പാലക്കാട് ലോറി അപകടം ദൗർഭാഗ്യകരം; വീഡിയോ ചിത്രീകരണത്തിനിടെ യുവാവ് മരിച്ചതിൽ നടുക്കം രേഖപ്പെടുത്തി ഹൈക്കോടതി

പാലക്കാട് പനയമ്പാടത്തുണ്ടായ അപകടം ദൗർഭാഗ്യകരമെന്ന് കേരള ഹൈക്കോടതി. കോഴിക്കോട് വീഡിയോ ചിത്രീകരിക്കുന്നതിനിടെ യുവാവ് അപകടത്തിൽ മരിച്ചതിലും കോടതി നടുക്കം രേഖപ്പെടുത്തി. അപകടമുണ്ടാക്കിയ വാഹനത്തിന് ഇൻഷുറൻസ് പോലും ഇല്ലാത്തത് ഞെട്ടിക്കുന്നതാണെന്ന് കോടതി പറഞ്ഞു. ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് പാലക്കാട് കല്ലടിക്കോട് പനയമ്പാടത്ത് നാല് വിദ്യാര്‍ത്ഥിനികളുടെ ജീവനെടുത്ത ദാരുണമായ അപകടമുണ്ടായത്. വൈകിട്ട് പരീക്ഷ കഴിഞ്ഞ് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനികള്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. കുട്ടികളുടെ മുകളിലേക്ക് സിമന്‍റ് ലോറി മറിയുകയായിരുന്നു. പള്ളിപ്പുറം വീട്ടില്‍ അബ്ദുൽ സലാം- ഫാരിസ ദമ്പതികളുടെ…

Read More

കോട്ടയത്ത് ലോറിയിൽനിന്ന് വീണ കയറിൽ കുരുങ്ങി; ഒരാൾക്ക് ദാരുണാന്ത്യം

കോട്ടയത്ത് ലോറിയിൽനിന്ന് വീണ കയറിൽക്കുരുങ്ങി ഒരാൾക്ക് ദാരുണാന്ത്യം. ചുങ്കം സ്വദേശി മുരളിയാണ് മരിച്ചത്. രണ്ടുപേർക്ക് പരിക്കേറ്റു. ഇവരെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മുരളിയെ റോഡിലൂടെ വലിച്ചിഴച്ച് ലോറി 200 മീറ്ററോളം മുന്നോട്ടുനീങ്ങി. ഇതേത്തുടർന്ന് റോഡിലുരഞ്ഞ് ഒരുകാൽ അറ്റുപോയി. ഞായറാഴ്ച പുലർച്ചെയാണ് അപകടം. ഏറ്റുമാനൂർ ഭാഗത്തുനിന്ന് പച്ചക്കറി ലോഡ് കയറ്റിയെത്തിയ ലോറിയിൽനിന്ന് അലക്ഷ്യമായി ഒരു കയർ തൂങ്ങിക്കിടന്നിരുന്നു. ഈ കയർ ദേഹത്ത് കുരുങ്ങിയാണ് ഒരാൾക്ക് ജീവൻ നഷ്ടമായത്. ലോറിയും ജീവനക്കാരെയും ഗാന്ധിനഗർ പോലീസ് കസ്റ്റഡിയിലെടുത്തു.

Read More