
സീറ്റ് വിഭജന ചർച്ചയിൽ ധാരണയായില്ല; ഡൽഹിയിൽ എല്ലാ സീറ്റുകളിലേക്കും സ്ഥാനാർത്ഥികളെ തേടി കോൺഗ്രസ്
രാജ്യ തലസ്ഥാനത്തെ ഇൻഡ്യ മുന്നണിയുടെ സീറ്റു വിഭജനത്തിൽ ഇതുവരെ ധാരണയായില്ല. അനിശ്ചിതാവസ്ഥ തുടരുന്നതിനിടെ മുഴുവൻ സീറ്റുകളിലും സ്വന്തം സ്ഥാനാർഥികളെ തേടുകയാണ് കോൺഗ്രസ് നേതൃത്വം. സീറ്റ് വിഭജന ചർച്ചകളിൽ കാര്യമായ പുരോഗതിയൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. ജനുവരി 8 നും,12 നും കോൺഗ്രസും ആം ആദ്മി പാർട്ടിയും തമ്മിൽ ചർച്ച നടന്നിരുന്നു. എന്നാൽ കൃത്യമായ ധാരണ അതിനു ശേഷവും ഉണ്ടാകാത്ത സാഹചര്യത്തിലാണ് ഡൽഹിയിലെ ഏഴ് സീറ്റിലും സ്ഥാനാർഥികളെ കണ്ടെത്താൻ കോൺഗ്രസ് ശ്രമം തുടങ്ങിയത്. സംസ്ഥാനത്തെ മുതിർന്ന നേതാക്കളുമായി എഐസിസി സ്‌ക്രീനിംഗ്…