തിരഞ്ഞെടുപ്പ് കഴിഞ്ഞ് പൊടിതട്ടി പോവരുത്, പരാജയം പരിശോധിക്കണം; സർക്കാരിനോട് ജനങ്ങൾക്ക് അതൃപ്തിയെന്ന് സി ദിവാകരൻ

തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് തിരിച്ചടിയുണ്ടായതിന് പിന്നാലെ രൂക്ഷ വിമർശനവുമായി സി.പി.ഐ നേതാവ് സി. ദിവാകരൻ. കേരളത്തിൽ സർക്കാരിനെതിരെ ജനങ്ങൾക്ക് അസംതൃപ്തിയുണ്ട്. സംസ്ഥാനത്ത് ബി.ജെ.പി തള്ളിക്കളയാൻ പറ്റാത്ത രാഷ്ട്രീയ ശക്തിയായി വളർന്നെന്നും സി. ദിവാകരൻ പറഞ്ഞു. അതിന്റെ അപകടം ഇടതുപക്ഷം ഗൗരവത്തോടെ കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പെൻഷൻ, സാമ്പത്തിക പ്രതിസന്ധി, തൊഴിലാളികൾക്കുള്ള ആനുകൂല്യങ്ങൾ കൊടുക്കാത്തത്, സർക്കാർ ജീവനക്കാരുടെ പ്രശ്‌നങ്ങൾ എല്ലാം തിരിച്ചടിയായെന്ന് അദ്ദേഹം പറഞ്ഞു. പെൻഷൻ കൊടുത്തതും സർക്കാർ ജീവനക്കാരുടെ പ്രശ്‌നം പരിഹരിച്ചതും വൈകി. സർക്കാരിൽ ജനങ്ങൾക്ക് വലിയ പ്രതീക്ഷയുണ്ടായിരുന്നു,…

Read More

വീണ്ടും അടൂർ പ്രകാശ്; ആറ്റിങ്ങലിൽ റീ കൗണ്ടിംഗ് ആവശ്യപ്പെട്ട് വി ജോയി

ആറ്റിങ്ങലിൽ രണ്ടാം വട്ടവും വിജയമുറപ്പിച്ച് അടൂർ പ്രകാശ്. 1708 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയിയെ അടൂർ പ്രകാശ് പരാജയപ്പെടുത്തിയത്. മൂന്ന് ലക്ഷത്തിലധികം വോട്ട് നേടി കേന്ദ്രമന്ത്രിയും എൻഡിഎ സ്ഥാനാർഥിയുമായ വി മുരളീധരൻ മൂന്നാമതെത്തി.സ്വതന്ത്രരായി മത്സരിച്ച പിഎൽ പ്രകാശ് 1673 വോട്ടും എസ് പ്രകാശ് 703 വോട്ടും നേടി. പതിനായിരത്തോളം വോട്ടാണ് നോട്ടയ്ക്ക് വീണത്. അതേസമയം, മണ്ഡലത്തിൽ റീ കൗണ്ടിംഗ് ആവശ്യപ്പെട്ടുകൊണ്ട് വി ജോയി രംഗത്തെത്തിയിട്ടുണ്ട്. 2019ൽ സിപിഎമ്മിന്റെ എ സമ്പത്തിനെ വീഴ്ത്തിയാണ്…

Read More

തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറും ശശി തരൂരും തമ്മിൽ പോരാട്ടം കടുക്കുന്നു

തിരുവനന്തപുരത്ത് എൻ ഡി എ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറും യു ഡി എഫ് സ്ഥാനാർത്ഥി ശശി തരൂരും തമ്മിൽ കനത്ത മത്സരം നടക്കുന്നു. 11മണിവരെയുള്ള കണക്കുകൾ പ്രകാരം രാജീവ് ചന്ദ്രശേഖർ ശശി തരൂരിനേക്കാൾ 6618 വോട്ടിന് ലീഡ് ചെയ്യുകയാണ്. എൽ ഡി എഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ ചിത്രങ്ങളിൽ പോലും ഇല്ല. 55,148 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. രാജീവ് ചന്ദ്രശേഖറിന് സാദ്ധ്യതയുണ്ടെന്ന് പ്രവചിക്കുന്നതായിരുന്നു മിക്ക എക്സിറ്റ് പോൾ ഫലങ്ങളും.

