മാധ്യമ പ്രവർത്തകർക്കും മാധ്യമ സ്ഥാപനങ്ങൾക്കും എതിരായ ആക്രമണം; ലോക്സഭയിൽ സ്വകാര്യ ബിൽ അവതരിപ്പിച്ച് എൻ കെ പ്രേമചന്ദ്രൻ എം.പി

മാധ്യമപ്രവർത്തകർക്കും മാധ്യമ സ്ഥാപനങ്ങൾക്കുമെതിരായ ആക്രമണം തടയന്നതിനും സ്വത്ത് നശിപ്പിക്കുന്നതിനും എതിരെ എൻ കെ പ്രേമചന്ദ്രൻ ലോക്സഭയിൽ സ്വകാര്യ ബിൽ അവതരിപ്പിച്ചു. സർക്കാരുകൾ മാധ്യമങ്ങളെ ഭീഷണിപ്പെടുത്തുകയും അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നതായി ബില്ലിൽ ചൂണ്ടിക്കാട്ടുന്നു. മാധ്യമപ്രവർത്തകർക്ക് നേരെയുള്ള അതിക്രമങ്ങൾ അന്വേഷിക്കാൻ ഡി വൈ എസ് പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥരെ നിയമിക്കുക, ചികിത്സച്ചെലവ് ഉൾപ്പെടെയുള്ള നഷ്ടപരിഹാരം നൽകുക എന്നീ നിർദേശങ്ങളുണ്ട്. അഭിഭാഷകരുടെ സംരക്ഷണം ഉറപ്പാക്കാനുള്ള അഡ്വക്കേറ്റ്സ് സംരക്ഷണ ബില്ലും സഭയിൽ അവതരിപ്പിച്ചു.

Read More

മണിപ്പൂർ വിഷയത്തെ ചൊല്ലി പാര്‍ലമെന്‍റ് ഇന്നും പ്രക്ഷുബ്ധം; ഭരണപക്ഷത്തിന്‍റെ നിലപാടില്‍ പ്രതിഷേധിച്ച് കറുത്ത വസ്ത്രം ധരിച്ച് പ്രതിപക്ഷ എംപിമാര്‍

മണിപ്പൂർ വിഷയത്തെ ചൊല്ലി പാര്‍ലമെന്‍റ് ഇന്നും പ്രക്ഷുബ്ധമായി. പ്രധാനമന്ത്രി സഭയില്‍ സംസാരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ ബഹളം ഉയർന്നതിനെ തുടർന്ന് ലോക്സഭയും രാജ്യസഭയും ഉച്ചയ്ക്ക് രണ്ട് മണി വരെ നിര്‍ത്തി വച്ചു. അതേസമയം അവിശ്വാസ പ്രമേയം കൊണ്ടുവന്നിട്ടോ കറുത്ത വസ്ത്രം ധരിച്ചിട്ടോ ഒരു പ്രയോജനവുമില്ലെന്നും, മോദി തന്നെ 2024 ലും ഇന്ത്യ ഭരിക്കുമെന്നും പാര്‍ലമെന്‍ററി കാര്യമന്ത്രി പ്രള്‍ഹാദ് മന്ത്രി പ്രതിപക്ഷത്തെ പരിഹസിച്ചുകൊണ്ട് പറഞ്ഞു. ഭരണപക്ഷത്തിന്‍റെ നിലപാടില്‍ പ്രതിഷേധിച്ച് ഇന്ന് കറുത്ത വസ്ത്രം ധരിച്ചാണ് പ്രതിപക്ഷ എംപിമാര്‍ പാര്‍ലമെന്‍റിലെത്തിയത്. കറുത്ത…

Read More

രാഹുലിനെ അയോഗ്യനാക്കിയ വിജ്ഞാപനം സഭയിൽ കീറിയെറിഞ്ഞ് ഹൈബി, പ്രതാപൻ; നടപടി വരും

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ലോക്സഭയിൽ നിന്ന് അയോഗ്യനാക്കിയ ലോക്സഭാ സെക്രട്ടേറിയറ്റിന്റെ വിജ്ഞാപനം കീറിയെറിഞ്ഞ് പ്രതിഷേധിച്ച ഹൈബി ഈഡൻ, ടി.എൻ.പ്രതാപൻ എന്നിവർക്കെതിരെ നടപടി വരും. ഇരുവരും ലോക്സഭയിലാണ് രേഖകൾ കീറിയെറിഞ്ഞ് പ്രതിഷേധിച്ചത്. ഇരുവരെയും സ്പീക്കർ സസ്പെൻഡ് ചെയ്തേക്കുമെന്നാണ് സൂചന.  ഒരു അംഗത്തെ സസ്പെൻഡ് ചെയ്യണമെങ്കിൽ പാർലമെന്ററികാര്യമന്ത്രിയോ സർക്കാരോ പ്രമേയം െകാണ്ടുവന്ന് പാസാക്കണം. സഭയുടെ അന്തസ്സിനുചേരാത്ത രീതിയിൽ പ്രവർത്തിക്കുകയോ സഭാ ചട്ടങ്ങൾക്ക് വിരുദ്ധമായോ പ്രതികരിക്കുന്നത് ചൂണ്ടിക്കാണ്ടിയാണ് പ്രമേയം കൊണ്ടുവന്ന് പാസാക്കേണ്ടത്. പ്രമേയം കൊണ്ടുവരുന്നതു സംബന്ധിച്ച് സർക്കാരിന്റെ ഭാഗത്തുനിന്ന് തീരുമാനം…

