ആലപ്പുഴ പിടിച്ച് കെ.സി വേണുഗോപാൽ; അരലക്ഷം കടന്ന് ലീഡ്

ആലപ്പുഴ മണ്ഡലം തിരിച്ച് പിടിച്ച് കെ.സി വേണുഗോപാൽ. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ ഏക സിറ്റിങ് സീറ്റായിരുന്ന ആലപ്പുഴയിൽ കെ.സി. വേണുഗോപാലിന്റെ ഭൂരിപക്ഷം 5,0000 കടന്നു. രണ്ട് തവണ ആലപ്പുഴയിൽ എംപിയായിരുന്നു വേണുഗോപാൽ ഒരിടവേളയ്ക്ക് ശേഷമാണ് മണ്ഡലം പിടിക്കാനിറങ്ങിയത്. മണ്ഡലം പിടിക്കാമെന്ന കണക്കുക്കൂട്ടലിൽ ഇറങ്ങിയ എൻഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ ഒരുഘട്ടത്തിൽ ഭൂരിപക്ഷം 300 വോട്ടുകളോളം ഉയർത്തിയെങ്കിലും പിന്നീടു താഴേക്ക് പോവുകയായിരുന്നു. രാജ്യസഭയിൽ എംപിയായിരിക്കെയാണ് കെ.സി. വേണുഗോപാൽ ലോക്‌സഭയിൽ മത്സരിക്കാനിറങ്ങിയത്. ലോക്‌സഭയിലേക്കു ജയിക്കുന്നതോടെ അദ്ദേഹത്തിന് രാജ്യസഭയിലെ പദവി…

Read More

സുരേഷ് ഗോപിയുടെ ലീഡ് പതിനായിരം കടന്നു ; മുരളീധരൻ മൂന്നാമത്

സംസ്ഥാനത്ത് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കവെ തൃശൂർ മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി മുന്നിൽ. 15824 വോട്ടിന്റെ ലീഡാണ് സുരേഷ് ഗോപിക്കുള്ളത്. എൽഡിഎഫ് സ്ഥാനാർത്ഥി സുനിൽ കുമാറാണ് രണ്ടാം സ്ഥാനത്തുള്ളത്. യുഡിഎഫ് സ്ഥാനാത്ഥി കെ മുരളീധരൻ മൂന്നാം സ്ഥാനത്താണ്.

Read More

സംസ്ഥാനത്ത് ആകെ പോളിങ് 71.27 %, ഏറ്റവുമധികം പോളിങ് വടകരയിൽ, കുറവ് പത്തനംതിട്ടയിൽ, അന്തിമ കണക്ക് പുറത്തുവിട്ടു

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 71.27 ശതമാനം വോട്ട് രേഖപ്പെടുത്തിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. സംസ്ഥാനത്ത് ആകെയുള്ള 2,77,49,158 വോട്ടര്‍മാരില്‍ 1,97,77478 പേരാണ് ഏപ്രില്‍ 26 ന് പോളിങ് ബൂത്തുകളിലെത്തി ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ വഴി വോട്ട് രേഖപ്പെടുത്തിയത്. ഇവരില്‍ 94,75,090 പേര്‍ പുരുഷ വോട്ടര്‍മാരും 1,0302238 പേര്‍ സ്ത്രീ വോട്ടര്‍മാരും 150 പേര്‍ ഭിന്നലിംഗ വോട്ടര്‍മാരുമാണ്. ആബ്‌സന്റീ വോട്ടര്‍ വിഭാഗത്തില്‍ 1,80,865 വോട്ടും തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥരുടെ വിഭാഗത്തില്‍ 41,904 പോസ്റ്റല്‍ വോട്ടും…

