ലോക്‌സഭാ തിരഞ്ഞെടുപ്പ്; പഞ്ചാബിലെ നാല് സീറ്റുകളില്‍ ഇടതു സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

ജലന്ധര്‍, അമൃത്സര്‍, ഖദൂര്‍ സാഹിബ്, ഫരീദ്‌കോട്ട് മണ്ഡലങ്ങളില്‍ നിന്നുള്ള നാല് സ്ഥാനാര്‍ത്ഥികളെ സിപിഐ, സിപിഐഎം പാര്‍ട്ടികള്‍ പ്രഖ്യാപിച്ചു. അമൃത്സറില്‍ നിന്ന് ദസ്വീന്ദര്‍ കൗറും ഖദൂര്‍ സാഹിബില്‍ നിന്ന് കര്‍ഷക നേതാവ് ഗുര്‍ഡിയാല്‍ സിങ്ങും ഫരീദ്കോട്ടില്‍ നിന്ന് ഗുര്‍ചരണ്‍ സിംഗ് മാനുമാണ് സിപിഐ സ്ഥാനാര്‍ഥികള്‍. ട്രേഡ് യൂണിയന്‍ നേതാവ് പുര്‍ഷോതം ലാല്‍ ബില്‍ഗയെ ജലന്ധറിലെ സ്ഥാനാര്‍ത്ഥിയായി സിപിഐഎമ്മും പ്രഖ്യാപിച്ചു. പഞ്ചാബിലെ എഎപി, കോണ്‍ഗ്രസ് നേതാക്കളെ പഞ്ചാബിലെ ഇന്‍ഡ്യ ബ്ലോക്കില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള തീരുമാനത്തില്‍ സിപിഐ നേതാക്കള്‍ വിമര്‍ശിച്ചു. ആം…

Read More

‘ലോക്സഭാ തെരഞ്ഞെടുപ്പും കേരളവും 2024 ‘ കൈപുസ്തകം പ്രകാശനം ചെയ്തു

തിരുവനന്തപുരം പ്രസ് ഇൻഫർമേഷൻ ബ്യുറോ മാധ്യമപ്രവർത്തകർക്കായി തയാറാക്കിയ ‘ലോക്സഭാ തെരഞ്ഞെടുപ്പും കേരളവും 2024 ‘ കൈപുസ്തകം മുഖ്യ തെരെഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ്‌ കൗൾ തിരുവനന്തപുരത്ത് പ്രകാശനം ചെയ്തു. കൈപുസ്തകം മാധ്യമപ്രവർത്തകർക്കും തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമായ എല്ലാവർക്കും ഒരുപോലെ ഉപകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 1951-52 മുതൽ 2019 വരെ കേരളത്തിൽ നടന്ന ലോകസഭാ തെരഞ്ഞെടുപ്പുകളുടെ സംക്ഷിപ്ത ചരിത്രം അടങ്ങുന്നതാണ് ഉള്ളടക്കം. പ്രസ് ഇൻഫർമേഷൻ ബ്യുറോ അഡിഷണൽ ഡയറക്ടർ ജനറൽ വി. പളനിച്ചാമി, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു….

Read More

പി.ഡി.പി പിന്തുണ ഇടതുമുന്നണിക്ക്

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ 20 മണ്ഡലങ്ങളിലും ഇടതുമുന്നണിക്ക് പിന്തുണ നൽകാൻ ​കൊച്ചിയിൽ ചേർന്ന പി.ഡി.പി നേതൃയോഗം തീരുമാനിച്ചു. തീരുമാനത്തിന് ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി അംഗീകാരം നല്‍കി. തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണിയുടെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് പി.ഡി.പി അറിയിച്ചു.

Read More

ജാതി, മതം, ഭാഷ എന്നിവ അടിസ്ഥാനപ്പെടുത്തി വോട്ട് തേടരുത്, രാഷ്ട്രീയപാർട്ടികൾക്ക് നിർദ്ദേശങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ

ലോക്സഭാ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയപാർട്ടികൾക്ക് നിർദ്ദേശങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. ജാതി, മതം, ഭാഷ എന്നിവയുടെ അടിസ്ഥാനത്തിൽ വോട്ട് തേടുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വെള്ളിയാഴ്ച പുറത്തിറക്കിയ നിർദേശത്തിലുള്ളത്. ജാതി,സാമുദായിക വികാരങ്ങൾ അടിസ്ഥാനമാക്കിയ ആഹ്വാനങ്ങൾ, വ്യാജപ്രസ്താവനകൾ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണം, നേതാക്കളുടെ സ്വകാര്യജീവിതവുമായി ബന്ധപ്പെട്ട പരാമർശങ്ങൾ എന്നിവ പാടില്ല. രാഷ്ട്രീയ പാർട്ടികൾ ധാർമ്മികവും മാന്യവുമായ രാഷ്ട്രീയ സംവാദങ്ങൾക്ക് മുൻഗണന നൽകണം. സമൂഹത്തെ ഭിന്നിപ്പിക്കുന്നതും,വ്യക്തിപരമായ ആക്രമണങ്ങളും ഉപേക്ഷിക്കണം. സോഷ്യൽ മീഡിയയിലെ പ്രചരണത്തിനും ഇത്തരം മാനദണ്ഡങ്ങൾ പാലിക്കണമെന്ന​ും നിർദേശമുണ്ട്. മാതൃകപെരുമാറ്റച്ചട്ട ലംഘനം ഒരുതരത്തിലും…

