നദിയിൽ കണ്ടെത്തിയ ലോറി അർജുന്റേത് തന്നെ ; സ്ഥിരീകരിച്ച് കർണാടക പൊലീസ്

കർണാടക ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അർജുനായി നടത്തിയ തിരച്ചിലിൽ കണ്ടെത്തിയ ലോറി അർജുന്റേത് തന്നെയെന്ന് സ്ഥിരീകരിച്ച് കർണാടക പൊലീസ്. ഭാരത് ബെൻസ് ലോറിയാണ് കണ്ടെത്തിയത്.അർജുനും ഉണ്ടായിരുന്നത് ഇതേ ലോറി തന്നെയായിരുന്നു. 15അടി താഴ്ച്ചയിലാണ് ലോറിയുള്ളതെന്ന് അധികൃതർ പറഞ്ഞു. കരയിൽ നിന്ന് 20 മീറ്റർ അകലെ 15 അടി താഴ്ച്ചയിലാണ് ലോറിയുഴള്ളതെന്നാണ് സോണാർ സിഗ്നൽ നൽകുന്ന വിവരം.രക്ഷാദൗത്യത്തിന്റെ 9ആം നാളാണ് നിർണായക വിവരം ലഭിച്ചത്. കനത്ത മഴയും കാറ്റും വലിയ രക്ഷാ പ്രവർത്തനത്തിന് വെല്ലുവിളി ഉയർത്തുന്നുണ്ട്.എന്നാൽ മഴയെ തുടർന്ന്…

Read More

മണ്ണിനടിയിൽ ലോറിയില്ല; അർജുന് വേണ്ടിയുളള തിരച്ചിൽ നദിയിലേക്കെന്ന് കർണാടക റവന്യൂ മന്ത്രി

കർണാടകയിലെ ഷിരൂരിലെ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ അർജുന് വേണ്ടിയുളള തെരച്ചിൽ റോഡിൽ തുടർന്നേക്കില്ല. റോഡിലേക്ക് വീണ 98% മണ്ണും നീക്കിയെന്നും പക്ഷേ, ഇത്രയും തെരഞ്ഞിട്ടും വലിയൊരു ട്രക്കിന്റെ ഒരു സൂചനയുമില്ലെന്നും കർണാടക റവന്യൂ മന്ത്രി കൃഷ്ണ ബെര ഗൌഡ വ്യക്തമാക്കി. വൻ മൺകൂന പതിച്ച ഗംഗാവലി പുഴയിലേക്ക് ഇനി തിരച്ചിൽ നീളും.  ‘ജിപിഎസ് സിഗ്നൽ കിട്ടിയ ഭാഗത്ത് 98 ശതമാനം മണ്ണും നീക്കിയെന്ന വിവരമാണ് തെരച്ചിലിന് ഉണ്ടാ യിരുന്നവർ നൽകുന്നത്. അതിനാൽ കരയി ൽ ട്രക്ക് ഉണ്ടാവാൻ സാധ്യത വളരെ…

Read More

കോഴിക്കോട് എലത്തൂരിൽ യുവതി ലോറി തട്ടി മരിച്ച സംഭവം; ഡ്രൈവർ അറസ്റ്റിൽ

കോഴിക്കോട് എലത്തൂരിൽ സ്കൂട്ടറിൽ ഭർത്താവിനൊപ്പം സഞ്ചരിക്കുകയായിരുന്ന പൊയിൽക്കാവ് സ്വദേശി ഷിൽജ ലോറി തട്ടി മരിച്ച സംഭവത്തിൽ ഡ്രൈവർ അറസ്റ്റിൽ. മലപ്പുറം താനൂർ സ്വദേശി കോയയാണ് പിടിയിലായത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് ഇയാളെ പിടികൂടിയത്. ഹോൺ മുഴക്കി അമിതവേഗത്തിൽ മറ്റു വാഹനങ്ങളെ മറികടന്നു പോകുന്ന ലോറിയുടെ ചിത്രമാണ് നിരീക്ഷണ ക്യാമറയിൽ പതിഞ്ഞത്. തെറ്റായ ദിശയിലാണ് ലോറി സഞ്ചരിച്ചതെന്നും ഇതിൽ നിന്നും വ്യക്തമായി. അപകടം ഉണ്ടായത് അറിഞ്ഞില്ലെന്നാണ് ഡ്രൈവറുടെ മൊഴി. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം നടന്നത്. പൊലീസും ആംബുലൻസും എത്താൻ…

Read More

വീണ്ടും ജീവനെടുത്ത് ടിപ്പര്‍ ലോറി; തിരുവനന്തപുരത്ത് സ്കൂട്ടര്‍ യാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം

