ലോക കേരള സഭയേക്കാൾ ഫലപ്രദമായ പ്രവർത്തനം കെഎംസിസി നടത്തുന്നു: കുഞ്ഞാലിക്കുട്ടി

ലോകകേരളസഭയ്ക്ക് എന്ത് റിസൽട്ടാണ് ഉണ്ടാക്കാൻ കഴിഞ്ഞതെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. നിലവിൽ വന്നിട്ട് വർഷങ്ങളായിട്ടും കാര്യമായ പ്രവർത്തനം നടത്താൻ ലോക കേരള സഭയ്ക്കായിട്ടില്ല. ലോക കേരള സഭയേക്കാൾ ഫലപ്രദമായ പ്രവർത്തനം കെഎംസിസി നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മലയാളികൾ വിദേശരാജ്യങ്ങളിൽ ആശ്രയിക്കുന്നത് കെഎംസിസിയെ ആണ്. പ്രളയം പോലുള്ള ദുരന്ത ഘട്ടങ്ങളിൽ കെഎംസിസി വലിയതോതിലാണ് സഹായം നൽകുന്നതെന്നും പി.കെ. കുഞ്ഞാലിക്കുട്ടി കോഴിക്കോട് നടന്ന കെഎംസിസി ഗ്ലോബല്‍ മീറ്റില്‍ പറഞ്ഞു.

Read More

ലോക കേരള സഭയുടെ നാലാം സമ്മേളനത്തിന് ഇന്ന് തുടക്കം ; ഉദ്ഘാടനം വൈകിട്ട് 3 മണിക്ക്

ലോക കേരളസഭയുടെ നാലാം സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ഉച്ചയ്ക്ക് മൂന്നിന് നിയമസഭാ മന്ദിരത്തിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. രാവിലെയാണ് ഉദ്ഘാടനം നിശ്ചയിച്ചിരുന്നതെങ്കിലും കുവൈത്ത് തീപിടിത്തത്തിൽ മരിച്ചവരുടെ മൃതദേഹം ഏറ്റുവാങ്ങാൻ മുഖ്യമന്ത്രി കൊച്ചിയിലേക്ക് തിരിച്ച സാഹചര്യത്തിലാണ് ഉദ്ഘാടനം 3 മണിയിലേക്ക് മാറ്റിയത്. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇന്നലത്തെ പരിപാടികളും കലാപ്രകടനങ്ങളും ഒഴിവാക്കിയിരുന്നു. സമ്മേളനം മാറ്റിവയ്ക്കണമെന്ന് ആവശ്യം ഉയർന്നെങ്കിലും പ്രതിനിധികൾ എത്തിയ സാഹചര്യം പരിഗണിച്ച് പരിപാടി തുടരുമെന്ന് സർക്കാർ അറിയിക്കുകയായിരുന്നു. ഇന്ന് 8 വിഷയങ്ങളിൽ ചർച്ചകളും മേഖലാടിസ്ഥാനത്തിലുള്ള 8 സമ്മേളനങ്ങളും നടക്കും….

Read More

കുവൈത്ത് ദുരന്തം ; ലോകകേരള സഭയുടെ ഉദ്ഘാടനം വൈകുന്നേരം 3 മണിയിലേക്ക് മാറ്റി

കുവൈറ്റ് ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ രാവിലെ കൊച്ചിയിൽ എത്തുന്ന സാഹചര്യത്തിൽ കേരള നിയമസഭാ സമുച്ചയത്തിൽ നാളെ ( 14 ) നടക്കുന്ന ലോകകേരള സഭയുടെ ഉദ്ഘാടനം വൈകിട്ട് 3 മണിയിലേക്ക് മാറ്റി. മൃതദേഹങ്ങൾ ഏറ്റുവാങ്ങുന്നതിനായി മന്ത്രിമാരും ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ളവർ കൊച്ചിയിലേക്ക് പോകുന്നതിനാലാണ് രാവിലെ 9.30ന് നടത്താനിരുന്ന ഉദ്ഘാടനത്തിന്റെ സമയം മാറ്റിയത്. കൊച്ചി വിമാനത്താവളത്തിലെത്തുന്ന മൃതദേഹങ്ങൾ ഉടൻ തന്നെ പ്രത്യേക ആംബുലൻസുകളിൽ വീടുകളിലെത്തിക്കാനുള്ള നടപടി നോർക്ക സ്വീകരിച്ചിട്ടുണ്ട്. വൈകിട്ട് 3 മണിയുടെ ഉദ്ഘാടനത്തിനു ശേഷം ലോകകേരള സഭയുടെ വിഷയാധിഷ്ഠിത…

Read More

നാലാം ലോക കേരള സഭയ്ക്ക് നാളെ തുടക്കം ; 103 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഉൾപ്പെടെ 351 അംഗങ്ങൾ

