
പ്രതിഷേധിക്കാൻ ആയുധം റോസാപ്പൂവ്; പാർലമെന്റ് വളപ്പിൽ വ്യത്യസ്ത പ്രതിഷേധവുമായി രാഹുൽ ഗാന്ധി
പാർലമെന്റ് വളപ്പിൽ വ്യത്യസ്ത പ്രതിഷേധവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിന് റോസാപ്പൂവും തൃവർണ പതാകയും നൽകിയായിരുന്നു രാഹുലിന്റെ വേറിട്ട പ്രതിഷേധം. മറ്റ് കോൺഗ്രസ് നേതാക്കളും ഒപ്പം ഉണ്ടായിരുന്നു. കൈക്കൂലി ആരോപണം നേരിടുന്ന അദാനിക്കെതിരെയുള്ള ചർച്ചകൾ കേന്ദ്രസർക്കാർ ഒഴിവാക്കുന്നു എന്നാരോപിച്ച് പാർലമെന്റിന് പുറത്ത് പ്രതിപക്ഷം പ്രതിഷേധിക്കുന്നതിനിടെയാണ് പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാനായി രാജ്‌നാഥ് സിംഗ് കാറിൽ വന്നിറങ്ങിയത്. വേഗത്തിൽ നടന്ന അദ്ദേഹത്തിനരികിലേക്ക് രാഹുലും മറ്റുനേതാക്കളും നടന്നെത്തുകയും റോസാപ്പൂവും തൃവർണ പതാകയും നൽകുകയുമായിരുന്നു. രണ്ടും സ്നേഹപൂർവം…