
‘ബി.ജെ.പിക്ക് ഇനി കേന്ദ്രത്തിൽ ഭൂരിപക്ഷം ലഭിക്കില്ല, ഇനി വീഴ്ചയുടെ സമയം’; ശശി തരൂർ
ബി.ജെ.പിക്ക് ഇനി കേന്ദ്രത്തിൽ ഭൂരിപക്ഷം ലഭിക്കില്ലെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ. ബി.ജെ.പിയുടെ സീറ്റുകൾ പരമാവധി കുറയ്ക്കാനാണ് ഇപ്പോഴുള്ള ശ്രമം. കഴിഞ്ഞ തവണത്തെ അത്രയും സീറ്റ് ഇത്തവണ കിട്ടില്ല. ബി.ജെ.പിക്ക് ഇനി വീഴ്ചയുടെ സമയമാണെന്നും ശശി തരൂർ പറഞ്ഞു. കൊല്ലത്ത് കോൺഗ്രസിന്റെ സമരാഗ്‌നി ജനകീയ പ്രക്ഷോഭജാഥയിലാണ് ശശി തരൂരിന്റെ പരാമർശം. കേന്ദ്ര സർക്കാറിന്റെ കഴിവില്ലായ്മ ജനങ്ങൾക്ക് ബോധ്യമായി തുടങ്ങി. അത് തുറന്നുകാട്ടുന്നതാണ് കോൺഗ്രസിന്റെ സമരാഗ്‌നി. മോദിയുടെ ഭരണത്തിൽ ഉണ്ടായത് തൊഴിൽ നഷ്ടം മാത്രമാണ്. ജനാധിപത്യത്തെ മോദി സർക്കാർ…