ലോക്‌സഭ തിരഞ്ഞെടുപ്പ് ആദ്യ നാല് മണിക്കൂറില്‍ കേരളത്തിൽ 24 ശതമാനം പോളിങ്

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ആദ്യ നാല് മണിക്കൂറില്‍ കേരളത്തിൽ 24 ശതമാനം പോളിങ്. ആദ്യമണിക്കൂറുകളില്‍ ആറ്റിങ്ങല്‍ മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ പോളിങ് (26.03 ശതമാനം) രേഖപ്പെടുത്തിയത്. ഏറ്റവും കുറവ് പൊന്നാനിയിലും(20.97 ശതമാനം) സംസ്ഥാനത്തെ മിക്ക ബൂത്തുകളിലും രാവിലെ ഏഴുമുതല്‍ വോട്ടര്‍മാരുടെ നീണ്ടനിരയായിരുന്നു. ചിലയിടങ്ങളില്‍ വോട്ടിങ് യന്ത്രങ്ങള്‍ പണിമുടക്കിയെങ്കിലും ഇത് പിന്നീട് പരിഹരിച്ചു. രാവിലെ ആറിന് പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിൽ മോക്പോൾ ആരംഭിച്ചു. ഏഴോടെ വോട്ടെടുപ്പ് തുടങ്ങി. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, എല്‍ഡിഎഫ് കണ്‍വീനര്‍…

Read More

പ്രശ്നബാധിത ബൂത്തുകളിൽ സുരക്ഷയ്ക്കായി 30,500 പോലീസ് ഉദ്യോഗസ്ഥർ; ഒപ്പം 7500-ഓളം കേന്ദ്ര സേനാംഗങ്ങൾ

തിരഞ്ഞെടുപ്പിന്റെ ഭാഗമായി സംസ്ഥാനത്തെ 54 സഹായ ബൂത്തുകൾ ഉൾപ്പെടെ 25,231 പോളിങ് ബൂത്തുകളുടെ സുരക്ഷയ്ക്കായി നിയോഗിക്കുന്നത് 30,500 പോലീസ് ഉദ്യോഗസ്ഥരെ. കേന്ദ്രസേനയുടെ ആറ് കമ്പനി ഉദ്യോഗസ്ഥർ ഉൾപ്പെടെ അടുത്തദിവസമെത്തും. 742 അതീവ പ്രശ്നബാധിത ബൂത്തുകളിലും 1161 പ്രശ്നബാധിത ബൂത്തുകളിലും ഉൾപ്പെടെ 1903 ബൂത്തുകളിൽ കർശന നിരീക്ഷണമുണ്ടാകും. എട്ടുജില്ലകളിൽ പൂർണമായും ബാക്കി ജില്ലകളിൽ മുക്കാൽ ഭാഗത്തോളം പോളിങ് ബൂത്തുകളിലും വെബ്കാസ്റ്റിങ്ങുമുണ്ടാകും അതീവ പ്രശ്നബാധിത, പ്രശ്നബാധിത ബൂത്തുകളിൽ 7500-ഓളം കേന്ദ്ര സേനാംഗങ്ങൾ സുരക്ഷയൊരുക്കും. ഈ ബൂത്തുകളിൽ കുറഞ്ഞത് രണ്ട് കേന്ദ്രസേനാംഗങ്ങളെ…

Read More

പ്രചാരണത്തിന്‍റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; നാളെ കലാശക്കൊട്ട്: 26ന് ജനവിധി

