സ്ത്രീകൾ മുഖ്യമന്ത്രി ആകുന്നതിൽ തടസമില്ല; ഇപ്പോളത്തെ മുഖ്യമന്ത്രിയെ മാറ്റേണ്ട കാര്യമില്ലല്ലോ: കെ.കെ ശൈലജ

ലോക്‌സഭ തെരഞ്ഞെടുപ്പിൽ സ്ത്രീ പ്രതിനിധ്യം വർധിപ്പിക്കണമെന്ന് സിപിഎം കേന്ദ്ര കമ്മറ്റി അംഗം കെ.കെ ശൈലജ ആവശ്യപ്പെട്ടു. സ്ത്രീകൾക്ക് കൂടുതൽ പ്രതിനിധ്യം കൊടുക്കണം എന്ന ധാരണ എൽ ഡി എഫിൽ ഉണ്ട്. സ്ത്രീകൾ മുഖ്യമന്ത്രി ആകുന്നതിൽ തടസമില്ല. പക്ഷെ  ഇപ്പോളത്തെ മുഖ്യമന്ത്രിയെ മാറ്റേണ്ട കാര്യമില്ലല്ലോയെന്നും അവര്‍ പറഞ്ഞു. വളരെ കാര്യക്ഷമമായാണ് മുഖ്യമന്ത്രി പ്രവർത്തിക്കുന്നത്.നവകേരള സൃഷ്ടിക്കായി ശ്രമിക്കുന്ന മുഖ്യമന്ത്രിയാണ് ഇപ്പോഴുള്ളത്. കേരളത്തിലെ സർക്കാർ മാധ്യമങ്ങളെ വേട്ടയടുന്നു എന്നത് ശരിയല്ല. കോവിഡ്, നിപ കാലഘട്ടത്തിൽ മികച്ച സഹകരണമാണ് മാധ്യമങ്ങൾ നൽകിയതെന്നും അവര്‍ പറഞ്ഞു….

Read More

പുകയാക്രമണത്തിൽ ലോക്സഭയിൽ പ്രതിഷേധം; 33 പ്രതിപക്ഷ എംപിമാർക്ക് സസ്പെൻഷൻ, ആകെ 46

 ലോക്സഭയിൽ വീണ്ടും പ്രതിപക്ഷ എംപിമാർക്കു കൂട്ടത്തോടെ സസ്പെൻഷൻ. 33 എംപിമാരെയാണു സസ്പെൻഡ് ചെയ്തത്. പാർലമെന്റിലെ പുകയാക്രമണക്കേസിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധിച്ചതിനാണു നടപടി. കേരളത്തിൽ നിന്നുള്ള 6 എംപിമാർക്കെതിരെയും നടപടിയുണ്ട്. ഇതോടെ പുകയാക്രമണവുമായി ബന്ധപ്പെട്ട് ആകെ 46 എംപിമാർ സസ്പെൻഷനിലായി. കോൺഗ്രസിന്റെ ലോക്സഭാ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി, കേരളത്തിൽനിന്നുള്ള ഇ.ടി.മുഹമ്മദ് ബഷീർ, എൻ.കെ.പ്രേമചന്ദ്രൻ, രാജ്‍മോഹൻ ഉണ്ണിത്താൻ, ആന്റോ ആന്റണി, കെ.മുരളീധരൻ, കൊടിക്കുന്നിൽ സുരേഷ് എന്നിവരടക്കമുള്ള എംപിമാരെയാണു സസ്പെൻഡ് ചെയ്തത്. ഡോ. കെ.ജയകുമാർ, അബ്ദുൽ ഖാലിഖ്, വിജയ്…

Read More

പാർലമെന്റിലെ സുരക്ഷാ വീഴ്ച: എഴ് സുരക്ഷാ ഉദ്യോഗസ്ഥരെ ലോക്സഭാ സെക്രട്ടറിയേറ്റ് സസ്പെൻഡ് ചെയ്തു

