
‘രാമന് ജീവിച്ചിരുന്നതിന് തെളിവില്ല, അങ്ങനെയൊരു ചരിത്രമില്ല’; ഡിഎംകെ മന്ത്രിയുടെ പരമാര്‍ശത്തെച്ചൊല്ലി വിവാദം
ശ്രീരാമനക്കുറിച്ചുള്ള തമിഴ്നാട് മന്ത്രിയും ഡി.എം.കെ. നേതാവുമായ എസ്.എസ്. ശിവശങ്കറിന്റെ പരമാര്‍ശത്തെച്ചൊല്ലി വിവാദം. രാമന് ജീവിച്ചിരുന്നു എന്നതിന് ചരിത്രപരമായ തെളിവുകളൊന്നുമില്ലെന്ന പരാമര്‍ശത്തിനെതിരെ വിമര്‍ശനവുമായി ബി.ജെ.പി. രംഗത്തെത്തി. ചോളരാജവംശത്തെക്കുറിച്ച് സംസാരിക്കുമ്പോഴായിരുന്നു ശിവശങ്കറിന്റെ പരാമര്‍ശം. ചോളരാജവംശത്തിലെ രാജേന്ദ്ര ചോളന്റെ ജന്മവാര്‍ഷികം ആഘോഷിക്കുന്ന ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു മന്ത്രി. അരിയല്ലൂര്‍ ജില്ലയിലെ ഗംഗൈകൊണ്ടചോളപുരത്തായിരുന്നു പരിപാടി. രാജേന്ദ്രചോളന്റെ പൈതൃകം ആഘോഷിച്ചില്ലെങ്കില്‍ തങ്ങള്‍ക്ക് ഒട്ടും പ്രാധാന്യമില്ലാത്തപലരേയും കൊണ്ടാടേണ്ടിവരുമെന്നായിരുന്നു മന്ത്രി പറഞ്ഞത്. ‘രാജേന്ദ്ര ചോളന്റെ പൈതൃകം എല്ലാവര്‍ഷവും ആഘോഷിക്കണം. അത് ആഘോഷിക്കാതിരുന്നാല്‍, അപ്രസക്തരായ ചിലരെ നമുക്ക് ആഘോഷിക്കേണ്ടിവരും. പ്രധാനമന്ത്രി…