ലോക്സഭാ തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന്‍റെ അവസാന മണിക്കൂറുകളിലേക്കാണ് കേരളം കടക്കുന്നത്.  കൊടുമ്പിരി കൊണ്ട പ്രചാരണത്തിലാണ് രാഷ്ട്രീയ പാര്‍ട്ടികളെല്ലാം തന്നെ. ഇനി കൊട്ടിക്കലാശം ഗംഭീരമാക്കാനുള്ള തയ്യാറെടുപ്പിലാണ് മുന്നണികളെല്ലാം.  ഇന്നും നാളെയുമായി സ്ഥാനാർത്ഥികളുടെ അവസനാവട്ട മണ്ഡലപര്യടനങ്ങൾ നടക്കും. ദേശീയനേതാക്കളും പലയിടങ്ങളിലായി ക്യാമ്പ് ചെയ്യുന്നുണ്ട്. നാളെ വൈകീട്ട് ആറ് വരെയാണ് പരസ്യ പ്രചാരണത്തിനുള്ള സമയം. വ്യാഴാഴ്ച നിശബ്ദപ്രചാരണമാണ്. വെള്ളിയാഴ്ച കേരളം പോളിംഗ് ബൂത്തിലേക്ക് നീങ്ങും. കേരളത്തിനൊപ്പം രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പോളിംഗ് ബൂത്തിലെത്തുന്നത് 13 സംസ്ഥാനങ്ങളില്‍ നിന്നായി 88 മണ്ഡലങ്ങളാണ്. കർണാടകയിലെ 14,…

Read More

റേഡിയോ കേരളത്തിൻ്റെ ലോക്സഭ ഗ്യാലപ് പോൾ ആരംഭിച്ചു

ലോക്സഭാ ഇലക്ഷൻ പ്രമാണിച്ച് റേഡിയോ കേരളം 1476 എ.എം പ്രവാസികൾക്കായി സംഘടിപ്പിക്കുന്ന ഗ്യാലപ് പോൾ  . വാട്സാപ്പിലൂടെ ഏപ്രിൽ 26ന് നാട്ടിൽ വോട്ടെടുപ്പ് കഴിയുന്ന സമയം വരെ ഗ്യാലപ് പോളിൽ പങ്കെടുക്കാം. ഏപ്രിൽ 27 രാവിലെ 10ന് റേഡിയോ കേരളത്തിലൂടെ തത്സമയം ഫലം പ്രഖ്യാപിക്കും. പ്രവാസികൾക്ക് ഓൺലൈൻ വോട്ടിംഗ് ഏർപ്പെടുത്തുന്നതിൻ്റെ സാധ്യതകളെക്കുറിച്ച് കേന്ദ്ര സർക്കാരും ഇലക്ഷൻ കമ്മീഷനും പഠിച്ചുകൊണ്ടിരിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ ഓൺലൈൻ വോട്ടിംഗിൻ്റെ പ്രായോഗികത തെളിയിക്കുകയാണ് റേഡിയോ കേരളത്തിൻ്റെ ഈ ഗ്യാലപ് പോൾ. പ്രവാസിയായ ഏതൊരാൾക്കും…

Read More

കെ കെ ശൈലജക്കെതിരെ സമൂഹമാധ്യമത്തിൽ പോസ്റ്റ് ഇട്ട സംഭവത്തിൽ മുസ്ലിം ലീഗ് പ്രവര്‍ത്തകനെതിരെ കേസെടുത്തു

വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജക്കെതിരെ സമൂഹമാധ്യമത്തിൽ പോസ്റ്റ് ഇട്ട മുസ്ലിം ലീഗ് പ്രവർത്തകനെതിരെ കേസ്. മുസ്ലിം ലീഗ് ന്യൂമാഹി പഞ്ചായത്ത് സെക്രട്ടറി അസ്ലമിനെതിരെയാണ് പൊലീസ് കേസെടുത്തത്. മങ്ങാട് സ്നേഹതീരം എന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ ശൈലജക്കെതിരെ വ്യാജ പ്രചാരണം നടത്തിയെന്ന പരാതിയെ തുടർന്നാണ് കേസ്. കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ നടക്കുന്ന അധിക്ഷേപം നിറഞ്ഞതും അപകീര്‍ത്തികരവുമായ ആക്രമണത്തിനെതിരെ വാര്‍ത്താസമ്മേളനത്തിൽ വൈകാരികമായാണ് ശൈലജ പ്രതികരിച്ചത്. ഇതിന് പിന്നാലെ പൊലീസിലും തെരഞ്ഞെടുപ്പ് കമ്മീഷനിലും പരാതി നൽകുകയും ചെയ്തിരുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥിയും…