Read More

ലോക്‌സഭ തെരഞ്ഞെടുപ്പ്: സൂക്ഷ്മ പരിശോധനയില്‍ 86 പേരുടെ പത്രിക തള്ളി

ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷമപരിശോധനയിൽ സംസ്ഥാനത്താകെ 86 പേരുടെ പത്രിക തള്ളി. ഇതോടെ നിലവില്‍ 204 സ്ഥാനാര്‍ഥികളാണുള്ളത്. നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കുന്നതിനുള്ള സമയപരിധി തിങ്കളാഴ്ച അവസാനിക്കുന്നതോടെ അന്തിമ സ്ഥാനാര്‍ഥി പട്ടികയ്ക്ക് രൂപമാകുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. നാമനിര്‍ദേശ പത്രിക സമര്‍പ്പണം വ്യാഴാഴ്ച വൈകിട്ട് മൂന്നിന് പൂര്‍ത്തിയായപ്പോള്‍ സംസ്ഥാനത്ത് 290 സ്ഥാനാര്‍ഥികളാണ് പത്രിക സമര്‍പ്പിച്ചിരുന്നത്. തിരുവനന്തപുരം ലോക്സഭ മണ്ഡലത്തില്‍ സിഎസ്ഐ സഭാ മുൻ ബിഷപ്പ് ധർമ്മരാജ് റസാലത്തിന്‍റെ ഭാര്യ ഷേർളി ജോണിന്‍റെ നാമനിർദ്ദേശ പത്രിക…

Read More

പെരുമാറ്റച്ചട്ടം ലംഘിച്ചു; തോമസ് ഐസക്കിന് വരണാധികാരിയുടെ താക്കീത്

കുടുംബശ്രീയുടെ ഔദ്യോഗിക പരിപാടിയില്‍ പങ്കെടുത്തതിന് പത്തനംതിട്ടയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി തോമസ് ഐസക്കിന് ജില്ലാ വരണാധികാരിയുടെ താക്കീത്. സര്‍ക്കാര്‍ പരിപാടികളില്‍ ഇനി പങ്കെടുക്കരുതെന്ന് തോമസ് ഐസക്കിന് നിര്‍ദേശം നല്‍കി. കുടുംബശ്രീയുടെ ഔദ്യോഗിക പരിപാടിയില്‍ പങ്കെടുത്തത് ചട്ടലംഘനമെന്ന് ചൂണ്ടിക്കാട്ടിയാണ് ജില്ലാ കലക്ടര്‍ താക്കീത് നല്‍കിയത്. ഇടത് സ്ഥാനാര്‍ഥി ചട്ടലംഘനം നടത്തിയെന്നാരോപിച്ച് യുഡിഎഫ് പത്തനംതിട്ട ജില്ലാ കലക്ടര്‍ എസ്.പ്രേംകൃഷ്ണന് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. തോമസ് ഐസക്ക് ഗുരുതരമായ ചട്ടലംഘനങ്ങള്‍ നടത്തുന്നു, ഭരണ സ്വാധീനം ഉപയോഗിച്ച് സര്‍ക്കാര്‍ പരിപാടികളിലടക്കം പങ്കെടുക്കുന്നു, കുടുംബശ്രീ…

Read More

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണം: നാളെ മണ്ഡലതല പര്യടനം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി

ലോക്സഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിനായി നാളെ (മാർച്ച് 30) മണ്ഡലതല പര്യടനം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാളെ തിരുവനന്തപുരം മണ്ഡലത്തിലാണ് പര്യടനമെന്നും ഫേസ്ബുക്ക് കുറിപ്പിൽ മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ ഭരണഘടനാമൂല്യങ്ങളെയും മതനിരപേക്ഷ പാരമ്പര്യത്തെയും സംരക്ഷിക്കാൻ ഈ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്ഥാനാർത്ഥികൾ വിജയിക്കേണ്ടതുണ്ടെന്നും കുറിപ്പിൽ അവകാശപ്പെട്ടു. ‘വർഗീയതക്കെതിരെ നാടിന് വേണ്ടി നമുക്ക് ഒന്നിച്ചിറങ്ങാം’ എന്ന തലവാചകവും ലോക്‌സഭാ മണ്ഡല പര്യടന പോസ്റ്ററിലുണ്ട്. മാർച്ച് 30 മുതൽ ഏപ്രിൽ 22വരെയാണ് പര്യടനം. ‘ജനങ്ങൾ നേരിടുന്ന യഥാർഥ…

