വനിതാ സംവരണ ബില്ലിനെ പിന്തുണച്ച് കോൺഗ്രസ് ; സ്ത്രീശാക്തീകരണം രാജീവ് ഗാന്ധിയുടെ സ്വപ്നമായിരുന്നെന്ന് സോണിയാ ഗാന്ധി

വനിതാ സംവരണ ബില്ലിനെ ലോക്സഭയിൽ പിന്തുണച്ച് കോൺഗ്രസ്.രാജീവ് ഗാന്ധിയുടെ സ്വപ്നമായിരുന്നു വനിത ശാക്തീകരണമെന്ന് സോണിയാ​ഗാന്ധി സഭയിൽ പറഞ്ഞു.വനിതാ ശാക്തീകരണത്തിൻ്റെ ഉദാഹരണമായിരുന്നു ഇന്ദിര ഗാന്ധി. ഒബിസി വനിതകൾക്കും സംവരണം ഏർപ്പെടുത്തണമായിരുന്നു. ഒബിസികൾക്കും തുല്യ പ്രാതിനിധ്യം വേണം. എത്രയും വേഗം ബിൽ പാസാക്കണം. ബിൽ നടപ്പാക്കുന്നതിലെ കാലതാമസം സ്ത്രീകളോടുള്ള അനീതിയാണെന്നും സോണിയാ ​ഗാന്ധി കൂട്ടിച്ചേർത്തു. 

Read More

ഇന്ത്യൻ നിയമ സംഹിതകളുടെ പൊളിച്ചെഴുത്ത്; ഹിന്ദി പേരുകൾ നൽകുന്നതിനെതിരെ ഡിഎംകെ

രാജ്യത്തെ ക്രിമിനൽ നിയമങ്ങൾ പൊളിച്ചെഴുതുന്നതിന്റെ ഭാഗമായി കേന്ദ്രസർക്കാർ ലോക്സഭയിൽ അവതരിപ്പിച്ച മൂന്നു ബില്ലുകൾക്കും ഹിന്ദി പേരുകൾ നൽകിയതിനെ എതിർത്ത് ഡിഎംകെ. പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുത്ത് ചെന്നെയിൽ തിരികെ എത്തിയ ഡിഎംകെയുടെ എംപി വിത്സനാണ് ഹിന്ദി പേരുകൾക്ക് എതിരെ രൂക്ഷവിമർശനം ഉയർത്തിയത്. പുതിയ മൂന്നു ബില്ലുകൾക്കു ഹിന്ദി പേരുകൾ നൽകി രാജ്യത്തുടനീളം ഹിന്ദി നിർബന്ധിതമാക്കുന്നതിനെ ഡിഎംകെ എംപി വിൽസൻ കുറ്റപ്പെടുത്തി. ”പുതിയ മൂന്നു ബില്ലുകളുടെയും പേരുകൾ ഇംഗ്ലിഷിലേക്ക് മാറ്റണമെന്ന് ഞാൻ അഭ്യർഥിക്കുകയാണ്. നിർബന്ധിത ഹിന്ദി നടപ്പിലാക്കരുത്. അത് അടിച്ചേൽപ്പിക്കുന്നത്…

Read More

അവിശ്വാസ പ്രമേയത്തിൽ 12മണിക്കൂറോളം ചർച്ച; 6.41 മണിക്കൂർ ബി.ജെ.പിക്ക്, കോൺഗ്രസിന് 1.16 മണിക്കൂർ