തിരുവനന്തപുരത്ത് വീണ്ടും ജീവനെടുത്ത് ടിപ്പര്‍ ലോറി അപകടം. ടിപ്പര്‍ ലോറി ശരീരത്തിലൂടെ കയറിയിറങ്ങി സ്കൂട്ടര്‍ യാത്രക്കാരിയായ യുവതി മരിച്ചു. ഇന്ന് വൈകിട്ടോടെ തിരുവനന്തപുരം കഴക്കൂട്ടത്താണ് ദാരുണ സംഭവം. ടിപ്പറിന്‍റെ അമിത വേഗമാണ് അപകടത്തിന് കാരണമെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. പെരുമാത്തുറ സ്വദേശി റുക്സാനയാണ് മരിച്ചത്. സ്കൂട്ടറോടിച്ചിരുന്ന യുവതിക്ക് പരിക്കില്ല. സ്കൂട്ടറിന്‍റെ പിന്‍സീറ്റിലായിരുന്നു റുക്സാന. സ്കൂട്ടറിനെ മറികടക്കുന്നതിനിടെയാണ് ടിപ്പര്‍ ലോറി യുവതിയെ ഇടിച്ചത്. ടിപ്പര്‍ വശം ചേര്‍ന്ന് ഒതുക്കിയപ്പോള്‍ സ്കൂട്ടറിന്‍റെ പിന്നിലിരുന്ന യുവതി വീഴുകയും ടയറിനടിയില്‍ പെടുകയുമായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. തിരക്കേറിയ സമയത്ത് കഴക്കൂട്ടം…

Read More

കണ്ണൂരിൽ ലോറിയും കാറും കൂട്ടിയിടിച്ചു, ഒരു കുട്ടിയടക്കം 5 പേർ മരിച്ചു

കണ്ണൂർ കണ്ണപുരം പുന്നച്ചേരിയിൽ കാറും ഗ്യാസ് സിലിണ്ടറുകളുമായി വരികയായിരുന്ന ലോറിയും കൂട്ടിയിടിച്ച് കാറിൽ ഉണ്ടായിരുന്ന ഒരു കുടുംബത്തിലെ നാലു പേരും ഡ്രൈവറും മരിച്ചു. പുന്നച്ചേരി പെട്രോൾ പമ്പിനു സമീപം ഇന്നലെ രാത്രി 10.15ഓടെയാണ് സംഭവം. നാലു പേർ തൽക്ഷണം മരിച്ചു. പരുക്കേറ്റ 9 വയസ്സുകാരനെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വണ്ടിയോടിച്ച കാസർകോട് കാലിച്ചാനടുക്കം ശാസ്താംപാറ ശ്രീശൈലത്തിൽ കെ.എൻ.പത്മകുമാർ (59), യാത്ര ചെയ്ത കാസർകോട് ഭീമനടി മണ്ഡപം കമ്മാടത്ത് ചൂരിക്കാട്ട് സുധാകരൻ (52), സുധാകരന്റെ…

Read More

കൊട്ടാരക്കരയിൽ ഗ്യാസ് ടാങ്കർ തലകീഴായി മറിഞ്ഞ് അപകടം; ഗതാഗത നിയന്ത്രണം

കൊട്ടാരക്കര പനവേലിയിൽ എംസി റോഡിൽ ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞു. പുലർച്ചെ അഞ്ചു മണിക്കാണ് അപകടം. നിയന്ത്രണം നഷ്ടപ്പെട്ട് റോഡിൻറെ സൈഡിലേക്ക് ലോറി തലകീഴായി മറിയുകയായിരുന്നു. ടാങ്കർ ലോറിയുടെ ഡ്രൈവർ തമിഴ്‌നാട് തുറയൂർ സ്വദേശി പയനീർ സെൽവത്തെ പരിക്കുകളോടെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണമെന്ന് പൊലീസ് പറഞ്ഞു. ഇന്ധനചോർച്ചയില്ലെന്നാണ് വിവരം. ലോറി ഉയർത്താൻ ശ്രമം തുടരുകയാണ്. ടാങ്കർ ലോറി മറിഞ്ഞതോടെ എംസി റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. വാഹനങ്ങൾ വഴിതിരിച്ചുവിടുകയാണ്. ഇവിടുത്തെ വൈദ്യുതി…

Read More

കൊട്ടാരക്കരയിൽ ഗ്യാസ് ടാങ്കർ തലകീഴായി മറിഞ്ഞ് അപകടം; ഗതാഗത നിയന്ത്രണം

കൊട്ടാരക്കര പനവേലിയിൽ എംസി റോഡിൽ ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞു. പുലർച്ചെ അഞ്ചു മണിക്കാണ് അപകടം. നിയന്ത്രണം നഷ്ടപ്പെട്ട് റോഡിൻറെ സൈഡിലേക്ക് ലോറി തലകീഴായി മറിയുകയായിരുന്നു. ടാങ്കർ ലോറിയുടെ ഡ്രൈവർ തമിഴ്‌നാട് തുറയൂർ സ്വദേശി പയനീർ സെൽവത്തെ പരിക്കുകളോടെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണമെന്ന് പൊലീസ് പറഞ്ഞു. ഇന്ധനചോർച്ചയില്ലെന്നാണ് വിവരം. ലോറി ഉയർത്താൻ ശ്രമം തുടരുകയാണ്. ടാങ്കർ ലോറി മറിഞ്ഞതോടെ എംസി റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. വാഹനങ്ങൾ വഴിതിരിച്ചുവിടുകയാണ്. ഇവിടുത്തെ വൈദ്യുതി…

