
അയോധ്യയിൽ ഇന്ന് പ്രാണ പ്രതിഷ്ഠ
അയോധ്യയിൽ ഇന്ന് പ്രാണ പ്രതിഷ്ഠ. പുതുതായി പണിത രാമക്ഷേത്രത്തിൽ ഇന്ത്യൻ സമയം ഉച്ചക്ക് 12. 20 നും 12.30 നും ഇടയിലുള്ള മുഹൂർത്തത്തിലാണ് പ്രതിഷ്ഠ നടക്കുക. 11 മണിയോടെ ചടങ്ങിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തും. ചടങ്ങിൽ യജമാന സ്ഥാനമാണ് പ്രധാനമന്ത്രിക്ക്. ക്ഷേത്രത്തിന്റെ കവാടങ്ങൾ ജനങ്ങൾക്കായി തുറന്നു നൽകുന്നതും പ്രധാനമന്ത്രിയാകും. ഉച്ചയ്ക്ക് 12.20ന് ആരംഭിക്കുന്ന ചടങ്ങുകൾക്കിടെ പ്രധാനമന്ത്രി ആരതി നടത്തും. 56 വിഭവങ്ങൾ അടങ്ങിയ നിവേദ്യമാകും ആദ്യം രാം ലല്ലക്ക് നിവേദിക്കുക. പുതിയ ശ്രീരാമക്ഷേത്രത്തിലെ ഗർഭ ഗൃഹ…