കൊടിക്കുന്നിൽ സുരേഷ് ലോക്സഭ ചീഫ് വിപ്പ്; ഗൗരവ് ഗൊഗോയി ലോക്സഭ ഉപനേതാവ്

കൊടിക്കുന്നിൽ സുരേഷ് വീണ്ടും ലോക്സഭ ചീഫ് വിപ്പ്. ഇതുസംബന്ധിച്ച നിർദേശം കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപഴ്സൻ സോണിയ ഗാന്ധി ലോക്സഭ സ്പീക്കർക്ക് കൈമാറി. അസമിൽനിന്നുള്ള എംപിയായ ഗൗരവ് ഗൊഗോയി ലോക്സഭ ഉപനേതാവാകും. മാണിക്കം ടാഗോർ, ഡോ.എം.ഡി. ജാവൈദ് എന്നിവർ പാർട്ടി വിപ്പുമാരും ആകും.

Read More

ലോക്സഭാ തെരഞ്ഞെടുപ്പിലെ ഇടപക്ഷത്തിന്റെ തോൽവി ; തുറന്ന വിമർശനവുമായി മുതിർന്ന നേതാവ് തോമസ് ഐസക്

ലോക്സഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മിനുണ്ടായ തോൽവിയിൽ വീണ്ടും തുറന്ന വിമർശനം നടത്തി മുതിർന്ന നേതാവ് തോമസ് ഐസക്. എൽഡിഎഫ് അടിത്തറയിലെ ഒരു വിഭാഗം വോട്ട് ബിജെപിയിലേക്ക് പോയെന്നും ഇത് ഗൗരവത്തോടെ പരിശോധിക്കണമെന്നും തോമസ് ഐസക്ക് ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഐഎം പരിശോധനകൾ തുടരുന്നതിനിടയിലാണ് തോമസ് ഐസക് സോഷ്യൽ മീഡിയ വഴി പ്രതികരണം നടത്തിയത്. ശബരിമല വിഷയം പോലുള്ള അനുകൂല ഘടകം ഇല്ലാതിരുന്നിട്ടും ബിജെപി വോട്ട് വർദ്ധിപ്പിച്ചു. അമ്പലങ്ങളും ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട സമിതികളിൽ നിന്ന് പാർട്ടി അംഗങ്ങൾ പിൻവാങ്ങി. ഇത്…

Read More

ലോക്സഭയിലെ പ്രധാനമന്ത്രിയുടെ നന്ദി പ്രമേയ പ്രസംഗം ; മുദ്രാവാക്യം മുഴക്കി പ്രതിഷേധവുമായി പ്രതിപക്ഷം

രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ചയിൽ പ്രധാനമന്ത്രിയുടെ പ്രസംഗത്തിനിടെ ലോക്സ‌ഭയിൽ പ്രതിപക്ഷ ബഹളം. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലാണ് പ്രതിപക്ഷ അംഗങ്ങൾ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചത്. മണിപ്പൂരിൽ നിന്നുള്ള അംഗങ്ങൾക്ക് സംസാരിക്കാൻ അനുവാദം നൽകിയില്ലെന്ന് പറഞ്ഞായിരുന്നു പ്രതിഷേധം. പ്രതിപക്ഷ നേതാവിന്റെ ആവശ്യപ്രകാരം പ്രതിപക്ഷ അംഗങ്ങൾ പാര്‍ലമെന്റിന്റെ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചു. പ്രതിപക്ഷ നടപടി ലോക്‌സഭയുടെ മര്യാദയ്ക്ക് ചേര്‍ന്നതല്ലെന്നും രാഹുൽ ഗാന്ധി ജനാധിപത്യ മര്യാദ കാണിക്കണമെന്നും സ്പീക്കര്‍ ഓം ബിര്‍ള ആവശ്യപ്പെട്ടു. ലോകത്തെ…

