
ഡല്‍ഹി- ലണ്ടന്‍ വിസ്താര വിമാനത്തില്‍ ബോംബ് ഭീഷണി; ഫ്രാങ്ക്ഫര്‍ട്ടിലേക്ക് തിരിച്ചുവിട്ടു
ഡല്‍ഹിയില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട വിസ്താര വിമാനത്തില്‍ ബോംബ് ഭീഷണി. അജ്ഞാത ഭീഷണി സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് വിമാനം ജര്‍മ്മനിയിലെ ഫ്രാങ്ക്ഫര്‍ട്ടിലേക്ക് തിരിച്ചുവിട്ടു. വിമാനം സുരക്ഷിതമായി ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തില്‍ ഇറക്കിയെന്നും നിര്‍ബന്ധിത പരിശോധനകള്‍ നടത്തി വരികയാണെന്നും വിസ്താര പ്രസ്താവനയില്‍ പറഞ്ഞു. സുരക്ഷാ ഏജന്‍സികള്‍ അനുമതി നല്‍കിയാല്‍ വിമാനം ലക്ഷ്യസ്ഥാനത്തേക്ക് പുറപ്പെടുമെന്നും അധികൃതര്‍ അറിയിച്ചു. 2024 ഒക്ടോബര്‍ 18 ന് ഡല്‍ഹിയില്‍ നിന്ന് ലണ്ടനിലേക്ക് സര്‍വീസ് നടത്തുന്ന വിസ്താര ഫ്‌ലൈറ്റ് യുകെ 17 എന്ന വിമാനത്തിനാണ് സാമൂഹ്യ മാധ്യമങ്ങള്‍…