നാലാം ലോക കേരള സഭയ്ക്ക് നാളെ (ജൂൺ 13) തുടക്കം കുറിക്കുകയാണ്. ജൂൺ 15 വരെ തിരുവനന്തപുരത്ത് നിയമസഭ മന്ദിരത്തിൽ നടക്കുന്ന സഭയിൽ 103 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളുൾപ്പടെ 351 അംഗങ്ങൾ പങ്കെടുക്കും. മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിലും ലോകത്തിന്റെ നാനാഭാഗങ്ങളിലുള്ള പ്രവാസി കേരളീയരുടെ കൂട്ടായ്മയും സഹകരണവും സാധ്യമാക്കുക, നാടിന്റെ വികസനത്തിനും പുരോഗതിയ്ക്കുമായി പ്രവാസികളുടെ പങ്കാളിത്തം ഉറപ്പു വരുത്തുക, അവരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനും പരിഹരിക്കുന്നതിനും ആയുള്ള പദ്ധതികൾ ആവിഷ്കരിക്കുക തുടങ്ങി വിപുലമായ ലക്ഷ്യങ്ങളാണ് ലോക കേരള സഭയ്ക്കുള്ളത്….

Read More

നാലാം ലോക കേരള സഭ ; ജൂൺ 13 മുതൽ 15 വരെ, സംഘാടക സമിതി രൂപീകരിച്ചു

ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത് ചേരുന്ന ലോകകേരളസഭയുടെ നാലാം സമ്മേളനത്തിന് നടത്തിപ്പിനായുള്ള സംഘാടക സമിതി രൂപീകരിച്ചു. മന്ത്രിമാരായ ജി.ആര്‍ അനില്‍, വി. ശിവന്‍കുട്ടി, നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷണന്‍, പ്രവാസി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ.വി അബ്ദുള്‍ ഖാദര്‍ എന്നിവരാണ് രക്ഷാധികാരികള്‍. സമിതിയുടെ ചെയര്‍മാനായി ഇ.ടി ടൈയ്സണ്‍ മാസ്റ്റര്‍ എം.എല്‍.എയേയും വൈസ് ചെയര്‍മാന്‍മാരായി സലീം പളളിവിള (പ്രവാസി കോണ്‍ഗ്രസ്സ്), ശ്രീകൃഷ്ണ പിളള (പ്രവാസി സംഘം), എം.നാസര്‍ പൂവ്വച്ചല്‍, കെ.പി മുഹമ്മദ്…

Read More

ലോക കേരള സഭാ സമ്മേളനം സൗദിയിൽ; യാത്രയ്ക്ക് അനുമതി തേടി മുഖ്യമന്ത്രിയും മന്ത്രിമാരും 

ലോക കേരള സഭക്കായി മുഖ്യമന്ത്രിയും മന്ത്രിമാരുടെ സംഘവും വിദേശത്തേക്ക്. അടുത്ത മാസം 19 മുതൽ 22 വരെ സൗദി അറേബ്യയിൽ നടക്കുന്ന മേഖലാ സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് വേണ്ടി വിദേശയാത്രക്ക് അനുമതി തേടി കേന്ദ്രത്തിന് അപേക്ഷ നൽകി.  ലണ്ടൻ സമ്മേളന സമയത്ത് തന്നെ തീരുമാനിച്ചതായിരുന്നു സൗദി സമ്മേളനം. 

Read More

ലോക കേരള സഭയ്ക്ക് പണം പിരിക്കുന്നത് മന്ത്രിയല്ല; എ.കെ. ബാലൻ

ലോക കേരള സഭയുടെ മേഖലാ സമ്മേളനവുമായി ബന്ധപ്പെട്ട് ഉയർന്ന പണപ്പിരിവ് ആരോപണത്തിൽ പ്രതികരണവുമായി മുൻമന്ത്രിയും സി.പി.എം. നേതാവുമായ എ.കെ. ബാലൻ. ഒരു പദ്ധതിയുമായി ബന്ധപ്പെട്ട് സഹകരിക്കുമ്പോൾ എന്തിനാണ് ഈ അസൂയ എന്ന് അദ്ദേഹം ചോദിച്ചു. പ്രവാസികളെ പ്രതിപക്ഷം അപമാനിച്ചെന്നും അദ്ദേഹം ആരോപിച്ചു. പരിപാടിക്ക് പണം പിരിക്കുന്നത് സ്പോൺസർമാരാണ്. അല്ലാതെ മന്ത്രിയാണോ എന്നും അദ്ദേഹം ആരാഞ്ഞു. പണത്തിന്റെ ദുരുപയോഗം നടക്കുമോ എന്നറിയാൻ ഓഡിറ്റ് നടത്തുന്നുണ്ടെന്ന് വൈസ് ചെയർമാൻ അറിയിച്ചിട്ടുണ്ട്. പിന്നെ എന്തിനാണ് പ്രവാസികളെ സംശയിക്കുന്നത്. ഇവിടെനിന്ന് കാശ് എടുക്കാനും…

Read More