
‘ഒന്നര വർഷമായി ബെഹ്‌റയെ കണ്ടിട്ടില്ല, തെളിവ് നൽകാൻ വെല്ലുവിളിക്കുന്നു’; കെ. മുരളീധരൻറെ ആരോപണം തള്ളി പത്മജ
സഹോദരിയെ ബി.ജെ.പിയിൽ എത്തിക്കാൻ ചരടുവലിച്ചത് മുൻ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയാണെന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻറെ ആരോപണം തള്ളി പത്മജ വേണുഗോപാൽ. ബെഹ്‌റ ഇടനിലക്കാരനായതിൻറെ തെളിവ് നൽകാനും പത്മജ വെല്ലുവിളിച്ചു. ഒന്നര വർഷമായി ബെഹ്‌റയെ കണ്ടിട്ടില്ല. ഡോക്ടർ കോൺഫറൻസിൽ പങ്കെടുക്കാൻ പോയപ്പോഴാണ് ബെഹ്‌റയെ അവസാനമായി കാണുന്നത്. ബി.ജെ.പിയിൽ ചേരാനുള്ളത് സ്വന്തമായി എടുത്ത തീരുമാനമാണ്. താൻ ശക്തമായ തീരുമാനം എടുക്കുന്ന ആളാണെന്ന് ബെഹ്‌റക്ക് അറിയാം. അതിനാൽ, ബി.ജെ.പി പ്രവേശനം ആവശ്യപ്പെട്ട് തന്നെ ബെഹ്‌റ സമീപിച്ചിട്ടില്ല. തൃശ്ശൂരിൽ തന്നെ കാലുകുത്താൻ…