പാർലമെന്റിലെ സുരക്ഷ വീഴ്ചയിൽ ലോക്സഭാ സെക്രട്ടറിയേറ്റിൻ്റെ നടപടി. എഴ് സുരക്ഷാ ഉദ്യോഗസ്ഥരെ ലോക്സഭാ സെക്രട്ടറിയേറ്റ് സസ്പെൻഡ് ചെയ്തു. രാവിലെ ലോക്സഭാ നടപടികൾ ആരംഭിച്ചതിന് പിന്നാലെ പാർലമെൻ്റ് സുരക്ഷാ വീഴ്ചയിൽ ആഭ്യന്തരമന്ത്രി അമിത്ഷാ പ്രസ്താവന നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം വെക്കുകയായിരുന്നു. സുരക്ഷാ വീഴ്ചയിൽ എല്ലാവർക്കും ആശങ്കയുണ്ടെന്നായിരുന്നു പ്രതിപക്ഷ ബഹളത്തോടുള്ള സ്പീക്കറുടെ പ്രതികരണം. ലോക്സഭയിലെ സുരക്ഷ തൻ്റെ ഉത്തരവാദിത്തമാണെന്നും സർക്കാർ ഇടപെടേണ്ട ആവശ്യമില്ലെന്നും സ്പീക്കർ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഈ വിഷയം പ്രതിപക്ഷവുമായി ചർച്ച ചെയ്തുവെന്നും വേണമെങ്കിൽ ഇനിയും…

Read More

പാർലമെന്റ് സുരക്ഷാ വീഴ്ച; സെക്യൂരിറ്റി ഡയറക്ടറോട് വിശദീകരണം തേടി ലോക്സഭാ സ്പീക്കർ

ലോക്സഭയിലെ സുരക്ഷാ വീഴ്ച വിശദമായി അന്വേഷിക്കുമെന്ന് ലോക്സഭ സ്പീക്കർ. പാർലമെന്റ് സെക്യൂരിറ്റി ഡയറക്ടറോട് സ്പീക്കർ വിശദീകരണം തേടി.  സംഭവത്തിൽ പ്രതിപക്ഷം പ്രതിഷേധിച്ചു. ഇന്ന് ഉച്ചയോടെയാണ് പാർലമെന്റിനുള്ളിൽ കളർസ്പ്രേയുമായി രണ്ട് പേർ പ്രതിഷേധം നടത്തിയത്. സന്ദർശക ​ഗാലറിയിൽ നിന്നും ഇവർ സഭാം​ഗങ്ങൾ ഇരിക്കുന്ന ചേംബറിലേക്ക് ചാടുകയായിരുന്നു. ശൂന്യവേളക്കിടെ ആയിരുന്നു സംഭവം. കണ്ണീർ വാതകമെന്നാണ് ആദ്യം  കരുതിയത്. പിന്നീടാണ് ആഘോഷങ്ങൾക്കും മറ്റും ഉപയോ​ഗിക്കുന്ന കളർ സ്പ്രേയാണിതെന്നും മനസ്സിലായത്. സർക്കാർ വിരുദ്ധ മുദ്രാവാക്യം മുഴക്കിയായിരുന്നു ഇവർ പ്രതിഷേധിച്ചത്. എംപിമാരും സെക്യൂരിറ്റിമാരും ചേർന്നാണ്…

Read More

ലോക്സഭയിൽ സുരക്ഷാ വീഴ്ച; സന്ദർശക ​ഗാലറിയിൽ നിന്ന് രണ്ട് പേർ സഭയിലേക്ക് ചാടി, മുദ്രാവാക്യം വിളിച്ചു

ലോക്സഭയിൽ സുരക്ഷാ വീഴ്ചയുണ്ടായി. സന്ദർശക​ഗാലറിയിൽ നിന്ന് രണ്ട് പേർ സഭയുടെ നടുത്തളത്തിലേക്ക് ചാടി. ശുന്യവേള നടക്കുന്നതിനിടെയാണ് സംഭവം. ഇവർ കളർ സ്പ്രേ പ്രയോ​ഗിച്ചു. ചില എംപിമാർക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടു. എംപിമാരെല്ലാം സുരക്ഷിതരാണ്. അനധികൃതമായി പ്രവേശിച്ച രണ്ട് പേരും യുവാക്കളാണെന്നും ഇവർ സർക്കാർ വിരുദ്ധ മുദ്രാവാക്യങ്ങൾ വിളിച്ചെന്നുമാണ് ലഭിക്കുന്ന വിവരം. ഏകാധിപത്യം നടപ്പാക്കരുതെന്നാണ് യുവാക്കൾ മുദ്രാവാക്യം വിളിച്ചത്. മഞ്ഞയും പച്ചയും നിറം കലർന്ന വാതകമാണ് പ്രയോ​ഗിച്ചതെന്ന് രമ്യാ ഹരിദാസ് എംപി പറഞ്ഞു. ഉടൻ‌ തന്നെ എംപിമാരെയെല്ലാം സുരക്ഷിതരായി പുറത്തെത്തിച്ചെന്നും…