മണിപ്പൂർ കലാപത്തിൽ നരേന്ദ്ര മോദി സർക്കാരിനെതിരെയുള്ള പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം പാർലമെന്റിൽ ഇന്ന് ചർച്ച ചെയ്യും. ചർച്ചയിൽ ആദ്യം രാഹുൽ ഗാന്ധി സംസാരിക്കും. ആറ് മണിക്കൂർ 41 മിനിറ്റ് ബി.ജെ.പിക്കും ഒരു മണിക്കൂർ 16 മിനിറ്റ് കോൺഗ്രസ് അംഗങ്ങൾക്കും ലഭിക്കും. അമിത് ഷാ, നിർമല സീതാരാമൻ, സ്മൃതി ഇറാനി, ജ്യോതിരാദിത്യ സിന്ധ്യ, കിരൺ റിജ്ജു തുടങ്ങി അഞ്ച് മന്ത്രിമാർ ചർച്ചയിൽ സംസാരിക്കും. രണ്ട് മണിക്കൂർ വൈ.എസ്.ആർ കോൺഗ്രസ്, ശിവസേന, ജെ.ഡി.യു, ബി.ജെ.ഡി, ബി.എസ്.പി, ബി.ആർ.എസ്, എൽ.ജെ.പി പാർട്ടികൾക്കും…

Read More

പ്രവാസികളുടെ മൃതദേഹങ്ങൾ കൊണ്ടുവരാൻ എംബസികൾക്ക് കമ്യൂണിറ്റി വെൽഫെയർ ഫണ്ട് ഉപയോഗിക്കാം

വിദേശത്തുവെച്ച് മരണപ്പെടുന്ന ഇന്ത്യൻ പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിൽ കൊണ്ടുവരുന്നതടക്കമുള്ള ആവശ്യങ്ങൾക്ക് അടിയന്തര ഘട്ടങ്ങളിൽ കമ്യൂണിറ്റി വെൽഫെയർ ഫണ്ട് ഉപയോഗ പ്പെടുത്താൻ വിദേശ എംബസികളിലെ ഉ ദ്യോഗസ്ഥർക്ക് അധികാരം നൽകിയിട്ടുണ്ടെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ഡോ. എം.പി. അബ്ദുസ്സമദ് സമദാ നി എം.പിയെ അറിയിച്ചു. മൃതദേഹങ്ങളെയും സ്ട്രെച്ചറിൽ ക ണ്ടുവരേണ്ട രോഗികളെയും നാട്ടിലെത്തിക്കുന്ന കാര്യത്തിൽ പ്രവാസികൾ അനുഭവിക്കുന്ന പ്രയാസങ്ങൾ സംബന്ധിച്ച് ലോക്സഭയിലെ ചോദ്യത്തിന് രേഖാമൂലം ന ൽകിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

Read More

രാഹുൽ ഗാന്ധിയുടെ അയോഗ്യത നീക്കാനുള്ള നടപടികൾ വേഗത്തിലാക്കണം; കോൺഗ്രസ് ലോക്സഭ സെക്രട്ടറിയേറ്റിന് കത്ത് നൽകി

രാഹുൽ ഗാന്ധിയുടെ അയോഗ്യത നീക്കാനുള്ള നടപടികൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതൃത്വം ലോക്സഭ സെക്രട്ടറിയേറ്റിന് വീണ്ടും കത്തു നൽകി. വിജ്ഞാപനമിറക്കുന്നത് നീട്ടിക്കൊണ്ട് പോയാൽ വീണ്ടും കോടതിയെ സമീപിക്കാനാണ് പാർട്ടി നേതാക്കളുടെ ആലോചന. കോൺഗ്രസ് പ്രവർത്തകസമിതി പ്രഖ്യാപനം വൈകില്ലെന്നും സൂചനയുണ്ട്. കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരിയാണ് ലോക്സഭാ സ്പീക്കർക്ക് വീട്ടിലെത്തി കത്ത് നൽകിയത്. കോടതി ഉത്തരവ് ലോക്സഭാ സെക്രട്ടേറിയേറ്റിൽ എത്തിച്ചതായും കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി. ദില്ലി തുഗ്ലക് ലൈനിൽ രാഹുൽ ഗാന്ധിയുടെ ഔദ്യോഗിക വസതി അദ്ദേഹത്തിന് തിരികെ…

Read More

മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവം; ദൃശ്യങ്ങൾ പകർത്തിയ യുവാവിനെ തിരിച്ചറിഞ്ഞതായി കേന്ദ്ര സർക്കാർ

