
മണിപ്പൂർ കലാപം; ഇരുസഭകളും സ്തംഭിച്ചു, മണിപ്പൂരിലെ പ്രതിപക്ഷ പ്രതിഷേധത്തിൽ വിവേചനമെന്ന് ബിജെപി
സ്ത്രീകൾക്കെതിരെ നടക്കുന്ന ആക്രമണങ്ങളിൽ പ്രതിപക്ഷത്തിന് വിവേചനമെന്നാണ് ബിജെപിയുടെ ആരോപണം. പ്രതിപക്ഷം ഉയർത്തുന്നത് മണിപ്പൂരിൽ നടക്കുന്ന വിഷയങ്ങൾ മാത്രമാണ്. രാജസ്ഥാനിലേയും മാൾഡയിലേയും പ്രതിപക്ഷം കണ്ടില്ലെന്ന് നടിക്കുന്നുവെന്ന് ബംഗാൾ ബിജെപി അധ്യക്ഷൻ സുകാന്ത മജൂംദാർ കുറ്റപ്പെടുത്തി. സ്ത്രീകളുടെ സുരക്ഷ ഏത് സംസ്ഥാനത്തായാലും പരമ പ്രധാനമെന്നായിരുന്നു രാജ്യവർദ്ധൻ സിംഗ് റാത്തോഡ് എംപിയുടെ പ്രതികരണം. പ്രതിപക്ഷം ചർച്ചയില്‍ നിന്നും ഒളിച്ചോടുന്നുവെന്ന് കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷിയും കുറ്റപ്പെടുത്തി. അതേസമയം മണിപ്പൂരിലെ കൂട്ടബലാത്സംഗത്തെ വിമർശിച്ച് എൻസിപി നേതാവ് സുപ്രിയ സുലെ എംപി രംഗത്തെത്തി. സ്ത്രീകള്‍ക്കെതിരായ അതിക്രമമാണ്….