Read More

മഹുവ മൊയ്ത്ര ലോക്സഭയിലേക്ക് തിരിച്ചുവരും; ശശി തരൂർ

ലോക്സഭയിൽ നിന്ന് പുറത്താക്കപ്പെട്ട തൃണമൂൽ കോൺഗ്രസ് എം.പി. മഹുവ മൊയ്ത്രയ്ക്ക് പിന്തുണയുമായി ശശി തരൂർ. അടുത്ത തിരഞ്ഞെടുപ്പിൽ കൂടുതൽ ഭൂരിപക്ഷത്തോടെ മഹുവ മൊയ്ത്ര ലോക്സഭയിലേക്ക് തിരികെവരുമെന്ന് അദ്ദേഹം പറഞ്ഞു.  ‘മഹുവ മൊയ്ത്രയെ പുറത്താക്കിയ നടപടി ഭാവിയിലേക്കുള്ള ശുഭസൂചനയാണ്. അവർക്കെതിരെ ഉയർന്ന ആരോപണങ്ങളും പുറത്താക്കലും അവരെ കൂടുതൽ ശക്തയാക്കി. അടുത്ത തിരഞ്ഞെടുപ്പിൽ മഹുവ മൊയ്ത്ര കൂടുതൽ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെടും’, ശശി തരൂർ പറഞ്ഞു. തിരഞ്ഞെടുപ്പിന് എട്ട് മാസങ്ങൾ ശേഷിക്കെയാണ് മഹുവ മൊയ്ത്രയെ ലോക്സഭയിൽനിന്ന് പുറത്താക്കിയത്. പശ്ചിമബംഗാളിലെ കൃഷ്ണനഗറിൽ നിന്നുള്ള…

Read More

മഹുവ മൊയ്ത്രയെ ലോക്സഭയിൽ നിന്നും പുറത്താക്കി

തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയെ ലോക്സഭയിൽ നിന്ന് പുറത്താക്കി. പാർലമെൻ്റ് എത്തിക്സ് കമ്മിറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് മഹുവ മൊയ്ത്രയെ ലോക്സഭയിൽ നിന്ന് പുറത്താക്കിയത്. പാർലമെൻ്റിൽ ചർച്ചയ്ക്കൊടുവിൽ മഹുവയെ പുറത്താക്കാനുള്ള പ്രമേയം ശബ്ദവോട്ടോടെയാണ് ലോക്സഭ പാസ്സാക്കിയത്. പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. മഹുവ മൊയ്ത്രയ്ക്കെതിരായ ചോദ്യത്തിന് കോഴ വിവാദം – നാള്‍വഴി 2023 ഒക്ടോബര്‍ 15 ലോക്സഭയില്‍ ചോദ്യംചോദിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിയില്‍ നിന്ന് പണംവാങ്ങിയെന്ന് ബിജെപി ആരോപണം. 2023 ഒക്ടോബര്‍…