Read More

‘വടകരയിൽ സമാധാനം ഉണ്ടാകണം, യുഡിഎഫിനെ ജനങ്ങൾ കൈവിടില്ല’; ഷാഫി പറമ്പിൽ

യുഡിഎഫിനെ ജനങ്ങൾ കൈവിടില്ലെന്ന് വടകര മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ. വടകരയിൽ സമാധാനം ഉണ്ടാകണം. സ്നേഹത്തിന്റെ രാഷ്ട്രീയം കൊണ്ടുനടക്കാനാണ് ആഗ്രഹിക്കുന്നത്. ‘രാജ്യത്ത് ജനാധിപത്യ മതേതര ശക്തികളുടെ തിരിച്ചുവരവ് ഉണ്ടാകുന്ന ദിവസമാകട്ടെ ഇന്ന്. പ്രാർത്ഥിക്കുന്നു. ആശിക്കുന്നു, ആശംസിക്കുന്നു. വടകരയേയും, കേരളത്തേയും സംബന്ധിച്ചിടത്തോളം തികഞ്ഞ ശുഭപ്രതീക്ഷയിലും ആത്മ വിശ്വാസത്തിലുമാണ്.വടകരയിലെ ജനങ്ങൾ ഞങ്ങളെ കൈവിട്ടിട്ടില്ലെന്ന് പൂർണമായ ഉറപ്പാണ്. കംഫർട്ടബിളായിട്ടുള്ള ഭൂരിപക്ഷത്തിൽ വടകര ഞങ്ങൾക്ക് നിലനിർത്താനാകുമെന്ന പ്രതീക്ഷയാണ്. കേരളത്തിൽ 20 സീറ്റും യു ഡി എഫ് വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്നു….

Read More

ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടം ഇന്ന്; 57 മണ്ഡലങ്ങളിൽ വോട്ടെടുപ്പ്

രാജ്യത്ത് ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടം ഇന്ന്. 57 മണ്ഡലങ്ങളിൽ വോട്ടെടുപ്പ് നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി മത്സരിക്കുന്ന വാരാണാസി അടക്കം ഉത്തർപ്രദേശിലെ 13 മണ്ഡലങ്ങളിലും ബംഗാളിലെ 9 മണ്ഡലങ്ങളിലും ബീഹാറിലെ എട്ടിടത്തും ഇന്ന് വോട്ടെടുപ്പ് നടക്കും. പഞ്ചാബിലെയും ഹിമാചൽപ്രദേശിലെയും എല്ലാ മണ്ഡലങ്ങളിലും ഇന്നാണ് തെരഞ്ഞെടുപ്പ്. മനീഷ് തിവാരി, കങ്കണ റണാവത്ത്, രവിശങ്കർ പ്രസാദ്, അഭിഷേക് ബാനർജി എന്നീ പ്രമുഖർ ഈ ഘട്ടത്തിലാണ് ജനവിധി തേടുന്നത്. ഹിമാചൽപ്രദേശിൽ നിർണായകമായ ആറ് നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പും ഇതോടൊപ്പം നടക്കുന്നുണ്ട്.കോൺഗ്രസ് വിമത…

Read More

‘എം.പിയാകാനാണ് ഞാൻ വന്നത്’; അഞ്ച് വകുപ്പുമന്ത്രിമാരെ ചൊൽപ്പടിക്ക് വേണമെന്ന് മോദിയോട് ആവശ്യപ്പെട്ടെന്ന് സുരേഷ് ഗോപി

ക്രോസ് വോട്ടിങ് ഉണ്ടായാൽ തിരിച്ചടിയാകില്ലെന്ന് എൻ.ഡി.എ. സ്ഥാനാർഥി സുരേഷ് ഗോപി. ഈശ്വര വിശ്വാസിയാണ് യാതൊരു വ്യാകുലതയും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ഞാൻ എം.പിയാകാനാണ് വന്നത്. ഒരു മന്ത്രിയേക്കാൾ മികച്ച രീതിയിൽ ജോലി ചെയ്യാനുള്ള സാഹചര്യം പാർട്ടിയിൽ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു മന്ത്രിയാകണമെന്നില്ല. അതിന് പല സമവാക്യങ്ങളുണ്ട്. അതിനല്ല താന്‍ വന്നിരിക്കുന്നത്. തന്റെ ആവശ്യം പ്രധാനമന്ത്രിയോടും രാജ്യരക്ഷാമന്ത്രിയോടും ഗൃഹമന്ത്രിയോടും പറഞ്ഞിട്ടുണ്ട്. ഇനി ഒരു രണ്ടുവര്‍ഷത്തേക്ക് തന്നെ സിനിമയില്‍ അഭിനയിപ്പിക്കാന്‍ വിടണമെന്ന് നേതൃത്വത്തോട് പറഞ്ഞിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിന് ആറ്മാസം…

