
‘ഇന്നലെ ദൈവമായിരുന്ന ശ്രീരാമനെ അവര്‍ ഇന്നൊരു തിരഞ്ഞെടുപ്പ് പ്രചരണ വിഷയം മാത്രമാക്കി മാറ്റി’; എം സ്വരാജ്
രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന്റെ പശ്ചാത്തലത്തില്‍ ബിജെപിക്കെതിരെ രൂക്ഷവിമർശനവുമായി സിപിഎം നേതാവ് എം സ്വരാജ് രംഗത്ത്.ഇന്നലെ വരെ ദൈവമായിരുന്ന ശ്രീരാമനെ അവർ ഇന്നൊരു തിരഞ്ഞെടുപ്പ് പ്രചാരണ വിഷയം മാത്രമാക്കി മാറ്റിയെന്ന് എം സ്വരാജ് ഫേസ്ബുക്കില്‍ കുറിച്ചു. ‘വിശ്വാസികളുടെ ശ്രീരാമൻ അപഹരിക്കപ്പെട്ടു. രാഷ്ട്രപിതാവിന്റെ പ്രാണനെടുത്ത ഗോഡ്‌സെ രാമനെയും അപഹരിച്ചു’- സ്വരാജ് ഫേസ്ബുക്കില്‍ കുറിച്ചു. 2024 ലോക്സഭ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് രാമക്ഷേത്രം ഉദ്ഘാടനം നടത്തുന്ന നീക്കത്തിനെതിരെയാണ് എം സ്വരാജിന്റെ വിമർശനം. എം സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം അപഹരിക്കപ്പെട്ട ദൈവം…