ലോക്‌സഭാ സ്പീക്കർ തെരഞ്ഞെടുപ്പിൽ തനിക്ക് പങ്കില്ലെന്ന് സ്ഥാനമൊഴിയുന്ന ലോക്‌സഭാ സ്പീക്കർ ഓം ബിർള

ജൂൺ 26ന് നടക്കുന്ന ലോക്‌സഭാ സ്പീക്കർ തെരഞ്ഞെടുപ്പിൽ തനിക്ക് പങ്കില്ലെന്ന് സ്ഥാനമൊഴിയുന്ന ലോക്‌സഭാ സ്പീക്കർ ഓം ബിർള. പുതിയ സ്‌പീക്കറെയും ഡെപ്യുട്ടി സ്‌പീക്കറെയും തീരുമാനിക്കേണ്ടത് രാഷ്ട്രീയ പാർട്ടികളാണെന്നും അദ്ദേഹം പറഞ്ഞു. പാർലമെന്‍റിന്‍റെ ആദ്യ സമ്മേളനം ജൂൺ 24 മുതൽ ജൂലൈ 4 വരെ നടക്കും. എൻ.ഡി.എ സർക്കാറിന്‍റെ ആദ്യ പരീക്ഷണമായാണ് സ്പീക്കർ തെരഞ്ഞെടുപ്പിനെ കാണുന്നത്. സ്പീക്കറുടെ നിർണായക പങ്ക് കണക്കിലെടുത്ത് ബി.ജെ.പി സ്ഥാനം നിലനിർത്തുമെന്ന ഊഹാപോഹങ്ങൾ ശക്തമാണെങ്കിലും, സഖ്യകക്ഷികളായ ടി.ഡി.പിക്കും ജെ.ഡി.യുവിനും ഇതിൽ വിയോജിപ്പുണ്ട്.

Read More

കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തെ പ്രശംസിച്ച് ലോക്സഭാ സ്പീക്കറുടെ പ്രശംസ

കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തെ പ്രശംസിച്ച് ലോക്‌സഭാ സ്പീക്കർ ഓം ബിർള. പുസ്തകോത്സവത്തിന് ആശംസയറിച്ചുകൊണ്ടുള്ള സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പുസ്തകോത്സവങ്ങൾ സാഹിത്യത്തെ ആഘോഷിക്കുകയും എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുകയും സമൂഹങ്ങളെ തമ്മിൽ ബന്ധിപ്പിക്കുകയും വായന വളർത്തുകയും ചെയ്യുന്നുവെന്ന് സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു. പുസ്തകോത്സവം നടത്താൻ കേരള നിയമസഭയുടെ ഭാഗത്തുനിന്നുണ്ടായ ശ്രമം പ്രശംസനീയമാണ്. ഇത്തരം പരിപാടികൾ യുവതലമുറയിൽ വായനയ്ക്കും വിമർശനാത്മക ചിന്തയ്ക്കുമുള്ള അഭിനിവേശം ജ്വലിപ്പിക്കും. ഇത് രാജ്യത്തിന്റെ സാമ്പത്തിക, വിദ്യാഭ്യാസ രംഗങ്ങളെ സമ്പന്നമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘പൊതുപ്രവർത്തകർ, എഴുത്തുകാർ, ഗവേഷകർ,…

Read More

പാർലമെന്‍റിൽ ബിധുരിയുടെ അസഭ്യപരാമർശത്തിൽ പ്രതികരണവുമായി ബി ജെ പി

പാർലമെന്‍റ് സമ്മേളനത്തിൽ ബഹുജൻ സമാജ് വാദി പാർട്ടി എം പി ഡാനിഷ് അലിക്കെതിരെ ബി ജെ പി എം പി അസഭ്യ പരാമർശം ഉന്നയിച്ച സംഭവത്തിൽ ഡാനിഷ് അലിയുടെ അനുചിത പെരുമാറ്റത്തിനെതിരെ കൂടി അന്വേഷണം നടത്തണമെന്ന് സ്പീക്കറോട് ബി ജെ പി. ബി ജെ പി എം പി നിഷികാന്ത് ദൂബെയാണ് ആവശ്യമുന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത്. അതേസമയം ബി ജെപി എം പി രമേശ് ബിധുരി നടത്തിയ പരാമർശങ്ങൾ മാന്യതയുള്ള സമൂഹത്തിന് അംഗീകരിക്കാനാകുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു എം…

Read More