Read More

തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വതന്ത്രമാണെന്ന് അവകാശപ്പെട്ടാല്‍ പോര, യഥാര്‍ത്ഥത്തില്‍ സ്വതന്ത്രമായിരിക്കണമെന്ന് സുപ്രീം കോടതി

തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനത്തിന്റെ സുതാര്യത ഉറപ്പുവരുത്തുന്നതിന് സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ നിര്‍ണ്ണായക ഇടപെടല്‍. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെയും തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെയും തിരഞ്ഞെടുക്കുന്നതിന് നിഷ്പക്ഷ സമിതി രൂപീകരിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. പ്രധാനമന്ത്രി, സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് എന്നിവര്‍ ഉള്‍പ്പെടുന്നതാണ് സമിതി. അതേസമയം തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വതന്ത്രമാണെന്ന് അവകാശപ്പെട്ടാല്‍ പോരെന്നും യഥാര്‍ത്ഥത്തില്‍ സ്വതന്ത്രമായിരിക്കണമെന്നും കോടതി നിരീക്ഷിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനത്തില്‍ സര്‍ക്കാരിനുള്ള ഏകപക്ഷീയമായ അധികാരം ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടികാട്ടിയുള്ള ഹര്‍ജിയിലാണ് സുപ്രീം കോടതി…

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

18 വയസിൽ സമ്പൂർണ്ണ സ്വാതന്ത്ര്യം നൽകുന്നത് സമൂഹത്തിന് നല്ലതല്ലെന്ന് ആരോഗ്യ സർവകലാശാല. മെഡിക്കൽ കോളേജ് വനിതാ ഹോസ്റ്റലുകളിലെ സമയ നിയന്ത്രണവുമായി ബന്ധപ്പെട്ട് സർവകലാശാല ഹൈക്കോടതിയില്‍ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഈ വിശദീകരണം. 18 വയസ് ആയത് കൊണ്ട് പക്വത ഉണ്ടാവില്ലെന്നും കൗമാരക്കാരുടെ മസ്തിഷ്കം ഈ സമയം ഘടനാപരമായി ദുർബലമായിരിക്കുമെന്നുമാണ് ആരോഗ്യ സർവകലാശാലയുടെ സത്യവാങ്മൂലത്തിൽ പറയുന്നത്. ………………………………….. 2021ൽ രാജ്യത്ത് ദിനം പ്രതി ശരാശരി 115 ദിവസജോലിക്കാരും 63 വീട്ടമ്മമാരും ആത്മഹത്യ ചെയ്തതായി കേന്ദ്ര സർക്കാർ ലോക്സഭയെ അറിയിച്ചു. 1,64,033…

Read More

ബിസിനസ് വാർത്തകൾ

രാജ്യത്തിന്റെ വളരുന്ന സമ്പദ്‌വ്യവസ്ഥയിൽ പാർലമെന്റിലെ ചിലർക്ക് അസൂയയാണെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. ഇന്ത്യയുടെ കറൻസി മൂല്യത്തകർച്ചയെക്കുറിച്ചുള്ള ലോക്‌സഭയിലെ ചോദ്യത്തിന് നൽകിയ മറുപടിയിലാണ് കേന്ദ്ര ധനമന്ത്രി ഇക്കാര്യം പറഞ്ഞത്. ഇന്ത്യ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയാണ്. പക്ഷേ പ്രതിപക്ഷം ഇതിൽ പ്രശ്നം കണ്ടെത്തുന്നു. ഇന്ത്യയുടെ വളർച്ചയിൽ എല്ലാവരും അഭിമാനിക്കണം, എന്നാൽ ചിലർ ഇത് തമാശയായി കാണുന്നുവെന്നും ധനമന്ത്രി പറഞ്ഞു. ………………………………….. കറന്‍സിയില്‍ നിന്ന് ഗാന്ധിജിയുടെ ചിത്രം നീക്കാന്‍ പദ്ധതിയില്ലെന്ന് കേന്ദ്ര ധനകാര്യസഹമന്ത്രി പങ്കജ് ചൗധരി വ്യക്തമാക്കി. പുതിയ ചിത്രങ്ങള്‍ ഉള്‍പ്പെടുത്താനും…

Read More