Read More

ഉത്തർപ്രദേശിലെ 80 ലോക്‌സഭാ സീറ്റുകളിൽ ജയിച്ചാലും ഇവിഎമ്മില്‍ വിശ്വസിക്കില്ലെന്നാവര്‍ത്തിച്ച് അഖിലേഷ് യാദവ്

ഉത്തർപ്രദേശിലെ 80 ലോക്‌സഭാ സീറ്റുകളിലും തന്‍റെ പാര്‍ട്ടി ജയിച്ചാലും ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളില്‍ തനിക്ക് വിശ്വാസമില്ലെന്ന് ആവര്‍ത്തിച്ച് പറഞ്ഞ് സമാജ്‍വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് രം​ഗത്ത്. ഇന്‍ഡ്യാ മുന്നണി അധികാരത്തിലെത്തിയാല്‍ ഇവിഎമ്മുകള്‍ നിര്‍ത്തലാക്കുമെന്നും അദ്ദേഹം തുറന്നടിച്ചു. ലോക്സഭയില്‍ നന്ദിപ്രമേയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു കനൗജ് എം.പിയായ അഖിലേഷ് യാദവ്. ”ഇന്നലെയും ഇന്നും എനിക്ക് ഇവിഎമ്മുകളില്‍ വിശ്വാസമില്ല. യുപിയില്‍ 80 സീറ്റുകള്‍ നേടിയാലും ഞാന്‍ ഇവിഎമ്മുകളില്‍ വിശ്വസിക്കില്ല. ഇവിഎമ്മുകളുമായി ബന്ധപ്പെട്ട പ്രശ്നം അവസാനിച്ചിട്ടില്ല. ഇവിഎമ്മുകൾ ഇല്ലാതാകുന്നതുവരെ സമാജ്‌വാദി ഇക്കാര്യത്തിൽ…

Read More

പ്രസംഗത്തിലെ പരാമർശങ്ങൾ സഭാരേഖകളിൽനിന്ന് നീക്കിയ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി

പ്രസംഗത്തിലെ പരാമർശങ്ങൾ സഭാരേഖകളിൽനിന്ന് നീക്കിയ ലോക്‌സഭാ സ്പീക്കറുടെ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സത്യം സത്യമായി തന്നെ നിലനിൽക്കുമെന്നും അത് മായ്ച്ചുകളയാനാവില്ലെന്നുമാണ് രാഹുൽ ​ഗാന്ധി പറഞ്ഞത്. ”മോദിജിക്ക് സത്യത്തെ മായ്ച്ചുകളയാൻ കഴിഞ്ഞേക്കാം. എന്നാൽ യഥാർഥത്തിൽ സത്യത്തെ ഇല്ലാതാക്കാനാവില്ല. എനിക്ക് പറയാനുള്ളത് ഞാൻ പറഞ്ഞു. അതാണ് സത്യം. അവർക്ക് എത്ര വേണമെങ്കിലും നീക്കം ചെയ്യാനാവും. പക്ഷേ, സത്യം സത്യമാണ്” എന്നാണ് രാഹുൽ ​ഗാന്ധി പ്രതികരിച്ചത്. ഹിന്ദുക്കളുടെ പേരിൽ ആക്രമണം നടത്തുന്നുവെന്ന പരാമർശവും ആർ.എസ്.എസിന് എതിരായ…

Read More

സ്പീക്കർ നിഷ്പക്ഷമായി പ്രവർത്തിക്കണമെന്ന് പ്രതിപക്ഷം; സത്യത്തെ നീക്കാൻ കഴിയില്ലെന്ന് രാഹുൽ

