‘അംബേദ്കറിനോട് കോൺഗ്രസിനും എസ്പിയ്ക്കും ഇതുവരെയില്ലാത്ത സ്നേഹം’; ഹനുമാൻജി ജനിച്ചത് രാജ്ഭർ സമുദായത്തിലെന്ന് ഓം പ്രകാശ് രാജ്ഭർ

രാജ്ഭർ സമുദായത്തിലാണ് ഹനുമാൻ ജനിച്ചതെന്നു ബിജെപി സഖ്യകക്ഷി നേതാവും ഉത്തർപ്രദേശിന്റെ പഞ്ചായത്തിരാജ് മന്ത്രിയുമായ ഓം പ്രകാശ് രാജ്ഭർ. സുഹേൽദേവ് ഭാരതീയ സമാജ്‌വാദി പാർട്ടി നേതാവുകൂടിയായ മന്ത്രി നടത്തിയ പരാമർ‌ശം വിവാദമായി. ഭരണഘടനാശിൽപിയായ ബി.ആർ. അംബേദ്കറിനോട് കോൺഗ്രസും സമാജ്‌വാദി പാർട്ടിയും (എസ്പി) കാണിക്കുന്ന ‘സ്നേഹത്തെയും’ അദ്ദേഹം വിമർശിച്ചു. ‘‘ഹനുമാൻജി ജനിച്ചതു രാജ്ഭർ സമുദായത്തിലാണ്. രാക്ഷസനായ അഹിരാവൻ രാമനെയും ലക്ഷ്മണനെയും പടൽപുരിയിലേക്കു കൊണ്ടുപോയപ്പോൾ അവരെ തിരിച്ചുകൊണ്ടുവരാനുള്ള കരുത്തും ധൈര്യവും ആർക്കും ഉണ്ടായിരുന്നില്ല. രാജ്ഭർ സമുദായത്തിൽ ജനിച്ച ഹനുമാനു മാത്രമായിരുന്നു അതിനു…

Read More