
രാത്രിയില്‍ യാത്രക്കാര്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് ദീര്‍ഘദൂര ബസുകള്‍ നിര്‍ത്താനാവില്ലെന്ന് കെ എസ് ആര് ടി സി
രാത്രിയില്‍ യാത്രക്കാര്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് ദീര്‍ഘദൂര ബസുകള്‍ നിര്‍ത്താനാവില്ലെന്ന് കെ.എസ്.ആര്.ടി.സി വ്യക്തമാക്കി. മാത്രമല്ല ദീര്‍ഘദൂര ബസിലെ യാത്രക്കാര്‍ക്ക് ഇതുസംബന്ധിച്ച് പരാതിയുണ്ടെന്നും കെ.എസ്.ആര്.ടി.സി വനിതാകമ്മിഷനെ അറിയിച്ചു. പാലക്കാട് വാളയാര്‍ റൂട്ടില്‍ പതിനാലാംകല്ലില്‍ ബസുകള്‍ നിര്‍ത്താറില്ലെന്ന് പാലക്കാട് സ്വദേശി മണികണ്ഠനാണ് പരാതിനല്‍കിയത്. ഇതില്‍ കമ്മിഷന് ആക്ടിങ് ചെയര്‍പേഴ്സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജുനാഥ് റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിനാണ് കെ.എസ്.ആര്.ടി.സി. മാനേജിങ് ഡയറക്ടറുടെ വിശദീകരണം നൽകിയിരിക്കുന്നത്. രാത്രി എട്ടുമുതല്‍ രാവിലെ ആറുവരെ സ്ത്രീകളും മുതിര്‍ന്ന പൗരന്മാരും ഭിന്നശേഷിക്കാരും ആവശ്യപ്പെടുന്ന സ്ഥലങ്ങളില്‍…