സഭാ രേഖയിൽ നിന്ന് തന്റെ പരാമർശം നീക്കിയതിൽ പ്രതികരണവുമായി കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. സത്യത്തെ നീക്കാൻ കഴിയില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. സഭ സമ്മേളിച്ചതോടെ രാഹുലിന്റെ പ്രസംഗം നീക്കിയ നടപടി ചോദ്യം ചെയ്ത് പ്രതിപക്ഷം രംഗത്തെത്തുകയായിരുന്നു. എന്തുകൊണ്ട് രാഹുലിന്റെ പ്രസംഗം മാത്രം നീക്കം ചെയ്തുവെന്ന് കെസി വേണുഗോപാൽ എംപി ചോദിച്ചു. സ്പീക്കർ നിഷ്പക്ഷമായി പ്രവർത്തിക്കണമെന്ന് പ്രതിപക്ഷം ഒറ്റക്കെട്ടായി ആവശ്യപ്പെടുകയായിരുന്നു. കേന്ദ്ര സർക്കാറിനെതിരെ വിമർശനമാണ് അഖിലേഷ് യാദവ് നടത്തിയത്. തെരഞ്ഞെടുപ്പ് വിധിയിലൂടെ ഈ സർക്കാർ വീഴേണ്ടതാണെന്ന് ജനങ്ങൾ…

Read More

ലോക്സഭയിൽ രാഹുൽ ഗാന്ധിയും നരേന്ദ്ര മോദിയും നേർക്കുനേർ ; രാഹുൽ ഗാന്ധിയുടെ ഹിന്ദു പരാമർശത്തിൽ സഭയിൽ ബഹളം , ഇടപെട്ട് പ്രധാനമന്ത്രി

രാഹുൽ ഗാന്ധിയുടെ പാർലമെന്റിലെ പ്രസംഗത്തിലെ ‘ഹിന്ദു’ പരാമർശത്തിന്റെ പേരിൽ മോദി-രാഹുൽ പോര്. ‘ഹിന്ദുവെന്ന് അവകാശപ്പെടുന്നവർ വെറുപ്പ് പറയുന്നു, നിങ്ങൾ ഹിന്ദുവല്ല. ഹിന്ദുവിന്റെ പേരിൽ അക്രമണം നടക്കുന്നുവെന്നുമുളള രാഹുൽ ഗാന്ധിയുടെ സഭയിലെ പരാർമർശത്തിന്മേലാണ് ഭരണപക്ഷം ബഹളം വെച്ചത്. ഇതോടെ രാഹുവിൻറെ പ്രസംഗത്തിൽ ഇടപെട്ട നരേന്ദ്രമോദി ഹിന്ദുക്കളെ അക്രമികളെന്ന് വിളിച്ചത് ഗൗരവതരമെന്ന് തിരിച്ചടിച്ചു. ഞാൻ ഹിന്ദുക്കളെയല്ല, നരേന്ദ്രമോദിയെയും ബിജെപിയെയുമാണ് വിമർശിച്ചതെന്നും ഹിന്ദുവെന്നാൽ ബിജെപിയല്ലെന്നും രാഹുലും മറുപടി നൽകി. ഇതോടെ രാഹുൽ സഭാ നിയമം ലംഘിക്കുന്നുവെന്ന് ഇടപെട്ട് അമിത് ഷാ പറഞ്ഞു….

Read More

ലോക് സഭാ സ്പീക്കറായി ഓം ബിർളയെ തിരഞ്ഞെടുത്തു; ശബ്ദവോട്ടോടെ പ്രമേയം അംഗീകരിച്ചു

പതിനെട്ടാം ലോക്സഭയുടെ സ്പീക്കറായി ഓം ബിര്‍ളയെ തെരഞ്ഞെടുത്തു. ശബ്ദവോട്ടോടെ പ്രമേയം അംഗീകരിക്കുകയായിരുന്നു. പ്രതിപക്ഷം വോട്ടെടുപ്പ് ആവശ്യപ്പെട്ടില്ല. തുടർച്ചയായി രണ്ടാമതായി സ്പീക്കർ സ്ഥാനത്തേയ്‌ക്ക് തെരഞ്ഞെടുക്കപ്പെട്ട ആളാണ് ഓം ബിർള. രാജസ്ഥാനിലെ കോട്ടയില്‍ നിന്നു തുടര്‍ച്ചയായ മൂന്നാംവട്ടവും ജയിച്ച ഓം ബിര്‍ള 17-ാം ലോക്സഭയിലെ സ്പീക്കറായിരുന്നു. സ്പീക്കര്‍ സ്ഥാനത്തേക്കു കൊടിക്കുന്നില്‍ സുരേഷ് നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു.. ഡെപ്യൂട്ടി സ്പീക്കര്‍ പദവി കോണ്‍ഗ്രസിനു നല്കിയില്ലെങ്കില്‍ സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ എതിര്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്ന കോണ്‍ഗ്രസിന്റെ സമ്മര്‍ദ തന്ത്രത്തെ കേന്ദ്ര സര്‍ക്കാര്‍ അവഗണിച്ചതോടെയാണ് തോല്‍വിയുറപ്പായ…

