
ഇടതുപക്ഷം മാത്രമാണ് കോൺഗ്രസിൻ്റെ ശത്രു; ബിജെപിയെ ഒറ്റയ്ക്ക് നേരിടാൻ കോൺഗ്രസിനാകില്ലെന്ന് എ വിജയരാഘവൻ
കോൺഗ്രസിന് ഒറ്റ ശത്രുവേയുള്ളൂവെന്നും അത് ഇടതുപക്ഷമാണെന്നും സിപിഎം പിബി അംഗം എ.വിജയരാഘവൻ. വയനാട്ടിൽ ഇടത് സ്ഥാനാർത്ഥി സത്യൻ മൊകേരിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യക്തികൾ തമ്മിൽ അല്ല മത്സരം നടക്കുന്നത്. രാഷ്ട്രീയ നിലപാടുകൾ തമ്മിലാണ്. തൃശ്ശൂരിൽ എൽഡിഎഫ് ബിജെപിയെ സഹായിച്ചെന്ന് കോൺഗ്രസ് പറയുന്നു. കളവ് പറയുന്നതിനും ഒരു മാന്യത വേണം. സ്വന്തം വോട്ട് കൂട്ടിയ എൽഡിഎഫ് എങ്ങനെ ബിജെപിയെ സഹായിക്കും? ഇടതു വിരുദ്ധരെ കമ്യൂണിസ്റ്റ് വിരുദ്ധ മാധ്യമങ്ങൾ സ്വീകാര്യരാക്കുന്നു. ബിജെപിയെ ഒറ്റയ്ക്ക് നേരിടാൻ കോൺഗ്രസിനാകില്ല….