ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തിന് തുടക്കം; തമിഴ്നാട് അടക്കം വിധിയെഴുതുന്നു

രാജ്യത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തിന് തുടക്കം. 16 സംസ്ഥാനങ്ങളിലും അഞ്ച് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 102 മണ്ഡലങ്ങളിലെ ജനങ്ങൾ ബൂത്തുകളിലേക്കെത്തി വിധിയെഴുതിത്തുടങ്ങി. 102 മണ്ഡലങ്ങളിലായി 1625 സ്ഥാനാർത്ഥികളാണ് ഒന്നാം ഘട്ടത്തിൽ ജനവിധി തേടുന്നത്. ആദ്യ ഘട്ടത്തിൽ ഉൾപ്പെട്ട തമിഴ്നാട്ടിൽ, 39 മണ്ഡലങ്ങളിലായി 950 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. പോളിംഗ് ആരംഭിച്ച രാവിലെ 7 മുതൽ തന്നെ ജനം പോളിംഗ് ബൂത്തിലേക്ക് എത്തിത്തുടങ്ങി. പ്രമുഖരിൽ പലരും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. മുൻ കേന്ദ്രമന്ത്രി പി.ചിദംബരം, ബിജെപി…

Read More

എസ്ഡിപിഐ പിന്തുണ വേണ്ടെന്ന് യുഡിഎഫ്; ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയതകളെ ഒരുപോലെ എതിർക്കുമെന്ന് വി.ഡി. സതീശൻ

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐ പിന്തുണ വേണ്ടെന്ന് യു.ഡി.എഫ്. ഭൂരിപക്ഷ ന്യൂനപക്ഷ വർഗീയതകളെ എതിർക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യക്തിപരമായി എല്ലാവരും വോട്ട് ചെയ്യണം. പക്ഷേ സംഘടനകളുടെ കാര്യത്തിൽ നിലപാടുണ്ടെന്നും വി.ഡി സതീശൻ പറഞ്ഞു. ഭൂരിപക്ഷ വർഗീയതയെയും ന്യൂനപക്ഷവർഗീയതയെയും കോൺഗ്രസ് ഒരുപോലെ എതിർക്കുന്നു. എസ്ഡിപിഐ നൽകുന്ന പിന്തുണയെയും അതുപോലെ കാണുന്നു. വ്യക്തികൾക്ക് സ്വതന്ത്രമായി വോട്ടു ചെയ്യാം. എന്നാൽ സംഘടനകളുടെ പിന്തുണ അങ്ങനെ കാണുന്നില്ല. എസ്ഡിപിഐ പിന്തുണ സംബന്ധിച്ച നിലപാട് യുഡിഎഫ്…

Read More

കോട്ടയത്ത് തുഷാർ വെള്ളാപ്പള്ളി, ഇടുക്കിയിൽ സംഗീത വിശ്വനാഥൻ; ബി.ഡി.ജെ.എസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

കോട്ടയത്തും ഇടുക്കിയിലും ബി.ഡി.ജെ.എസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. കോട്ടയത്ത് തുഷാർ വെള്ളാപ്പള്ളിയും ഇടുക്കിയിൽ സംഗീത വിശ്വനാഥനുമാണു സ്ഥാനാർഥികൾ. ഇടത്, വലതു മുന്നണികൾ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ആഴ്ചകൾ പിന്നിട്ടിട്ടും ബി.ഡി.ജെ.എസ് പ്രഖ്യാപനം വൈകുന്നതിൽ മുന്നണിയിൽ അതൃപ്തി ശക്തമായിരുന്നു. കോട്ടയത്ത് തുഷാർ വെള്ളാപ്പള്ളി മത്സരിക്കുമെന്ന് പത്തനംതിട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത പരിപാടിക്കിടെ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ സുരേന്ദ്രൻ വ്യക്തമാക്കിയിരുന്നു. എന്നാൽ, സ്ഥാനാർഥിയെ ബി.ജെ.പി ദേശീയ നേതൃത്വമാണു പ്രഖ്യാപിക്കുകയെന്ന നിലപാടിലായിരുന്നു ബി.ഡി.ജെ.എസ്. കോട്ടയത്ത് യു.ഡി.എഫും എൽ.ഡി.എഫും ഒരു മാസം മുൻപു തന്നെ…

Read More

സീറ്റ് ലഭിച്ചില്ല; രാജസ്ഥാന്‍ ബിജെപി എംപി കോണ്‍ഗ്രസില്‍

രാജസ്ഥാനിലെ ബിജെപി എംപി കോണ്‍ഗ്രസില്‍ ചേര്‍ന്നു. ചുരുവില്‍ നിന്നുള്ള എംപി രാഹുല്‍ കസ്വാനാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഇത്തവണ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചപ്പോള്‍ ബിജെപി കസ്വാന് സീറ്റ് നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. തന്റെ പൊതുജീവിതത്തിലെ ഏറ്റവും വലിയ തീരുമാനമാണിതെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു. ‘രാഷ്ട്രീയ കാരണങ്ങളാല്‍ ഞാന്‍ ഈ നിമിഷം ബിജെപിയില്‍ നിന്നും പാര്‍ലമെന്റ് അംഗത്വത്തില്‍ നിന്നു രാജിവയ്ക്കുകയാണെന്ന്’ രാഹുല്‍ പറഞ്ഞു. പത്തുവര്‍ഷം ചുരു മണ്ഡലത്തെ സേവിക്കാന്‍ അവസരം നല്‍കിയതിന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി…