Read More

രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവ്; സോണിയ ഗാന്ധി പ്രോടെം സ്പീക്കർക്ക് കത്തു നൽകി

ലോക്സഭയിലെ പ്രതിപക്ഷ നേതാവായി രാഹുൽ ഗാന്ധിയെ തെരഞ്ഞെടുത്തു. ഇന്ത്യാസഖ്യ യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. രാഹുലിനെ പ്രതിപക്ഷ നേതാവായി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് പാർലമെന്ററി പാർട്ടി നേതാവ് സോണിയ ഗാന്ധി പ്രോടെം സ്പീക്കർക്ക് കത്തു നൽകി. രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവ് ആകണമെന്ന് ആവശ്യപ്പെട്ടു പ്രവർത്തകസമിതിയും ഐകകണ്‌ഠ്യേന പ്രമേയം പാസാക്കിയിരുന്നു. പ്രതിപക്ഷ നേതാവ് ആയില്ലെങ്കിൽ ഉത്തരവാദിത്തങ്ങളേൽക്കാൻ രാഹുൽ വിമുഖത കാട്ടുന്നുവെന്ന ആക്ഷേപം ശക്തമാകുമെന്നായിരുന്നു പാർട്ടിയുടെ വിലയിരുത്തൽ. പ്രതിപക്ഷനേതാവ് എന്ന നിലയിൽ ദേശീയരാഷ്ട്രീയത്തിൽ നടത്തുന്ന ഇടപെടലുകൾ രാഹുലിന്റെ പ്രതിഛായ മെച്ചപ്പെടുത്താൻ…

Read More

ലോക്‌സഭാ സ്പീക്കർ സ്ഥാനത്തേക്ക് ഓം ബിർളയെ നിർദ്ദേശിച്ച് ബിജെപി

ലോക്‌സഭാ സ്പീക്കർ സ്ഥാനത്തേക്ക് ഓം ബിർളയുടെ പേര് ബിജെപി നിർദ്ദേശിച്ചു. ഓം ബിർള സ്പീക്കർ സ്ഥാനത്തേക്ക് എത്തുന്നതിൽ കോൺഗ്രസ് യോജിപ്പ് പ്രകടിപ്പിക്കാത്ത സാഹചര്യത്തിൽ മത്സരത്തിന് സാധ്യത നിലനിൽക്കുകയാണ്. കോൺഗ്രസ് എതിർപ്പ് ഇന്ത്യാ സഖ്യ കക്ഷികളെ അറിയിച്ചു. സ്പീക്കർ സ്ഥാനത്തേക്ക് മത്സരിക്കണം എന്ന നിർദ്ദേശവും കോൺഗ്രസ് സഖ്യകക്ഷികൾക്ക് മുന്നിൽ വെച്ചു. അതേ സമയം, സ്പീക്കർ സ്ഥാനത്തേക്ക് മത്സരം ഒഴിവാക്കണമെന്നും ഓം ബിർളയെ പിന്തുണയ്ക്കണമെന്ന് പ്രതിപക്ഷത്തോട് ബിജെപി ആവശ്യപ്പെട്ടു. സ്പീക്കർ തെരഞ്ഞെടുപ്പിൽ സമവായം തേടി പ്രതിപക്ഷവുമായി കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ്…

Read More