Read More

ലോക് സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാനില്ല: ജോസ് കെ മാണി

ലോക് സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാനില്ലെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി വ്യക്തമാക്കി.സ്ഥാനാർത്ഥിത്വത്തെക്കാൾ വലിയ ഉത്തരവാദിത്വം പാർട്ടി ഏൽപ്പിച്ചിട്ടുണ്ട്. അത് നിർവഹിക്കുന്നതിലാണ് ശ്രദ്ധ എന്നുംഅദ്ദേഹം കോട്ടയത്ത് പറഞ്ഞു.കോട്ടയം ലോക്സഭ സീറ്റിലെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് ഇരു മുന്നണികളിലും കക്ഷികള്‍ തമ്മില്‍ അനൗദ്യോഗിക ആശയവിനമയം നടക്കുന്നുണ്ട്. ജോസ് കെ മാണി മത്സരത്തിനില്ലെന്ന് വ്യക്തമാക്കിയ സാഹചര്യത്തില്‍ തോമസ് ചാഴിക്കാടന് ഒരു തവണ കൂടി അവസരം നല്‍കുമോയെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റ് നോക്കുകയാണ്. യുഡിഎഫിലാകട്ടെ കോണ്‍ഗ്രസ് കോട്ടയം സീറ്റ് ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമാണ്….

Read More

“തന്നെ ധൃതിപ്പെട്ട് അയോഗ്യനാക്കിയതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യം” ; ലക്ഷദ്വീപ് മുൻ എം.പി മുഹമ്മദ് ഫൈസൽ സുപ്രീംകോടതിയിൽ

ലക്ഷദ്വീപിന്റെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയതിന് പിന്നാലെ മുഹമ്മദ് ഫൈസൽ സുപ്രിംകോടതിയെ സമീപിച്ചു. കുറ്റക്കാരനാണെന്ന വിധി സ്റ്റേ ചെയ്യാത്ത ഹൈക്കോടതി വിധിയ്ക്ക് എതിരെയാണ് മുഹമ്മദ് ഫൈസലിന്റെ അപ്പീൽ. തന്നെ ധ്യതിയിൽ വീണ്ടും അയോഗ്യനാക്കിയ നടപടിയ്ക്ക് പിന്നിൽ രാഷ്ട്രിയ താത്പര്യങ്ങൾ ഉണ്ടെന്ന് മുഹമ്മദ് ഫൈസൽ ആരോപിച്ചു. പത്ത് വർഷം ശിക്ഷിച്ച ഉത്തരവ് കേരളാ ഹൈക്കോടതി സ്റ്റേ ചെയ്തെങ്കിലും വധശ്രമക്കേസിലെ ശിക്ഷാ വിധി കോടതി മരവിപ്പിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് ലോകസഭാ സെക്രട്ടറിയറ്റ് മുഹമ്മദ് ഫൈസലിന്റെ അംഗത്വം മരിവിപ്പിച്ച് കൊണ്ട് ഉത്തരവിറക്കിയത്….

Read More

വനിതാ സംവരണ ബിൽ അപൂർണം, ഒബിസിയെ കേന്ദ്രം അവഗണിക്കുന്നുവെന്ന് രാഹുൽ ഗാന്ധി; പ്രധാനമന്ത്രിയുടെ ഇച്ഛാശക്തിയുടെ തെളിവാണെന്ന് അമിത് ഷാ

കേന്ദ്രം കൊണ്ടുവന്ന വനിതാ സംവരണ ബിൽ അപൂർണമാണെന്ന് രാഹുൽ ഗാന്ധി. ഒബിസി ഉപസംവരണം വേണമായിരുന്നു. സംവരണം നടപ്പാക്കാന്‍ മണ്ഡലപുനര്‍നിര്‍ണയം എന്തിനാണെന്നും അങ്ങനെ പറയുന്നതിലെ യുക്തി എന്തെന്നും രാഹുൽ ചോദിച്ചു. കേന്ദ്രം ഒബിസിയെ അവഗണിക്കുന്നു.90 കേന്ദ്ര സെക്രട്ടറിമാരില്‍ ഒബിസി വിഭാഗത്തില്‍നിന്നുള്ളത് മൂന്നുപേര്‍ മാത്രം. ഒബിസിക്കാരുടെ കൃത്യമായ കണക്ക് ലഭിക്കാന്‍ ജാതി സെന്‍സസ് നടത്തണമെന്നും രാഹുല്‍ ഗാന്ധി പറ‍ഞ്ഞു. അതേസമയം വനിതാ സംവരണ ബിൽ-2023 പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇച്ഛാശക്തിയുടെ തെളിവാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു….

Read More