ഡയമണ്ട് ലീഗ് ഫൈനലിൽ നിന്ന് പിൻമാറി മലയാളി താരം എം.ശ്രീശങ്കർ; ഏഷ്യൻ ഗെയിംസിൽ ശ്രദ്ധ കേന്ദ്രീകരിക്കാനെന്ന് താരം

അടുത്തയാഴ്ച യൂജിനിൽ നടക്കുന്ന ഡയമണ്ട് ലീഗ് ഫൈനലിൽ നിന്ന് മലയാളി ലോംഗ് ജംപ് താരം എം ശ്രീശങ്കർ പിൻമാറി. ഏഷ്യൻ ഗെയിംസിൽ ശ്രദ്ധകേന്ദ്രീകരിക്കാനാണ് ശ്രീശങ്കറിന്‍റെ പിൻമാറ്റം. സീസണിലെ ഏറ്റവും മികച്ച ആറ് താരങ്ങളാണ് ഡയമണ്ട് ലീഗ് ഫൈനലിൽ മത്സരിക്കുക. ജാവലിൻ ത്രോയിൽ നീരജ് ചോപ്രയും സ്റ്റീപ്പിൾ ചെയ്സിൽ അവിനാശ് സാബ്ലേയും ഫൈനലിന് യോഗ്യത നേടിയിട്ടുണ്ട്. ഇതാദ്യമായാണ് ഡയമണ്ട് ലീഗ് ഫൈനലിന് ഇന്ത്യന്‍ ലോംഗ് ജംപ് താരം യോഗ്യത നേടുന്നത്. ഈമാസം പതിനാറിനും പതിനേഴിനുമാണ് ഡയമണ്ട് ലീഗ് ഫൈനൽ…

Read More