Read More

ലോറി അപകടം: ഡ്രൈവിംഗ് പരിശീലനം കൊടുക്കാനൊരുങ്ങി ഗതാഗത വകുപ്പ്

ലോറികൾ നിരത്തിൽ പായുന്നത് നിയന്ത്രിക്കാൻ നടപടികളില്ലാതിരിക്കെ, ഗതാഗത വകുപ്പ് അവർക്ക് ഡ്രൈവിംഗ് പരിശീലനം കൊടുക്കാനൊരുങ്ങുന്നു. ടിപ്പർ ഡ്രൈവർമാരെയാണ് പ്രത്യേകം പരിഗണിക്കുന്നത്. ഇന്നലെ രാവിലെ നടക്കാൻ പോയ ഒരാളുടെ ജീവൻ കൊച്ചിയിൽ ടോറസ് ലോറി കവർന്നപ്പോൾ കരുനാഗപ്പള്ളിയിൽ തടിലോറി വീട്ടമ്മയുടെ ജീവൻ പന്താടി! ഈ സാഹചര്യത്തിലാണ് സർക്കാർ നടപടി. ഓരോ ആർ.ടി ഓഫീസിനു കീഴിലും രജിസ്റ്റർ ചെയ്തിട്ടുള്ള ടിപ്പർ, ലോറി ഡ്രൈവർമാരുടെ ലിസ്റ്റ് തയ്യാറാക്കി പരിശീലനം കൊടുക്കാനാണ് തീരുമാനം. ശ്രീചിത്തിര തിരുനാൾ എൻജിനിയറിംഗ് കോളേജിലെയും കെ.എസ്.ആർ.ടി.സി ട്രെയിനിംഗ് സെന്ററിലെയും…

Read More

വിശന്നിട്ടാണ് സാറേ….ലോറിയിൽ നിന്നും പച്ചക്കറി അടിച്ചുമാറ്റി കാട്ട്കൊമ്പൻ

നിർത്തിയിട്ടിരുന്ന ലോറിയിൽ നിന്ന് ഭക്ഷ്യവസ്തു അടിച്ചുമാറ്റുന്ന കൊമ്പൻ. വയനാട് മുത്തങ്ങയിൽ നിന്നാണ് ഈ കാഴ്ച്ച. രാത്രിയാത്ര നിരോധനത്തെ തുടർന്ന് രാത്രി 9 മണിക്ക് ശേഷം മുത്തങ്ങയിൽ ഇങ്ങനെ വാഹനങ്ങൾ നിർത്തിയിടുന്നത് പതിവാണ്. അത്തരം ഒരു ലോറിയിൽ നിന്നാണ് ആനക്കള്ളൻ പച്ചക്കറി അടിച്ചുമാറ്റുന്നത്. പതുങ്ങിയെതി, ടാർപോളിൻ പൊക്കി തുമ്പികൈ കൊണ്ട് ഉള്ളിലെന്താണെന്ന് തപ്പി നൊക്കുകയാണ്. വല്ല്യ ഡിമാന്റ് ഒന്നുമില്ലെന്നു തോന്നുന്നു, കൈയിലെന്തോ തടഞ്ഞപ്പോൾ കാട്ട്കൊമ്പൻ അതുമായി സ്ഥലം വിട്ടു. ആളുകൾ ബഹളം വച്ചിട്ടൊന്നും കൊമ്പൻ മൈന്റു ചെയ്യുന്നേയില്ല. ഈ…

Read More

പാലക്കാട്ട് ലോറിക്ക് പിന്നില്‍ പിക്കപ്പ് വാന്‍ ഇടിച്ചു; രണ്ട് മരണം

പാലക്കാട്‌ കഞ്ചിക്കോട്ട് ദേശീയപാതയില്‍ ലോറിക്ക് പിന്നില്‍ പിക്കപ്പ് വാന്‍ ഇടിച്ച്‌ രണ്ടുമരണം. മേപ്പറമ്ബ് പേഴുങ്കര സ്വദേശി നിഷാദ് (23), കൊടുന്തിരപ്പുള്ളി സ്വദേശി ശിവന്‍ (57) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ പിക്കപ്പ് വാന്‍ ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാഹനം പൊളിച്ചാണ് അഗ്നിരക്ഷാസേന മൂവരെയും പുറത്തെടുത്തത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. കോയമ്ബത്തൂരില്‍ നിന്ന് പാലക്കാട്ട് ഭാഗത്തേയ്ക്ക് വരുമ്ബോഴാണ് ഇരുവാഹനങ്ങളും അപകടത്തില്‍പ്പെട്ടത്. ലോറിക്ക് പിന്നില്‍ കോഴി കയറ്റി വന്ന പിക്കപ്പ് വാന്‍ ആണ് ഇടിച്ചത്. രണ്ടുപേരും തത്ക്ഷണം മരിച്ചതായാണ് പൊലീസ്…

Read More