മണിപ്പൂരിൽ സംഘർഷങ്ങളുടെ സ്ത്രീകളുടെ നഗ്ന വീഡിയോ പകർത്തിയ യുവാവിനെ തിരിച്ചറിഞ്ഞെന്ന് കേന്ദ്രം. നിഷ്പക്ഷ വിചാരണ ഉറപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചു. പ്രധാനമന്ത്രി നിരന്തരം സ്ഥിതി വിലയിരുത്തുന്നുണ്ടെന്നും അമിത് ഷാ വ്യക്തമാക്കി. അതേസമയം, മണിപ്പൂർ വിഷയത്തിൽ പ്രതിഷേധിച്ച് രാജ്യസഭയിൽ നിന്ന് പ്രതിപക്ഷം ഇറങ്ങി പോയി. അതിനിടെ, സ്ത്രീകളെ നഗ്നരാക്കി തെരുവിലൂടെ നടത്തുകയും കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്ത കേസ് മണിപ്പൂരിന് പുറത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. സംഭവത്തിൽ സുപ്രീംകോടതി സ്വമേധയാ എടുത്ത…

Read More

മണിപ്പൂർ സംഘർഷം ; അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി പ്രതിപക്ഷം, പ്രധാനമന്ത്രിയുടെ പ്രതികരണം ലക്ഷ്യം

കേന്ദ്രസർക്കാരിനെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയ നോട്ടീസ് നല്കി.കോൺഗ്രസ് എംപി ഗൗരവ് ഗൊഗോയിയുടെ നേതൃത്വത്തിലാണ് നോട്ടീസ് നല്കിയത്. എല്ലാ എംപിമാരോടും പാർലമെന്‍ററി ഓഫീസിൽ ഉണ്ടായിരിക്കണമെന്ന് നിർദ്ദേശം നൽകി കോൺഗ്രസ് വിപ്പ് പുറപ്പെടുവിച്ചു. അവിശ്വാസപ്രമേയം അവതരിപ്പിക്കണമെങ്കിൽ ലോക്സഭയിലെ അമ്പത് എംപിമാരുടെ പിന്തുണ വേണം. അതേസമയം വിഷയത്തിൽ റൂൾ 176 അനുസരിച്ച് ഹ്രസ്വ ചർച്ചയ്ക്ക് തയ്യാറാണെന്നും അമിത് ഷാ വിഷയത്തിൽ സംസാരിക്കുമെന്നും ഭരണപക്ഷം വ്യക്തമാക്കിയിട്ടുണ്ട്. ഇന്റർനെറ്റ് ഭാഗികമായി പുനസ്ഥാപിച്ച മണിപ്പൂരിൽ കനത്ത ജാഗ്രത തുടരുകയാണ് . മെയ്ത്തൈയ് വിഭാഗക്കാരുടെ പലായനം ഉള്ള…

മണിപ്പൂർ സംഘർഷം ; ഇരു സഭകളും ഇന്ന് പ്രക്ഷുബ്ധമാകാൻ സാധ്യത

മണിപ്പൂരിൽ നടക്കുന്ന സംഘർഷങ്ങൾ പ്രതിപക്ഷം ഇന്നും ഇരുസഭകളിലും ഉയർത്തി പ്രതിഷേധം അറിയിക്കും. വിഷയത്തില്‍ പ്രധാനമന്ത്രി പ്രതികരിക്കണമെന്നാണ് പ്രതിപക്ഷം ഉയർത്തുന്ന ആവശ്യം. വിഷയത്തില്‍ ചര്‍ച്ച നടത്താമെന്ന് വ്യക്തമാക്കിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സഭയില്‍ സംസാരിക്കുമെന്നും വ്യക്തമാക്കി. എന്നാൽ അമിത് ഷാ സഭയില്‍ സംസാരിക്കുമെന്നത് പ്രതിപക്ഷം അംഗീകരിച്ചിട്ടില്ല. ഇന്നലെയും പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു. മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി മറുപടി പറയും വരെ വിമര്‍ശനങ്ങള്‍ തുടരും എന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറായിട്ടും പ്രതിപക്ഷം സഭ തുടര്‍ച്ചയായി തടസപ്പെടുത്തുന്നത് നിര്‍ഭാഗ്യകരമാണെന്ന്…