Read More

പരസ്യപ്രചാരണത്തിന് കൊട്ടികലാശത്തോടെ പരിസമാപ്തി, ഇനി നിശബ്ദ പ്രചാരണം

വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ ആവേശത്തിൽ മുന്നണികളുടെ കൊട്ടിക്കലാശം. വരുന്ന മണിക്കൂറുകൾ വോട്ടുറപ്പിക്കാനുള്ള നിശബ്ദ പ്രചാരണത്തിലായിരിക്കും മുന്നണികൾ. പരസ്യപ്രചാരണത്തിന്റെ അവസാനനിമിഷങ്ങളിലും ആത്മവിശ്വാസവും വാക്പോരുമായി സ്ഥാനാർത്ഥികൾ രംഗത്തുണ്ടായിരുന്നു. വെള്ളിയാഴ്ചയാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുക. ജൂൺ നാലിന് വോട്ടെണ്ണൽ. കലാശക്കൊട്ടിനിടെ സംഘർഷമൊഴിവാക്കാൻ മാർഗനിർദേശങ്ങൾ പുറത്തിറക്കിയതോടൊപ്പം കലാശക്കൊട്ട് കേന്ദ്രങ്ങളും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ നിശ്ചയിച്ച് നൽകിയിരുന്നു. ഇവിടങ്ങളിൽ അത്യാവേശത്തോടെയായിരുന്നു മുന്നണികളുടെ പ്രകടനങ്ങളും റോഡ്ഷോകളും അരങ്ങേറിയത്. നാൽപത് ദിവസത്തോളം നീണ്ട പരസ്യപ്രചാരണത്തിന് തിരശ്ശീല വീഴുമ്പോൾ തിരുവനന്തപുരം മുതൽ കാസർകോട് വരെ ആവേശം അണപൊട്ടി. സ്ഥാനാർത്ഥികൾ…

Read More

തെരഞ്ഞെടുപ്പ് റാലിക്കിടെ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി കുഴഞ്ഞുവീണു

 തെരഞ്ഞെടുപ്പ് റാലിക്കിടെ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി കുഴഞ്ഞുവീണു. യവത്മാലിയിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുമ്പോഴാണ് ഗഡ്കരിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഗഡ്കരി മത്സരിക്കുന്ന നാഗ്പൂരിൽ ആദ്യഘട്ട തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് കഴിഞ്ഞിരുന്നു. മഹായുതി സഖ്യത്തിന്റെ സ്ഥാനാർഥിയായ രാജശ്രീ പട്ടേലിന് വേണ്ടി പ്രചാരണം നടത്താനാണ് ഗഡ്കരി യവത്മാലിയിൽ എത്തിയത്. ശിവസേന ഏക്‌നാഥ് ഷിൻഡെ പക്ഷത്തിന്റെ സ്ഥാനാർഥിയാണ് രാജശ്രീ പട്ടേൽ. Nitin Gadkari’s health took a hit during the election campaign in Yavatmal, Maharashtra, due to excessive heat….

Read More

അഞ്ചിലധികം ആളുകള്‍ കൂട്ടംകൂടി നില്‍ക്കരുത്; കാസര്‍കോട്ട് നിരോധനാജ്ഞ

ലോക്സഭ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കാസര്‍കോട് ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പരസ്യപ്രചാരണം അവസാനിക്കുന്ന ഇന്ന് വൈകിട്ട് ആറുമണി മുതല്‍ ഏപ്രില്‍ 27ന് വൈകിട്ട് ആറു വരെയാണ് നിരോധനാജ്ഞ. ജില്ലാ കളക്ടര്‍ കെ ഇമ്പശേഖറാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ജില്ലയിലുടനീളം യാതൊരു പൊതുയോഗങ്ങള്‍ പാടില്ലെന്ന് കളക്ടര്‍ അറിയിച്ചു. കൂടാതെ അഞ്ചില്‍ അധികം ആളുകള്‍ കൂട്ടം കൂടുന്നതിന് വിലക്കേര്‍പ്പെടുത്തി. എന്നാല്‍, സ്ഥാനാര്‍ത്ഥികളുടെ നിശബ്ദ പ്രചാരണത്തിന് തടസ്സമില്ല. മുന്‍വര്‍ഷങ്ങളില്‍ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയില്‍ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇക്കുറി തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയില്‍…

Read More

ലോക്സഭാ തിരഞ്ഞെടുപ്പ്: ബുധനാഴ്ച വൈകിട്ട് 6 മണി മുതൽ മദ്യവിൽപ്പനശാലകൾ അടച്ചിടും

കേരളത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മദ്യവിൽപ്പനശാലകൾ അടച്ചിടും. ബുധനാഴ്ച വൈകിട്ട് 6 മണി മുതൽ തിരഞ്ഞെടുപ്പ് ദിനമായ 26ന് വൈകിട്ട് 6 മണി വരെയാണ് മദ്യവില്‍പ്പനശാലകൾ അടച്ചിടുന്നത്. റീ പോളിങ് നടക്കുന്ന സ്ഥലങ്ങളിലും മദ്യവിൽപ്പനശാലകൾ പ്രവർത്തിക്കില്ല. വോട്ട് എണ്ണുന്ന ജൂണ്‍ നാലിനും മദ്യവിൽപ്പനശാലകൾക്ക് അവധിയായിരിക്കും.

Read More