
ഇ-ഗെയിംമിങ് നിർമാണ മേഖലയിലുള്ളവരെ സ്വാഗതം ചെയ്ത് ദുബൈ ; ദീർഘകാല വിസ അവതരിപ്പിച്ചു
ഇ- ഗെയിമിങ് നിർമാണ മേഖലയിലെ പ്രഗല്ഭരെ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ട് ദീർഘകാല വിസ അവതരിപ്പിച്ച് ദുബൈ. ദുബൈ കൾച്ചർ ആൻഡ് ആർട്സ് അതോറിറ്റിയും (ദുബൈ കൾച്ചർ), ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) എന്നിവർ ചേർന്നാണ് ദീർഘകാല വിസ പദ്ധതി അവതരിപ്പിച്ചത്. ഞായറാഴ്ച ദുബൈ കൾച്ചർ വാർത്ത കുറിപ്പിലൂടെയാണ് ഇതു സംബന്ധിച്ച് വെളിപ്പെടുത്തിയത്. സാംസ്കാരികവും പൈതൃകവുമായ കലകൾ, പ്രകടനകല ആഘോഷങ്ങൾ, വിഷ്വൽ ആർട്സ്, പുസ്തകങ്ങളും പത്രങ്ങളും, ഓഡിയോ-വിഷ്വൽസ്, ഇന്ററാക്ടിവ് മീഡിയ, ഡിസൈൻ, ക്രിയേറ്റിവ് സേവനങ്ങൾ…