Read More

ബി.ജെ.പി ആറാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടു

2024 ലോക്‌സഭാ തെരഞ്ഞെടുപ്പിനായി ബിജെപി ആറാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത് വിട്ടു. രാജസ്ഥാനിലെ രണ്ടും മണിപ്പൂരിലെ ഒന്നും സീറ്റുകളിലെ സ്ഥാനാർഥികളെയാണ് ആറാം ഘട്ടത്തിൽ പ്രഖ്യാപിച്ചത്. രാജസ്ഥാനിലെ ദൗസയിൽ കനയ്യലാൽ മീണ സ്ഥാനാർത്ഥിയാകും. കരൗലി ദോൽപൂരിൽ ഇന്ദു ദേവി ജാതവും ബിജെപിക്കായി ജനവിധി തേടും. ഇന്നർ മണിപ്പൂരിൽ തൗനോജം ബസന്ത് കുമാർ സിങ് മത്സരിക്കും. കേരളത്തിലെ നാലു മണ്ഡലങ്ങളിലേക്ക് ഉൾപ്പെടെ ബി.ജെ.പി ഇന്നലെ അഞ്ചാംഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചിരുന്നു. അഞ്ചാംഘട്ട പട്ടികയിൽ 111 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെയാണു പ്രഖ്യാപിച്ചിരിക്കുന്നത്….

Read More

ഓം ബിർളയ്ക്കെതിരെ ബിജെപി വിട്ടുവന്ന പ്രഹ്ലാദ് ഗുഞ്ചാൽ; ആറാംഘട്ട പട്ടിക പുറത്തിറക്കി കോൺഗ്രസ്

ലോക്‌സഭ തിരഞ്ഞെടുപ്പിലെ ആറാം ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്. രാജസ്ഥാനിലെ നാലും തമിഴ്‌നാട്ടിലെ ഒരു സീറ്റിലേക്കുമാണ് അഞ്ച് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. കോട്ട മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്നത് പ്രഹ്ലാദ് ഗുഞ്ചാളാണ്. രാജസ്ഥാനിൽ ബിജെപിയുടെ മുഖമായ മുൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയുടെ അടുത്ത അനുയായിയാണ് ഗുഞ്ചാൾ. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ കോട്ട നോർത്തിൽ നിന്നുള്ള ബിജെപി സ്ഥാനാർത്ഥിയായിരുന്നു ഗുഞ്ചാൾ. കോൺഗ്രസ് സ്ഥാനാർത്ഥിയോട് പരാജയപ്പെടുകയും ചെയ്തിരുന്നു. അജ്മീർ മണ്ഡലത്തിൽ നിന്ന് രാമചന്ദ്രചൗധരിയും രാജ്‌സമന്ദിൽ നിന്ന് സുദർശൻ റാവത്തും ബിൽവാരയിൽ…

Read More

ഓം ബിർളയ്ക്കെതിരെ ബിജെപി വിട്ടുവന്ന പ്രഹ്ലാദ് ഗുഞ്ചാൽ; ആറാംഘട്ട പട്ടിക പുറത്തിറക്കി കോൺഗ്രസ്

ലോക്‌സഭ തിരഞ്ഞെടുപ്പിലെ ആറാം ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്. രാജസ്ഥാനിലെ നാലും തമിഴ്‌നാട്ടിലെ ഒരു സീറ്റിലേക്കുമാണ് അഞ്ച് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. കോട്ട മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്നത് പ്രഹ്ലാദ് ഗുഞ്ചാളാണ്. രാജസ്ഥാനിൽ ബിജെപിയുടെ മുഖമായ മുൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയുടെ അടുത്ത അനുയായിയാണ് ഗുഞ്ചാൾ. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ കോട്ട നോർത്തിൽ നിന്നുള്ള ബിജെപി സ്ഥാനാർത്ഥിയായിരുന്നു ഗുഞ്ചാൾ. കോൺഗ്രസ് സ്ഥാനാർത്ഥിയോട് പരാജയപ്പെടുകയും ചെയ്തിരുന്നു. അജ്മീർ മണ്ഡലത്തിൽ നിന്ന് രാമചന്ദ്രചൗധരിയും രാജ്‌സമന്ദിൽ നിന്ന് സുദർശൻ റാവത്തും ബിൽവാരയിൽ…

Read More