Read More

‘പാലക്കാട് ഉയർത്തിപ്പിടിക്കുന്ന മതേതര രാഷ്ട്രീയത്തിനായാണ് പുതിയ ചുമതല’; പാർട്ടി തീരുമാനങ്ങൾക്ക് മുമ്പിൽ വ്യക്തിപരമായ താത്പര്യങ്ങൾക്ക് പ്രസക്തിയില്ലെന്നു ഷാഫി പറമ്പിൽ

പാലക്കാട് ഉയർത്തിപ്പിടിക്കുന്ന മതേതര രാഷ്ട്രീയത്തിനായാണ് പുതിയ ചുമതലയെന്ന് വടകര ലോക്സഭാ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി ഷാഫി പറമ്പിൽ. പാലക്കാട്ടെ ജനങ്ങളോടുള്ള സ്നേഹം ഒരു കാലത്തും മറക്കാൻ കഴിയില്ലെന്നും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അവർ തന്നെ ചേർത്തുനിർത്തിയതാണെന്നും മണ്ഡലത്തിൽനിന്നുള്ള എംഎൽഎ ഷാഫി പറമ്പിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മതേതര രാഷ്ട്രീയത്തിന്റെ ആവശ്യകത ഉയർത്തി പിടിക്കാനാണ് വടകരയിൽ തന്നെ സ്ഥാനാർഥിയാക്കിയതെന്നും അത് തനിക്കും പാലക്കാടിനും മനസ്സിലാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോൺഗ്രസും യുഡിഎഫും ശക്തിപ്പെടുകയെന്നാൽ ഇന്ത്യയെ ശക്തിപ്പെടുത്തലാണെന്നും ചൂണ്ടിക്കാട്ടി. ഓരോ പൊതുപ്രവർത്തകനും അതിനുള്ള ഉത്തരവാദിത്തമുണ്ടെന്നും…

Read More

‘പാലക്കാട് വിടാൻ മനസ് അനുവദിക്കുന്നില്ല’; എന്നാൽ പാർട്ടി പറഞ്ഞാൽ അനുസരിക്കും, ഷാഫി പറമ്പിൽ

അപ്രതീക്ഷിതമായ ആശയക്കുഴപ്പങ്ങളാണ് കോണ്‍ഗ്രസിനകത്ത് ലോക്സഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് നടക്കുന്നത്. പത്മജ വേണുഗോപാല്‍ ബിജെപിയിലേക്ക് പോയതോടെയാണ് തൃശൂരില്‍ കെ മുരളീധരനെ ഇറക്കാൻ കോണ്‍ഗ്രസ് തീരുമാനിച്ചത്. ഇതോടെ തൃശൂരില്‍ മത്സര ചിത്രത്തില്‍ നിന്ന് ടി എൻ പ്രതാപൻ പിൻവാങ്ങി. വടകരയില്‍ മത്സരിക്കാനിരുന്ന മുരളീധരൻ തൃശൂരിലേക്ക് മാറുന്നതോടെ വടകരയിലേക്ക് ഷാഫി പറമ്പിലിനെ കൊണ്ടുവരാനും പാര്‍ട്ടി തീരുമാനിച്ചു. എന്നാലീ സ്ഥാനാര്‍ത്ഥിത്വ മാറ്റങ്ങളില്‍ കെ മുരളീധരനും ഷാഫി പറമ്പിലിനും ഒരുപോലെ അതൃപ്തിയാണുള്ളത്. കെ മുരളീധരന് അതൃപ്തിയുള്ളതായി നേരത്തെ തന്നെ വാര്‍ത്ത വന്നിരുന്നു. എങ്കിലും…

Read More

റായ്ബറേലിയിൽ പ്രിയങ്ക സ്ഥാനാർത്ഥി ആയേക്കില്ല; തീരുമാനം ജയിക്കുമെന്ന് ഉറപ്പില്ലാത്ത സാഹചര്യത്തിൽ

വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധിയെ മത്സരിപ്പിക്കുന്നതിൽ കോൺഗ്രസിൽ പുനരാലോചന. പ്രിയങ്ക ഗാന്ധിയെ റായ്ബറേലിയിൽ മത്സരിപ്പിക്കാൻ നേരത്തെ ആലോചിച്ചിരുന്നു. സോണിയ ഗാന്ധി സ്ഥിരമായി മത്സരിച്ച് ജയിച്ചുവന്ന മണ്ഡലത്തിൽ ഇക്കുറി പ്രിയങ്ക ഗാന്ധിയെ മത്സരിപ്പിക്കാനായിരുന്നു തീരുമാനം. സമാജ്‌വാദി പാര്‍ട്ടി സംസ്ഥാനത്ത് കോൺഗ്രസുമായി സഖ്യത്തിൽ മത്സരിക്കാനുള്ള പൂര്‍ണ പിന്തുണ അറിയിച്ചിരുന്നു. ആകെ 80 സീറ്റുകളുള്ള സംസ്ഥാനത്ത് 17 സീറ്റുകളിൽ കോൺഗ്രസ് സ്ഥാനാര്‍ത്ഥികളെ പിന്തുണക്കാമെന്ന നിലപാടാണ് സമാജ്‌വാദി പാര്‍ട്ടിക്ക്. ഇതിൽ അമേഠിയും റായ്ബറേലിയും ഉൾപ്പെടുന്നുണ്ട്. എന്നാൽ കഴിഞ്ഞ ദിവസംം നടന്ന രാജ്യസഭ…

