
ഷെയ്ഖ് ഹസീനയുടെ സാരികളും കൊള്ളയടിച്ച് പ്രക്ഷോഭകർ; ബ്‌ളൗസുകളും ആഭരണങ്ങളും കൈക്കലാക്കി
ബംഗ്ലാദേശ് കലാപ സാഹചര്യത്തിൽ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യം വിട്ടിരുന്നു. പിന്നാലെ പ്രക്ഷോഭകാരികൾ ഔദ്യോഗിക വസതിയിൽ ഇരച്ചുകയറി വിലപിടിപ്പുള്ളതെല്ലാം കൊള്ളയടിക്കുകയാണ്. ഇതിനിടെ ഹസീനയുടെ ശ്രദ്ധേയമായ സാരികളും ആഭരണങ്ങളും പ്രക്ഷോഭകാരികൾ കൈക്കലാക്കുന്നുണ്ട്. ഷെയ്ഖ് ഹസീനയ്‌ക്കൊപ്പം പേരുകേട്ടവയാണ് അവരുടെ സാരികളും. എപ്പോഴും സാരിയിൽ മാത്രമായി കാണാറുള്ള മുൻ പ്രധാനമന്ത്രിയുടെ വസ്ത്രങ്ങൾ അന്താരാഷ്ട്ര സന്ദർശനങ്ങളിൽ മാദ്ധ്യമശ്രദ്ധനേടാറുണ്ട്. ഹസീനയുടെ സാരികൾ കൈക്കലാക്കിയവരിൽ ചിലർ അത് ഉടുത്ത് നടക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും പുറത്തുവന്നിരുന്നു. സാരിക്ക് പുറമെ അവരുടെ ബ്‌ളൗസുകളും അടിവസ്ത്രങ്ങളുംവരെ പ്രക്ഷോഭകർ…