Read More

മുസ്ലിം ലീഗ് നേതൃയോഗം ഇന്ന് പാണക്കാട്ട്; സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും

ലോക്സഭ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി നിർണയത്തിനായി മുസ്ലിം ലീഗ് പാർലമെന്ററി പാർട്ടി യോഗം ഇന്ന് ചേരും. പാണക്കാട് സാദിഖലി തങ്ങളുടെ വസതിയിൽ രാവിലെ പത്തു മണിക്കാണ് യോഗം. മൂന്നാം സീറ്റിന്റെ കാര്യത്തിലും യോഗത്തിൽ തീരുമാനമെടുക്കും. നിലവിൽ ലീഗിന് ലഭിച്ചിട്ടുള്ള മലപ്പുറം, പൊന്നാനി, തമിഴ്നാട്ടിലെ രാമനാഥപുരം എന്നീ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിച്ചേക്കും. മലപ്പുറത്ത് ഇടി മുഹമ്മദ് ബഷീറും രാമനാഥപുരത്ത് സിറ്റിങ് എംപി നവാസ് കനിയും വീണ്ടും മത്സരിച്ചേക്കും. പൊന്നാനിയിൽ അബ്ദുസമദ് സമദാനിക്കാണ് മുൻതൂക്കം. തെരഞ്ഞെടുപ്പിൽ യുവാക്കൾക്ക് സ്ഥാനാർത്ഥിത്വം നൽകണമെന്ന…

Read More

സിപിഎം ഭീകരപ്രസ്ഥാനം, സഖ്യത്തിൽ ഏർപ്പെടില്ല: നിലപാടു വ്യക്തമാക്കി മമത ബാനർജി

സിപിഎം ഭീകരരുടെ പാർട്ടിയാണെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സഖ്യത്തിനില്ലെന്നും വ്യക്തമാക്കി പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബിജെപിയെ സഹായിക്കുന്ന നിലപാടാണു സിപിഎം സ്വീകരിക്കുന്നതെന്നും അധികാരത്തിലിരുന്ന 34 വർഷം ജനങ്ങൾക്കുവേണ്ടി ഒന്നും ചെയ്തില്ലെന്നും മമത ആരോപിച്ചു. കോൽക്കത്തയിൽ നടന്ന സർക്കാർ ചടങ്ങിൽ പ്രസംഗിക്കവെയാണു മമതയുടെ വിമർശനം. അധികാരത്തിലിരുന്ന 34 വർഷം ജനങ്ങൾക്കുവേണ്ടി സിപിഎം എന്തു ചെയ്തു. ജനങ്ങൾക്ക് എന്ത് അലവൻസാണ് സിപിഎം സർക്കാർ നൽകിയത്. തൃണമൂൽ കോൺഗ്രസ് സർക്കാർ 20,000 പേർക്കു ജോലി നൽകിയെന്നും ബിജെപിക്കും സിപിഎമ്മിനും എതിരായ പോരാട്ടമാണ്…

Read More

അമ്പാട്ടി റായിഡു രാഷ്ട്രീയത്തിലേക്കെന്ന് സൂചന; വൈഎസ്ആർസിപിയിൽ ചേരുമെന്ന് റിപ്പോർട്ട്

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അമ്പാട്ടി റായിഡു രാഷ്ട്രീയത്തിലേക്കെന്ന് സൂചന. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡിയുടെ വൈഎസ്ആർ കോൺഗ്രസിൽ ചേരുമെന്ന് റിപ്പോർട്ട്. ലോക്സഭാ തെരഞ്ഞെടുപ്പിലോ നിയമസഭാ തെരഞ്ഞെടുപ്പിലോ താരം മത്സരിച്ചേക്കുമെന്നും റിപ്പോർട്ടുകൾ അവകാശപ്പെടുന്നു. അമ്പാട്ടി റായിഡു കഴിഞ്ഞയാഴ്ച രണ്ട് തവണ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് റായിഡു രാഷ്ട്രീയത്തിലേക്കിറങ്ങുമെന്ന അഭ്യൂഹങ്ങൾ ശക്തമായത്. തെരഞ്ഞെടുപ്പിൽ റായിഡുവിനെ മത്സരിപ്പിക്കാനാണ് ജഗൻമോഹൻ റെഡ്ഡി തീരുമാനിച്ചിരിക്കുന്നതെന്നും എന്നാൽ അത് നിയമസഭാ തെരഞ്ഞെടുപ്പിലോ ലോക്‌സഭാ തെരഞ്ഞെടുപ്പിലോ എന്ന കാര്യത്തിൽ…

Read More