Read More

സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ലീഗ്; ഇ ടി മുഹമ്മദ് ബഷീർ മലപ്പുറത്തേയ്ക്ക്, പൊന്നാനിയിൽ സമദാനി മത്സരിക്കും

പൊന്നാനിയിലും മലപ്പുറത്തും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലിം ലീഗ്. മലപ്പുറത്ത് മുതിർന്ന നേതാവ് ഇ ടി മുഹമ്മദ് ബഷീർ മത്സരിക്കും. പൊന്നാനിയിൽ നിന്നും അബ്ദുസമദ് സമദാനിയാണ് ജനവിധി തേടുന്നത്. തമിഴ്നാട്ടിലെ രാമനാഥപുരത്ത് നിന്നും നവാസ് ഖനിയും മത്സരിക്കും. പൊന്നാനിയ്ക്ക് പകരം മലപ്പുറം വേണമെന്ന ഇ ടി മുഹമ്മദ് ബഷീറിൻ്റെ ആവശ്യം മുസ്ലിം ലീഗ് നേതൃയോഗം അംഗീകരിക്കുകയായിരുന്നു. മൂന്നാം സീറ്റെന്ന ആവശ്യത്തിന് പകരമായി അനുവദിച്ച രാജ്യസഭാ സീറ്റിൽ മത്സരിക്കാനും മുസ്ലിം ലീഗ് തീരുമാനിച്ചു. പാണക്കാട് ചേർന്ന മുസ്ലിം ലീഗ് നേതൃയോഗത്തിന്…

Read More

സിപിഎം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു; സ്വതന്ത്രരും പാർട്ടി ചിഹ്നത്തിൽ മത്സരിക്കും

ലോക്സഭാ തിരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. പൊന്നാനിയിൽ മുൻ ലീഗ് നേതാവ് കെ.എസ്.ഹംസ സിപിഎം സ്ഥാനാർഥിയായി മത്സരിക്കും. ഇടുക്കിയിൽ മുൻ എംപി ജോയ്സ് ജോർജും മലപ്പുറത്ത് ഡിവൈഎഫ്ഐ നേതാവ് വി.വസീഫും എറണാകുളത്ത് അധ്യാപികയും കെഎസ്ടിഎ നേതാവുമായ കെ.ജെ.ഷൈനും മത്സരിക്കും. വടകരയിൽ കെ.െക.ശൈലജയും പാലക്കാട് പിബി അംഗം എ.വിജയരാഘവനും മത്സരിക്കും. ആലത്തൂരിൽ മന്ത്രി കെ.രാധാകൃഷ്ണനും കണ്ണൂരിൽ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ മത്സരിക്കും. 20 ലോക്സഭാ മണ്ഡലങ്ങളിൽ 15 എണ്ണത്തിലാണ് സിപിഎം മത്സരിക്കുന്നത്. മന്ത്രിയും പിബി അംഗവും 3 ജില്ലാ…

Read More

മലപ്പുറത്ത് വി വസീഫ്, പൊന്നാനിയില്‍ കെ എസ് ഹംസ; സിപിഐഎം സ്ഥാനാര്‍ത്ഥി പട്ടികയായി

2024 ലോക്‌സഭ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർത്ഥികളുടെ സാധ്യതാപട്ടിക അംഗീകരിച്ച് സിപിഎം സംസ്ഥാന കമ്മിറ്റി യോഗം. പൊന്നാനിയിൽ മുൻ ലീഗ് നേതാവ്‌ കെഎസ് ഹംസ, വടകരയിൽ കെകെ ശൈലജ, പത്തനംതിട്ടയിൽ ടി എം തോമസ് ഐസക്, ആറ്റിങ്ങലിൽ വി. ജോയ്, എറണാകുളത്ത് കെ.ജെ ഷൈൻ, ഇടുക്കിയിൽ ജോയ്‌സ് ജോർജ്, കൊല്ലത്ത് എം മുകേഷ്, ആലപ്പുഴയിൽ എഎം ആരിഫ്, ചാലക്കുടിയിൽ സി രവീന്ദ്രനാഥ്, കോഴിക്കോട്ട് എളമരം കരീം എന്നിവർ മത്സരിക്കും. കണ്ണൂർ- എംവി ജയരാജൻ, കാസർകോട് -എംവി ബാലകൃഷ്ണൻ, പാലക്കാട് –…

Read More