Read More

ആദ്യ ഘട്ട വോട്ടെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

ആദ്യഘട്ട ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. തമിഴ്നാട് അടക്കം 21 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 102 ലോക്സഭാ മണ്ഡലങ്ങളിൽ വെള്ളിയാഴ്ചയാണ് തെരഞ്ഞെടുപ്പ്. 1625 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. തമിഴ്നാട്ടിൽ വൈകീട്ട് ആറ് മണി വരെയാണ് പരസ്യ പ്രചാരണത്തിനുള്ള സമയം. 39 സീറ്റുകളിൽ ആകെ 950 സ്ഥാനർഥികളാണ് മത്സരിക്കുന്നത്. മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ചെന്നൈയിലും പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസാമി കൊങ്കുനാട്ടിലും പ്രചാരണം നടത്തും. പുതുച്ചേരി സീറ്റിലും ഇന്ന് പ്രചാരണം അവസാനിക്കും. പ്രധാനമന്ത്രി ഇന്ന് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ…

Read More

തരൂരിന്റെ ഭാഷ അഹങ്കാരം നിറഞ്ഞത്; രൂക്ഷ വിമര്‍ശനവുമായി ഇടത് നേതാക്കൾ

തിരുവനന്തപുരം മണ്ഡലത്തിലെ ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസ് സ്ഥാനാര്‍ത്ഥി ശശി തരൂരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇടത് നേതാക്കൾ. ഇടത് സ്ഥാനാര്‍ത്ഥി പന്ന്യൻ രവീന്ദ്രൻ മത്സരിക്കുന്നത് എന്തിനെന്ന തരൂരിന്റെ ചോദ്യം അഹങ്കാരം നിറഞ്ഞെതെന്ന് സിപിഐ നേതാവും മന്ത്രിയുമായ ജിആര്‍ അനിൽ കുറ്റപ്പെടുത്തി. കോൺഗ്രസ് പ്രവർത്തകരിൽ നിന്ന് ഒറ്റപ്പെട്ടു പോയ സ്ഥാനാർത്ഥിയാണ് തരൂർ. മണ്ഡലത്തിൽ വിപുലമായ പ്രചാരണമാണ് പന്ന്യൻ രവീന്ദ്രന് വേണ്ടി തലസ്ഥാനത്ത് എൽഡിഎഫ് നടത്തുന്നത്. ശശി തരൂർ ആർഎസ്എസ് മനസ്സുള്ള കോൺഗ്രസുകാരനാണ്. ഒന്നാന്തരം ആർഎസ്എസുകാരനായ കോൺഗ്രസുകാരനാണ്, വാക്കുകളിലും പ്രവർത്തിയിലും…

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുൽ ഗാന്ധി വീണ്ടും വയനാട്ടിലേക്ക് ; ഈ മാസം 15 നും 16 നും തെരഞ്ഞെടുപ്പ് പ്രചാരണം നടത്തും

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ വീണ്ടും വയനാട്ടിലേക്ക്. ഈ മാസം 15,16 തിയതികളില്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ഥി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തും. 15ന് രാവിലെ കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തുന്ന രാഹുല്‍ ഗാന്ധി അന്ന് സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി, കല്‍പ്പറ്റ നിയോജകമണ്ഡലങ്ങളില്‍ പര്യടനം നടത്തും. പുല്‍പ്പള്ളിയില്‍ കര്‍ഷക സംഗമത്തിലും കല്‍പ്പറ്റയില്‍ തൊഴിലാളി സംഗമത്തിലും രാഹുല്‍ ഗാന്ധി പങ്കെടുക്കും. അന്ന് വൈകിട്ട് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന യുഡിഎഫ് റാലിയിലും പൊതുസമ്മേളനത്തിലും പങ്കെടുക്കുന്ന രാഹുല്‍ ഗാന്ധി 16ന് രാവിലെ 9.30 മുതല്‍ തിരുവമ്പാടി,…