഖിൽ ( 25 ), ആദർശ് (26), രാധാകൃഷ്ണൻ( 31), ഹർഷ ( 25), അക്ഷിമ (20)…

Read More

കെഎസ്ആർടിസി ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം ; 8 പേ‍ർക്ക് പരുക്ക്

വാഹനാപകടത്തില്‍ എട്ടുപേര്‍ക്ക് പരിക്ക്. ഇടുക്കി ചേലച്ചുവട്ടിൽ കെഎസ്ആർടിസി ബസും ടോറസ് ലോറിയും കൂട്ടിയിടിച്ചാണ് എട്ടു പേ‍ർക്ക് പരിക്കേറ്റത്. തൊടുപുഴയിൽ നിന്ന് ചേലച്ചുവട്ടിലേയ്ക്ക് വന്ന ബസാണ് അപകടത്തിൽ പെട്ടത്. ബസ് സ്റ്റാൻഡിലേക്ക് ബസ് പ്രവേശിക്കുമ്പോൾ എതിരെ വന്ന ടോറസുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട ബസ് സമീപത്തെ ഹൈമാസ് ലൈറ്റിന്റ പോസ്റ്റിൽ ഇടിച്ച് നിന്നു. ബസിന്‍റെ മുന്‍ഭാഗത്താ് ടോറസ് ലോറി ഇടിച്ചത്. അപകടത്തില്‍ സാരമായി പരിക്കേറ്റ കെഎസ്ആർടിസി ഡ്രൈവറെ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവം നടന്നയുടനെ…

Read More

വളാഞ്ചേരിയിൽ ചരക്കുലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു; ഒരാൾക്ക് പരുക്ക്

വട്ടപ്പാറ വളവിൽ ചരക്കുലോറി മറിഞ്ഞ് ഒരാൾ മരിച്ചു. ലോറി ഡ്രൈവറായ കർണാടക സ്വദേശി ഗോപാൽ ജാദവ് (41) ആണ് മരിച്ചത്. സഹ ഡ്രൈവർ കർണാടക സ്വദേശി പ്രകാശിന് (41) പരുക്കേറ്റു. ഇദ്ദേഹത്തെ വളാഞ്ചേരി നടക്കാവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  ഇന്ന് പുലർച്ചെ 5 മണിയോടെയാണ് അപകടമുണ്ടായത്. മഹാരാഷ്ട്രയിൽനിന്ന് തൃശൂർ ഭാഗത്തേക്കു സവാള കയറ്റിപ്പോകുന്ന ലോറിയാണ് വളവിൽ താഴേക്കു മറിഞ്ഞത്. പൊലീസും തിരൂരിൽനിന്നെത്തിയ അഗ്നിരക്ഷാ സേനയും നാട്ടുകാരും ഏറെ നേരം പണിപ്പെട്ടാണ് ലോറിയിൽനിന്ന് ഡ്രൈവറെ പുറത്തെടുത്തത്. 

Read More

തമിഴ്നാട്ടിൽ ലോറി പാഞ്ഞ് കയറി അപകടം; 7 സ്ത്രീകൾക്ക് ദാരുണാന്ത്യം

തമിഴ്നാട്ടിലെ തിരുപ്പത്തൂരിൽ ഉണ്ടായ വാഹാനപകടത്തിൽ ഏഴ് സ്ത്രീകൾ മരിച്ചു.റോഡരികിൽ പാർക്ക് ചെയ്തിരുന്ന ടൂറിസ്റ്റ് വാനിലേക്ക് അമിത വേഗതയിലെത്തിയ ലോറി പാഞ്ഞുകയറുകയും റോഡരികിലിരുന്ന സ്ത്രീകളെ ഇടിക്കുകയായിരുന്നു. തിരുപ്പത്തൂരിലെ നാട്രംപള്ളിക്ക് സമീപമാണ് ദാരുണമായ സംഭവം ഉണ്ടായത്.ഏഴ് സ്ത്രീകളും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. അപകടത്തിൽ 10 പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ചവരെല്ലാം ഒരേ ഗ്രാമത്തിൽ നിന്നുള്ളവരാണെന്നും രണ്ട് ദിവസത്തെ മൈസൂർ യാത്രയ്ക്ക് ശേഷം സ്വന്തം നാട്ടിലേക്ക് മടങ്ങുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. രണ്ട് വാനുകളിലാണ് സംഘം സന്ദര്‍ശിച്ചിരുന്നത്….

Read More

നിർത്തിയിട്ട ലോറിക്ക് പിറകില്‍ ബസ് ഇടിച്ചുകയറി; 23 പേര്‍ക്ക് പരിക്കേറ്റു

ദേശീയപാതയോരത്ത് നിര്‍ത്തിയിട്ടിരുന്ന മിനി കണ്ടെയ്‌നര്‍ ലോറിക്ക് പിറകിൽ മിനി ബസ് ഇടിച്ച് 23 പേര്‍ക്ക് പരിക്കേറ്റു. തൃശ്ശൂർ പാലിയേക്കര ടോൾ പ്ലാസയ്ക്കടുത്ത് തലോറിൽ വെച്ച് പുലർച്ചെ നാല് മണിക്കായിരുന്നു അപകടം ഉണ്ടായത്. തമിഴ്‌നാട് സ്വദേശികള്‍ സഞ്ചരിച്ചിരുന്ന മിനി ബസ്, കേടായി കിടന്ന ലോറിക്കു പിറകിൽ വന്നിടിക്കുകയായിരുന്നു.  പുതുക്കാട് നിന്നുള്ള ഫയർഫോഴ്സ് സംഘം എത്തിയാണ് ബസിന്റെ ക്യാബിനിൽ കുടുങ്ങിക്കിടന്ന ഡ്രൈവറെ രക്ഷപ്പെടുത്തിയത്. പരുക്കേറ്റവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഡ്രൈവർ അടക്കമുള്ള പരുക്കേറ്റ അഞ്ചുപേരുടെ…

Read More

കോർപ്പറേഷൻ ബ്രഹ്മപുരത്തേക്ക് മാലിന്യം കൊണ്ടുപോകുന്നത് തടഞ്ഞു; പ്രതിഷേധം

ഹൈക്കോടതി ഉത്തരവ് ലംഘിച്ചാണ് കൊച്ചി കോർപ്പറേഷൻ മാലിന്യം ബ്രഹ്മപുരത്തേക്ക് കൊണ്ടുപോകുന്നതെന്ന് തൃക്കാക്കര നഗരസഭ ചെയർപേഴ്സൻ അജിത തങ്കപ്പൻ. കൊച്ചി കോർപ്പറേഷനെതിരെ പൊലീസ് കേസെടുക്കണമെന്നും തൃക്കാക്കര നഗരസഭ ചെയർപേഴ്സൻ പറഞ്ഞു. കൊച്ചി കോർപ്പറേഷൻ മാലിന്യം കൊണ്ടു പോകുന്നുണ്ടെങ്കിൽ തൃക്കാക്കര നഗരസഭയുടേയും കൊണ്ടു പോകണം. കൊച്ചി കോർപ്പറേഷൻ്റെ മാത്രം മാലിന്യം കൊണ്ടുപോകാനാണ് തീരുമാനമെങ്കിൽ മാലിന്യവണ്ടി തൃക്കാക്കരയിലൂടെ കടത്തിവിടില്ലെന്നും നഗരസഭ ചെയർപേഴ്സൻ അജിത തങ്കപ്പൻ പറഞ്ഞു.

Read More